'വിഷമിച്ചിട്ടുണ്ട്, പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി ഇട്ടുകൊടുക്കുന്നവരും വേണ്ടല്ലോ'; ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു ജാസ്മിൻ. എന്നാൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കിയ വ്യക്തിയും ജാസ്‌മിൻ ആയിരുന്നു. ജാസ്മിന് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ലഭിക്കുമെന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷേ മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്. ഇപ്പോൾ ബിഗ് ബോസിന് പുറത്തുവന്ന ശേഷം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ജാസ്മിൻ.
ലൈവ് വീഡിയോയിലാണ് താരം എത്തിയത്. നമ്മൾ കാണുന്നത് പോലയെല്ല ബിഗ് ബോസ് ഹൗസ്. ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത് പുറത്തുനിന്ന് കളികാണുന്ന പോലെയല്ല ആ വീട്ടിനകത്ത് ചെല്ലുമ്പോൾ. ഒരു വീടല്ല, വേറൊരു ലോകമാണ്. നമുക്ക് വേറൊരു മനുഷ്യരുമില്ലാത്ത കുറച്ച് ആളുകൾ മാത്രമുള്ള ലോകമാണ്. നല്ലതും ചീത്തയുമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു ലോകമാണ്. പുറം ലോകം ഇത് കണ്ടോണ്ടിരിക്കുകയാണ് എന്നും ജാസ്മിൻ പറയുന്നു.

ജാസ്മിൻ സിനിമയിൽ അഭിനയിക്കുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് അങ്ങനെ ഒരുപാട് ഓഫറുകളൊന്നും വരുന്നില്ല. അല്ലാതെ കുഞ്ഞ് കുഞ്ഞ് വർക്കുകൾ വരുന്നുണ്ട്. ഞാൻ അങ്ങനെ ഒന്നും എടുത്ത് തുടങ്ങിയിട്ടില്ല. ഒന്ന് രണ്ട് പേർ കോൺടാക്ട് ചെയ്തപ്പോഴേ ഞാൻ ഇപ്പോഴെ ഒന്നും ചെയ്യുന്നില്ല എന്ന മൈൻഡിൽ നിൽക്കുകയാണ്. ഇപ്പോൾ ഞാൻ ഇത്തിരിപ്പോന്നെ ഉയർത്തെഴുന്നേറ്റ് വന്നതേയുള്ളൂ. പയ്യെ പയ്യെ എന്തെങ്കിലുമൊക്കെ വരുമായിരിക്കും എന്ന് താരം പറയുന്നു.
താൻ അത്ര സ്‌ട്രോംഗ് ആണെന്നൊന്നും ഞാൻ പറയുന്നില്ല. ഞാൻ തകർന്നുപോയിട്ടുള്ള, ഇപ്പോൾ പോലും വിഷമിച്ചിട്ടുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിട്ടുണ്ട്, നിമിഷങ്ങളുണ്ടയിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെയിരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളെ ആര് തകർക്കാൻ നോക്കിയാലും തകരാതിരിക്കുക എന്നത് നമ്മുടെ ആവശ്യമാണല്ലോ എന്നും താരം പറയുന്നു.
കുറേപേർ കുറെ പേരെ വിളിച്ചോ കണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. വിളിക്കണ്ടേയും കാണേണ്ടയും ആവശ്യനുള്ളതായി തോന്നിയിട്ടില്ല പലരേയും. അതുകൊണ്ട്. പലരേയും കാണാനൊന്നും നിന്നിട്ടില്ല. വിളിച്ചിരുന്നു പലരേയും എന്നും ജാസ്മിൻ പറയുന്നു. ആവശ്യമില്ലാത്തവർ നമ്മുടെ ലൈഫിൽ വേണ്ട. നമ്മുടെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്നവർ മതി. നമ്മളങ്ങോട്ട് മാറിനിൽക്കുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി ഇട്ടുകൊടുക്കുന്നവരും വേണ്ടല്ലോ എന്നും ജാസ്മിൻ പറയുന്നു.
ഇന്റർവ്യൂ കൊടുക്കണം എന്ന് തോന്നാത്തത് കൊണ്ടാണ് ഇന്റർവ്യൂ കൊടുക്കാത്തതെന്ന് ജാസ്മിൻ പറഞ്ഞു. എന്തിനാണ് ഇനിയും അവർക്ക് നിന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് പലർക്കും ഇന്റർവ്യൂ കൊടുക്കാത്തത് എന്നും ജാസ്മിൻ പറയുന്നു. വിവാഹത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ പിന്നെ കെട്ടാം സമാധാനം എന്നാണ് ജാസ്മിൻ പറഞ്ഞത്.












Click it and Unblock the Notifications