ജാസ്മിനെ ഗബ്രി യൂസ് ചെയ്യുന്നുവെന്നൊക്കെ കേട്ടു, മാലയും ഫോട്ടോയും മാറ്റിയതിന് പിന്നിൽ'; ജാസ്മിൻ പറയുന്നു
കൊച്ചി: ബിഗ് ബോസിൽ വെച്ച് ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദത്തിൽ കുടുംബം കടുത്ത എതിർപ്പായിരുന്നു പ്രകടിപ്പിച്ചത്. തുടക്കത്തിൽ ഈ സൗഹൃദത്തിന്റെ പേരിൽ വിമർശനം ഉയർന്നപ്പോൾ കുടുംബം നേരിട്ട് ബിഗ് ബോസ് അണിയറപ്രവർത്തകരെ വിളിക്കുകയും ജാസ്മിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തന്റെ പിതാവ് ഗബ്രിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായി ജാസ്മിൻ തന്നെ ഷോയിൽ വെച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസിൽ നിന്നും ഗബ്രി പുറത്തായതിന് ശേഷം ജാസ്മിൻ ഗബ്രിയുടെ മാലയും ഫോട്ടയുമൊക്കെ സൂക്ഷിച്ചിരുന്നു. ജാസ്മിന്റെ കുടുംബം ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് ഇത് രണ്ടും എടുത്തുമാറ്റുകയായിരുന്നു. ഇനി ജാസ്മിന് ഇത് വേണ്ടെന്നായിരുന്നു പിതാവ് വ്യക്തമാക്കിയത്. ജാസ്മിനെ സംബന്ധിച്ച് ഏറെ വൈകാരികത നിറഞ്ഞ മുഹൂർത്തമായിരുന്നു അത്. അതേസമയം ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ജാസ്മിനും ഗബ്രിയും സൗഹൃദം തുടർന്നെങ്കിലും ഇരുവരുടേയും കുടുംബം എങ്ങനെയാണ് ഈ കൂട്ടുകെട്ടിനെ കാണുന്നത് എന്ന് പലപ്പോഴും ആരാധകർ ചോദിച്ചിട്ടുണ്ട്.

ഗബ്രിയെ ജാസ്മിന്റെ പിതാവിന് ഇപ്പോഴും വെറുപ്പാണോ, ജാസ്മിൻ ഗബ്രിയുടെ വീട്ടിൽ പോയിട്ടുണ്ടോ, ഇരുവരുടേയും കുടുംബാംഗങ്ങൾ പരസ്പരം കണ്ടിട്ടുണ്ടോയെന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ജാസ്മിനും ഗബ്രിയും. തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.
'എന്‌റെ അത്തയും ഗബ്രിയും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ കുറിച്ച് ആളുകൾ എന്തെങ്കിലും പറഞ്ഞാൽ എന്റെ അത്ത ട്രിഗറാകും. പുള്ളിക്ക് അറിഞ്ഞൂട എങ്ങനെ റിയാക്ട് ചെയ്യണമെന്ന്. അവർ നാട്ടിൻപുറത്തുകാരാണ്. സോഷ്യൽ മീഡിയ എന്തെന്നോ സിനിമ എന്തെന്നോ ഒക്കെ അറിയാത്തവരാണ്. പണ്ട് എന്നെ കണ്ണെഴുതാനോ നല്ല മാലയിടാനോ ഒന്നും അത്ത സമ്മതിക്കില്ലായിരുന്നു. നാട്ടുകാര് എന്തെങ്കിലും പറയും എന്നായിരുന്നു. എല്ലാവരും എന്റെ മോളെ കുറിച്ച് നല്ലത് പറയണം എന്നാണ് അത്ത ആഗ്രഹിക്കുന്നത്. ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു എന്നൊക്കെ പലരും വീഡിയോ ചെയ്തത് കേട്ടതോടെ എന്റെ മകളെ പറ്റി ആൾക്കാർ മോശം പറയുന്നുവെന്ന ചിന്തയായിരുന്നു അത്തക്ക്. ഞാൻ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ചതോടെ അവർക്കാർക്കും ഇവനോട് യാതൊരു പ്രശ്നവും ഇല്ല. ബിഗ് ബോസിൽ വെച്ച് ഗബ്രിയുടെ മാലയും ഫോട്ടോയുമൊക്കെ എടുത്ത് മാറ്റിയത് ആ പാനിക്ക് സിറ്റുവേഷനിൽ ചെയ്ത് പോയതാണ്.
ഇപ്പോഴും ഞാൻ ബിഗ് ബോസിൽ വെച്ച് അത്തയ്ക്ക് എത്ര ബ്ലോക്ക് ഉണ്ടെന്ന് ചോദിച്ചത് പരിഹസിക്കാറുണ്ട് ചിലർ. അത്തയ്ക്ക് അറ്റാക്ക് വന്നപ്പോൾ നാല് ബ്ലോക്കാണ് വന്നത്. അതുകൊണ്ടാണ് ഞാൻ ഒരു ബ്ലോക്കല്ലേ ഉള്ളൂ എന്ന് ചോദിച്ചത്', ജാസ്മിൻ പറഞ്ഞു.
ജാസ്മിനെ കണ്ടാൽ എന്റെ വീട്ടുകാർ വെടിവെച്ച് കൊല്ലാൻ നിൽക്കുകയാണ് എന്നൊക്കെയാണ്, ഗുണ്ടകളെ ഏൽപ്പിച്ചിരിക്കുകയാണ് എന്നൊക്കെയാണ് ചിലർ പറയുന്നത്.ഒരിക്കലുമല്ല, അവൾ എന്റെ വീട്ടിൽ പലപ്പോഴായി വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്റെ കുടുംബം യാതൊരു വേർതിരിവും ഇവളോട് കാണിച്ചിട്ടില്ല', ഗബ്രി വ്യക്തമാക്കി.












Click it and Unblock the Notifications