Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാറ്റങ്ങൾ വരണം,ചിലപ്പോൾ നല്ല മാറ്റങ്ങളാവാം മോശം മാറ്റങ്ങളാവാം'; ജാസ്മിന്റെ തീരുമാനത്തിന് കയ്യടി

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന എന്നാൽ അവസാനത്തിൽ‌ എത്തിയപ്പോൾ ഒരുപാട് ആരാധകരെ നേടിയ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ജാസ്മിനും ​ഗബ്രിയുമായുള്ള കോമ്പോയ്ക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ബി​ഗ് ബോസ് കഴിഞ്ഞതിന് ശേഷവും രണ്ട് പേരും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇപ്പോൾ ജാസ്മിൻ കൊച്ചിയിലാണ് താമസിക്കുന്നത്. ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിൻ താമസിക്കുന്നത്. ഇപ്പോൾ തന്റെ ഫ്ലാറ്റിന്റെ ഹോം ടൂർ ചെയ്തിരിക്കുകയാണ് ജാസ്മിൻ. വലുതായി കാണാനൊന്നുമില്ലെന്നും മൊത്തം പണിയും തീർന്ന ഫ്ലാറ്റാണ് താൻ എടുത്തതെന്നും ഓണർ വളരെ നല്ല മനുഷ്യനാണെന്നും ജാസ്മിൻ പറയുന്നു.

jasmine

മൂന്ന് മാസമായി താൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ടെന്നും ജാസ്മിൻ പറയുന്നു. ആദ്യം ലിവിംഗ് റൂ ആണ് കാണിക്കുന്നത്. വളരെ മനോഹരമായ ഏരിയയാണ്. അടുക്കളയിൽ ഉപ്പ് തൊട്ട് എല്ലാം ഉണ്ടെന്നും എന്നാൽ കുക്ക് ചെയ്യുന്നത് കുറവാണെന്നും ജാസ്മിൻ പറയുന്നു.

ഫ്ലാറ്റ് എടുത്ത ശേഷം റസ്മിൻ ഗിഫ്റ്റ് ചെയ്ത എയർ ഫ്രൈയറും അടുക്കളയിലുണ്ട്. ചെറിയ ഡൈനിംഗ് ഏരിയയാണ്. രണ്ട് റൂമുകളും കാണിക്കുന്നുണ്ട്. തനിക്ക് കാണിക്കാനായി ഇവിടെ ഒന്നുമില്ലെന്നും പലരും ഫ്‌ലാറ്റ് ടൂർ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് കാണിക്കുന്നതെന്നും ജാസ്മിൻ പറയുന്നു. കുറച്ച് പേര് തന്നോട് ചോദിച്ചിരുന്നു ഒറ്റയ്ക്ക് നിൽക്കുന്നത് കൊണ്ട് എന്താണ് തനിക്ക് കിട്ടുന്നതെന്ന് എന്നാൽ തനിക്ക് ഒറ്റയ്ക്ക് നിൽക്കുന്നത് ഇഷ്ടമാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്.

ഞാൻ പണ്ട് ഹോം സീക്ക്‌നസ്സ് ഉള്ള ആളായിരുന്നു. വീട്ടിൽ നിന്ന് എവിടെയും പോകാതിരുന്ന ആളായിരുന്നു. മാറ്റങ്ങൾ വരണം. മാറ്റങ്ങൾ ചിലപ്പോൾ നല്ല മാറ്റങ്ങൾ ആവാം മോശം മാറ്റങ്ങൾ ആവാം. എന്റെ ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ചിലപ്പോൾ സങ്കടം വരാറുണ്ട്. ഇനി ഒറ്റയ്ക്കാണല്ലോ എന്ന്. പക്ഷേ ചില സമയത്ത് നല്ലതാണ് എന്ന് തോന്നും. ഇന്റിപെന്റന്റായി നിൽക്കുന്നത് നല്ലതാണ്, എന്നും ജാസ്മിൻ പറയുന്നു.

നിരവധി കമന്റുക​ളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, സെൽപ് ഇൻസ്പിരേഷനിലൂടെ നമ്മുടെ സെൽഫിനെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.

നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ, നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ സിം​ഗിൾ ലൈഫിന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ സിം​ഗിൾ ലൈഫ് മാക്സിമം നന്നായി എൻജോയ് ചെയ്യു എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+