'ഗബ്രി ജാസ്മിന് ചേരുന്ന നല്ല ഒരുപയ്യനായിരുന്നു'; സന്തോഷ വാർത്തയുമായി ജാസ്മിൻ, പക്ഷേ നിരാശയിൽ ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം ലഭിച്ച ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. എന്നാൽ അവസാന ദിവസം വരെ നിൽക്കാൻ ജാസ്മിൻ സാധിച്ചിരുന്നു. മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കിയത് ജാസ്മിൻ - ഗബ്രി കോമ്പോയാണ്. എന്നാൽ ബിഗ് ബോസിന്റെ തുടക്കം തൊട്ട് ഈ കോമ്പോ വലിയ വിമർശനങ്ങൾ കേട്ടിരുന്നു.
കണ്ടന്റിന് വേണ്ടി മാത്രം ഉണ്ടാക്കിയ കോമ്പോയാണെന്നും ബിഗ് ബോസിന് പുറത്തിറങ്ങിയാൽ പിന്നീട് ഈ സൗഹൃദം ഉണ്ടാവില്ലെന്നുമൊക്കെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും തങ്ങളുടെ സൗഹൃദം തുടർന്നു. ട്രാവൽ ബ്ലോഗ് ഉൾപ്പെടെ ഒരുമിച്ച് ചെയ്തു. എന്നാൽ ജാസ്മിനും ഗബ്രിയും ഒരുമിച്ചെത്തുന്നത് വീഡിയോകൾ ഇപ്പോൾ കുറവാണ്. രണ്ട് പേരും പിണങ്ങിയോ എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്.

ഇപ്പോൾ ഇന്റർനാഷണൽ ട്രിപ്പിന് പോകാനുള്ള തയ്യാറെടുപ്പിന്റെ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത് തായ്‌ലാന്റിലേക്കാണ് പോകുന്നത്. എന്നാൽ ഇത്തവണ ജാസ്മിന്റെ കൂടെ ഗബ്രിയില്ല. സാധാരണ ട്രിപ്പുകൾ പോകുമ്പോൾ തുടക്കം മുതൽ ഗബ്രിയും എല്ലാ കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ജാസ്മിൻ മാത്രമാണ് ഉള്ളത്. കമന്റിൽ ഗബ്രിയെക്കുറിടച്ച് ചിലർ ചോദിക്കുന്നുണ്ടെങ്കിലും ജാസ്മിൻ അതിന് മറുപടി നൽകിയിട്ടില്ല.
ഇത്തവണ വളരെ തമാശകലർന്ന തരത്തിലാണ് ജാസ്മിൻ വീഡിയോ ചെയ്തിരിക്കുന്നത്. എന്നാൽ ചിലർ ജാസ്മിൻ പക്വചതയോടെ പെരുമാറണം എന്ന തരത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. എന്ത് വെഗിളി പിടിച്ച സ്വഭാവം ആണ് ഇത് കുറച്ചു പക്വതയോടെയും പ്രായോഗിക ബുദ്ധിയോടെയും നന്നായി പോവുകയാണെങ്കിൽ ഒരു പക്ഷേ ഗബ്രി ഒരു നല്ല ലൈഫ് പാർട്ണർ ആയി വരുമായിരുന്നിരിക്കാം.
പക്ഷെ ഈ വട്ട് പിടിച്ച ചെറിയ കുട്ടിയാണെന്ന തരത്തിൽ ഈ പ്രായത്തിനു തക്ക വളർച്ചയില്ലാത്ത സ്വഭാവം കരുതി കൂട്ടി കാണിക്കുന്നത് കാരണം അത് നഷ്ടപ്പെട്ടു പോകും, ഗബ്രി ജാസ്മിന് ചേരുന്ന നല്ല ഒരുപയ്യൻ ആയിരുന്നു ജാസ്മിനെ മനസിലാക്കാൻ ഉള്ള കഴിവ് ആ പയ്യനുണ്ട്, ഹായ് ജാസൂ കുറെ ദിവസം ആയി കാത്തിരിക്കുന്നു നിങ്ങളെ കാണാൻ ഗബ്രി ഇല്ലെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications