ജാസ്മിന്‍, ഇതൊക്കെ കാണുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖമാണ് ഞങ്ങള്‍ക്ക്: ഇങ്ങനെ തന്നെ മുന്നോട്ട് പോകുക

കൊല്ലം സ്വദേശിയായ ജാസ്മിന്‍ ബിഗ് ബോസിന് പിന്നാലെയാണ് കൊച്ചിയിലേക്ക് താമസം മാറുന്നത്. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സൗകര്യം നോക്കിയായിരുന്നു താരത്തിന്റെ ഈ മാറ്റം. കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ തനിച്ച് താമസിക്കുന്ന ജാസ്മിന്റെ അടുത്തേക്ക് ഉപ്പയും ഉമ്മയും അനിയനുമൊക്കെ കഴിഞ്ഞ ദിവസം എത്തുകയുണ്ടായി. ഇത് സംബന്ധിച്ച വിശേഷങ്ങളാണ് തന്റെ ഏറ്റവും പുതിയ വ്ളോഗില്‍ ജാസ്മിന്‍ പങ്കുവെച്ചിരിക്കുന്നത്.

ഉപ്പയും ഉമ്മയുമൊക്കെ വന്നതോടെ ഇന്ന് ഒരു പണിയും എടുക്കാതെ വെറുതെ ഇരിക്കാമെന്നാണ് ജാസ്മിന്‍ പറയുന്നത്. അനിയന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും ഫുള്‍ ടൈം ഗെയിം കളിയാണ്. സാധാരണ ആളുകള്‍ ഫിംഗർ ക്യാപ്പ് ഇടുന്നത് പച്ചക്കറി അരിയുമ്പോഴാണെങ്കിലും പൊന്നു ഗെയിം കളിക്കുമ്പോഴാണ് ഫിംഗർ ക്യാപ്പ് ഇടുന്നതെന്ന ഒരു 'ചളിയും' ജാസ്മിന്‍ അടിക്കുന്നു.

jasmin-jaffer-

ഉമ്മ വന്നതോടെ അടുക്കള സജീവമായി. ഫ്ലാറ്റിലേക്ക് മാറി മൂന്നാമത്തെ ദിവസമെങ്ങാനും ഒരു ചിക്കന്‍ കറി വെച്ചു. അതിന് ശേഷം ചപ്പാത്തിയോ ബ്രെഡ്ഡോ വാങ്ങുമ്പോഴാണ് ഞാന്‍ ഗ്യാസ് ഒണാക്കുന്നത്. അങ്ങനെയുള്ള അടുക്കളയില്‍ ഉമ്മ ഇന്ന് ബിരിയാണി വെക്കാന്‍ പോകുകയാണ്. ഇന്നലെ രാത്രി ഉപ്പ ചിക്കന്‍ കറി ഉണ്ടാക്കി. നല്ല ചിക്കന്‍ കറിയായതുകൊണ്ട് കുറേ ഭക്ഷണം കഴിച്ചു.

ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം എല്ലാവരും കൂടെ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഫോർട്ട് കൊച്ചിയിലേക്കാണ് ജാസ്മിനും കുടുംബവും പോയത്. ബിഗ് ബോസുമായി ആളുകള്‍ എഡിറ്റ് ചെയ്ത് ഇട്ടേക്കുന്ന റീല്‍ ഇപ്പോഴും കാണാറുണ്ട്. എനിക്ക് അത് വലിയ ഇഷ്ടമാണ്. ഫോർട്ട് കൊച്ചിയിലൂടെ പോകുമ്പോള്‍ ജാസ്മിനെ തിരിച്ചറിഞ്ഞ ഒരുപാട് പേർ വന്ന് കെട്ടിപ്പിടിക്കുകയും സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്തു.

ആളുകള്‍ ഇങ്ങനെ തിരിച്ചറിയുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്, എല്ലാവരോടും നന്ദിയുണ്ടെന്നും ജാസ്മിന്‍ പറയുന്നു. പിറ്റേദിവസം ബ്യൂട്ടി പാർലറില്‍ പോയി മുടി വെട്ടുന്നതും തന്റെ വീഡിയോയില്‍ ജാസ്മിന്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം പതിവ് പോലെ മികച്ച രീതിയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ഇത് പോലെ ഒരു ഫാമിലി ആണ് എൻ്റെ സ്വപ്നം. ഫുൾ ഹാപ്പി, എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും ഇങ്ങനെ ഒരു ഫാമിലി ഉണ്ടേൽ സെറ്റ് ആണ് എന്നാണ് ജോണ്‍ എന്നയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ജാസ്മിന്റെ ഒരു ഔട്ട് ഡോർ നടത്തം ഒന്ന് ഫുള്ളായി ഷൂട്ട് ചെയ്ത് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ആളുകൾ അടുത്ത് വരുന്നത് കാണാൻ. ഇന്ന് ഏതായാലും അത് കുറച്ച് കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് തേജസ് സൂര്യ എന്നയാള്‍ പ്രതികരിച്ചപ്പോള്‍ ജാസ്മിനെ സ്നേഹിക്കാൻ ഒരുപാട് അമ്മമാരും കുട്ടികളും ചേട്ടന്മാരും ഉണ്ട്.ഇവരെ ആണ് ചിലർ പിആർ എന്ന് വിളിച്ചത്. മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ജാസ്മിനെ ഇത്രയും പേർ ഇഷ്ടപ്പെടുന്നതെന്നാണ് മറ്റൊരാളുടെ പ്രതികരണം.

മോളുടെ സന്തോഷത്തിന് പൂർണ്ണ സപ്പോർട്ടും പിന്തുണയും നൽകിയ ഉപ്പാക്ക് എൻറെ ബിഗ് സല്യൂട്ട്, സ്നേഹിക്കാനും, ചേർത്തുപിടിക്കാനും ഒരു കുടുംബവും മനസ്സ് അറിഞ്ഞു സ്നേഹിക്കാൻ നന്മ നിറഞ്ഞ മനുഷ്യരും ഉള്ള ഇടത്തോളം സന്തോഷത്തോടെ മുൻപോട്ടു പോവുക. എല്ലാവരും അടുത്ത് വന്നു ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഒരു പ്രതികാരം ചെയ്ത സുഖം ഞങ്ങള്‍ക്കും എന്നിങ്ങനെ പോകുന്നു ചില കമന്റുകള്‍.

പുറത്തിറങ്ങുമ്പോൾ ഒരു പത്തു പേരങ്കിലും നിന്നെ തിരിച്ചറിയുന്നുവെങ്കിൽ, സ്നേഹത്തോടെ ചിരിച്ച മുഖവുമായി നിന്റെ അടുത്തേക്ക് വരുന്നുണ്ടെങ്കിൽ നീ മിടുക്കിയാണ് മോളെ, ആരെന്ത് പറഞ്ഞാലും അവിടെ നീ വിജയിച്ചിരിക്കുകയാണ്. എത്ര പേരാണ് സ്നേഹിക്കാനും ചേർത്ത് പിടിക്കാനും. അപ്പൊ പിന്നെ നെഗറ്റീവ് പറയുന്നവരെ ഒന്നും മൈന്‍ഡ് ചെയ്യേണ്ട ആവശ്യം ഇല്ലെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+