ബർത്ത് ഡേയ്ക്ക് കിട്ടിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ജാസ്മിനും ഗബ്രിയും; ശരിക്കും ഞെട്ടി
അടുത്തിടെയാണ് ബിഗ് ബോസ് താരം ജാസ്മിന്റെ പിറന്നാൾ കഴിഞ്ഞത്. ജാസ്മിന്റെ പിറന്നാളിന് ഗബ്രി വമ്പൻ ആഘോഷമാണ് ഒരുക്കിയത്. ഇപ്പോൾ പിറന്നാളിന് തനിക്ക് കിട്ടിയ സമ്മാനങ്ങൾ എന്തൊക്കെയാണെന്ന് പറയുകയാണ് ജാസ്മിൻ. ഒരുപാട് പേർ ഗിഫ്റ്റ് അയച്ചിരുന്നുവെന്ന് ജാസ്മിൻ പറയുന്നു. കുറെ ഗിഫ്റ്റ് കിട്ടി, കുറെ ആശംസകൾ വന്നു, എല്ലാവർക്കും താങ്ക്‌സ്, എന്റെ ബർത്ത് ഡേയ്ക്ക് ആദ്യമായിട്ടാണ് ഇത്രയധികം ഗിഫ്റ്റ് കിട്ടുന്നത് ജാസ്മിൻ പറഞ്ഞു.
മൊത്തത്തിൽ നാലോ അഞ്ചോ കേക്ക് മുറിച്ചുവെന്നും ജാസ്മിൻ പറയുന്നു. 25 ന് രാവിലെ ഗബ്രി കുറച്ച് ഗിഫ്റ്റുമായി വന്നു. ഗബ്രിയുടെ അഡ്രസ്സിൽ അയച്ച ഗിഫ്റ്റാണെന്ന് പറഞ്ഞു. 24 ന് ഗബ്രി എന്നെ വിളിച്ചുകൊണ്ടുപോയി പ്രതീക്ഷിക്കാതെ ഒരുപാട് ഗിഫ്റ്റ് തന്നിരുന്നുവെന്നും ജാസ്മിൻ പറയുന്നു.

ഒന്നാം വയസ്സിൽ തന്റെ പിറന്നാൾ ഭയങ്കര സംഭവമായി ആഘോഷിച്ചിരുന്നുവെന്ന് പണ്ട് ഉമ്മ പറഞ്ഞിരുന്നുവെന്നും എന്നാൽ അതിന് ശേഷം പിറന്നാൾ ഭയങ്കരമായി ആഘോഷിച്ചത് തന്റെ ഓർമ്മയിലില്ലെന്നും ജാസ്മിൻ പറയുന്നു. പിന്നെ തന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിലോ ഇരുപത്തി രണ്ടാമത്തെ വയസ്സിലോ മറ്റുമാണ് തന്റെ കയ്യിൽ നിന്ന് കുറച്ച് പൈസ ചെലവാക്കി കുറച്ച് ഫുഡ് ഒക്കെ വീട്ടിൽ ഉണ്ടാക്കി, കേക്ക് ഒക്കെ വാങ്ങി കുറച്ച് ഫ്രണ്ടസിനെയൊക്കെ വിളിച്ച് ജീവിതത്തിൽ ആദ്യമായി ബർത്ത് ഡേ ആഘോഷിക്കുന്നതെന്ന് ജാസ്മിൻ പറയുന്നു.
തനിക്കൊരാൾ ഇങ്ങനെ സർപ്രൈസ് തരുകയോ ഒന്നും ആരും ചെയ്തിട്ടില്ല, അത് ആദ്യമായി ചെയ്യുന്നത് ഗബ്രിയാണെന്നും ഗബ്രിയോട് ഒരുപാട് നന്ദിയുണ്ടെന്നും ജാസ്മിൻ പറയുന്നു. അതിന് ശേഷം ജാസ്മിൻ ഗിഫ്റ്റുകൾ അൺബോക്‌സ് ചെയ്തു. ഒരു മേക്കപ്പ് ബോക്‌സ് ആണ് ആദ്യം അൺബോക്‌സ് ചെയ്തത്. അതിന് ശേഷം ജാസ്മിനും ഗബ്രിയും ചേർന്ന് എല്ലാ സമ്മാനങ്ങളും അൺബോക്‌സ് ചെയ്യുന്നുണ്ട്.
അതിന് ശേഷം വീട്ടിലെ ആഘോഷത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഉപ്പയും ഉമ്മയും അനിയനും ജാസ്മിനും ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷിക്കുന്നത്. ഉമ്മയും ഉപ്പയും ചേർന്ന് ഒരു കൈ ചെയിൻ ആണ് നൽകിയിത്. അനിയൻ ഒരു വാച്ചും നൽകുന്നുണ്ട്. അതിന് ശേഷം ഗബ്രിയും ജാസ്മിനും ഗിഫ്റ്റ് വാങ്ങാൻ പോകുന്നത് കാണിക്കുന്നുണ്ട്. ഗബ്രിയ തനിക്ക് ക്യൂട്ടായ ഒരു മാല വാങ്ങി തന്നെന്നും ജാസ്മിൻ പറയുന്നു.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്. ജാസു ഗിഫ്റ്റ് എല്ലാം അടിപൊളി പ്രത്യേകിച്ച് റുക്സാനയുടേത്. താങ്ക്യൂ ഞങ്ങടെ അണ്ണാനും ഗിഫ്റ്റ് അയച്ചതിന് ഓരോ ഗിഫ്റ്റും ജാസ് ഓപ്പൺ ചെയ്യുമ്പോഴും ജാസു നിന്റെ സന്തോഷം ഞങ്ങളും ഹാപ്പി എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്ക് മുത്തേ, ഈ സമ്മാനങ്ങളെല്ലാം തന്നെ ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ ഒരംശം മാത്രമേയാകുന്നുള്ളൂ. മഹാസാഗരത്തിലെ ഒരു തുള്ളിപോലെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications