Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീഡിയോയുമായി ജാസ്മിൻ, ഗബ്രിയുടെ കമന്റും; 'എന്താണ് ഈ നടക്കുന്നത്, ഗബ്രി പറഞ്ഞത് ശരി തന്നെ'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ട വ്യക്തിയാണ് ജാസ്മിൻ. ഗബ്രിയും ആയുള്ള കോമ്പോ കാരണമാണ് ഇത്രമാത്രം വിമർശനങ്ങൾ ജാസ്മിൻ കേൾക്കേണ്ടി വന്നത്. തുടക്കം തൊട്ട് തന്നെ ജാസ്മിനും ഗബ്രിയും തമ്മിൽ സൗഹൃദം ആരംഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബിഗ് ബോസ് വീടിനകത്തും പുറത്തും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ എന്താണ് തങ്ങൾ തമ്മിൽ ഉള്ള ബന്ധം എന്നതിന് വ്യക്തമായ ഉത്തരം ജാസ്മിനും ഗബ്രിയും നൽകിയിരുന്നില്ല.

പ്രണയം ആണോ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിച്ചത്. എന്നാൽ പ്രണയത്തിലേക്ക് എത്തിക്കില്ല എന്നാണ് ജാസ്മിൻ പറഞ്ഞത്. ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഗബ്രിയും ജാസ്മിനു തമ്മിൽ ബന്ധം ഉണ്ടാകില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ ഗബ്രിയും ജാസ്മിനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഉദ്ഘാടനങ്ങൾക്ക് പോയിരുന്നു. വൻജനക്കൂട്ടമാണ് ഇവരെ കാണാൻ എത്തിയത്. ഇപ്പോൾ ജാസ്മിൻ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് ഗബ്രി ഇട്ട കമന്റാണ് ചർച്ചയാകുന്നത്.

jasmnee

സമാധാനത്തിലേക്കുള്ള പാത - നന്ദിയുടെ നിമിഷങ്ങൾ കൊണ്ട് തുറന്നിരിക്കുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്. ക്യാമറമാൻ കൊള്ളാം എന്നാണ് ​ഗബ്രിയിട്ട കമന്റ്. അതിന് നീയാര് എന്ന് ജാസ്മിൻ മറുപടി നൽകിയിട്ടുണ്ട്. ജാസ്മിൻ പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണ നോക്കിയാൽ എന്താണ് ആ സംഭവമെന്ന് മനസ്സിലാകും.

ഈ വീഡിയോ എടുത്തത് ​ഗബ്രിയാണ്. അതെ എന്നും ആ ആളെ കിട്ടിയാൽ ജാസിന് കൊള്ളാം. ഒന്നും തോന്നല്ലേ . ഞങ്ങട ചെക്കനാ ക്യാമറാമാൻ അതിന്റെ ക്വാളിറ്റി റീലീൽ എടുത്തറിയാനുണ്ട് മോളേ ജാസൂ, ഗബ്രി, ജാസ്മിന്റെ ഈ ചിരിക്ക് പിന്നിൽ ​ഗബ്രിയാണ് എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

അതേ സമയം തങ്ങളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് ജാസ്മിൻ മറുപടി പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ ഇഷ്ടമുണ്ട് എന്ന് പറയുന്നത് കയ്യിൽ പിടിക്കുന്നതോ കാലിൽ പിടിക്കുന്നതോ അല്ല. ഞങ്ങളുടെ നോട്ടത്തിൽ ഒരു ഇഷ്ടമുണ്ട്. ലാലേട്ടൻ വിളിച്ച് നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പ് ആണോ എന്ന് ചോദിക്കുമ്പോൾ അതെ ലാലേട്ടാ ഞങ്ങൾ തമ്മിൽ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാൽ ആ പ്രശ്‌നം തീരുമോ, ഇഷ്ടമാണെന്ന് പറഞ്ഞാൽ തീരുമോ അവിടെ 70 ക്യാമറകൾ നമ്മളെ വാച്ച് ചെയ്യുക ആണ് . കയ്യിൽ പിടിക്കുന്നതൊന്നുമല്ല തങ്ങളുടെ കണ്ണിൽ ഇഷ്ടമുണ്ട്, എന്നാണ് ജാസ്മിൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+