Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം ജിന്റോ വിജയിച്ചത് വെറുതയല്ല, രഹസ്യം പൊട്ടിച്ച് താരം, 'കൃത്യമായി നടപ്പാക്കി''

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ജിന്റോ ബിഗ് ബോസ് സീസൺ 6 കിരീടം ചൂടിയത്. തുടക്കത്തിൽ 'മണ്ടൻ' എന്ന് മുദ്രകുത്തി പരിഹസിച്ച ജിന്റോ എങ്ങനെയാണ് വിജയിച്ചതെന്ന കാര്യത്തിൽ പലരും ഇപ്പോഴും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ആത്മസമർപ്പണത്തോടെ കൃത്യമായി നീങ്ങിയാൽ ബിഗ് ബോസ് പുഷ്പം പോലെ വിജയിക്കാമെന്ന് പറയുകയാണ് ഇപ്പോൾ ജിന്റോ. താൻ എങ്ങനെയാണ് ബിഗ് ബോസ് ജയിച്ചതെന്നും എങ്ങനെയാണ് ഈ ഷോ വിജയിക്കാൻ സാധിക്കുകയെന്നും ജിന്റോ വിശദീകരിച്ചു. ജിന്റോയുടെ വാക്കുകളിലേക്ക്

'തുടക്കം മുതൽ തന്നെ ഞാൻ ടോപ് 5 ൽ ഉൾപ്പെടുമെന്ന് ബിഗ് ബോസ് അണിയറപ്രവർത്തകർ കണക്കുകൂട്ടിയിരുന്നു. കാരണം അവർക്ക് അറിയാം, എന്റെ കളികൾ അവർ മനസിലാക്കിയിരുന്നു. ജാസ്മിൻ തന്നെ പറഞ്ഞിട്ടുണ്ട് ജിന്‌റോ കളിക്കുന്നത് എന്തോ ആയിക്കോട്ടെ അത് ക്ലിക്ക് ആകുന്നുണ്ടെന്ന്. ഞാൻ കയറി വരുമ്പോൾ എന്നെ എങ്ങനെ അടിച്ച് താഴ്ത്താം എന്നാണ് എല്ലാവരും ആലോചിച്ചിരുന്നത്. പക്ഷെ 24 പേരെക്കൊണ്ട് അത് സാധിക്കില്ലെന്ന് എനിക്ക് അറിയാം. എട്ട് ഫിറ്റ്നെസ് സെന്റർ നടത്തുന്ന ആളാണ് ഞാൻ. പിച്ചക്കാര് മുതൽ പോലീസിന്റെ തലപ്പത്തിരിക്കുന്നവരെ ട്രെയിൻ ചെയ്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ആളുകളെ മനസിലാക്കാൻ എനിക്ക് സാധിക്കും. അവർ എന്ത് സംസാരിച്ചാലും എനിക്ക് കിട്ടും.

jinto2-17411

മദർതെരേസ അവാർഡ് കിട്ടിയ ആളാണ് ഞാൻ. പക്ഷെ ഇതൊന്നും ചർച്ചയാക്കാൻ ഞാൻ താത്പര്യപ്പെട്ടിട്ടില്ല. ഞാൻ സഹായിച്ചവരൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. ബിഗ് ബോസ് വിജയിക്കാൻ 3 വർഷം ഞാൻ പണിയെടുത്തിട്ടുണ്ട്. വലിയ ഡെഡിക്കേഷൻ ഇതിന് ആവശ്യമാണ്. മണ്ടൻ ടാഗാണ് എനിക്ക് ആദ്യം തന്നെ തന്നത്. അത് ഞാൻ സമ്മതിച്ച് കൊടുത്തു. ദേഷ്യപ്പെടുകയല്ല ചെയ്തത്. പല തരത്തിലും എന്നെ അവിടെ നിന്ന് കളിയാക്കി, ഇത്രയൊക്കെ ആയിട്ടും ഞാൻ കപ്പ് അടിച്ചില്ലേ. കാമറയുടെ മുന്നിലാണ് നമ്മൾ എന്ന ബോധ്യം 100 ശതമാനം വേണം. ആ ബോധം ഇല്ലെങ്കിൽ പണി കിട്ടും. ഞാൻ അറിയുന്ന ആളുകൾ മാത്രമല്ല എനിക്ക് വോട്ട് ചെയ്തത്.

ബിഗ് ബോസിലെ ഗെയിം എന്താണെന്ന് പഠിക്കണം. അല്ലെങ്കിൽ പണി പാളും. ഒരാഴ്ച ഞാൻ ശരിക്കും സൈലന്റായിരുന്നു. ആളുകളെ പഠിക്കാനായിരുന്നു അത്. ബിഗ് ബോസ് വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ അടുത്തേക്ക് വരിക. എങ്ങനേയും ജയിപ്പിക്കും. ഞാൻ കളിച്ച കളികൾ ജെനുവിനായിരുന്നു. പക്ഷെ ആളുകളെ മനസിലാക്കി കളിച്ചു.

അവിടുത്തെ ഒരു കുഴപ്പം നിങ്ങൾ ഒരാളെ കുറിച്ച് നല്ലത് പറഞ്ഞ് പിന്നീട് അവരെ പറ്റി മറ്റൊരാളോട് കുറ്റം പറഞ്ഞാൽ ഇത് ജനങ്ങൾക്ക് മനസിലാകും. ക്യാമറ ഉണ്ടെന്ന് മനസിലാക്കി ബ്രില്യന്റ് ഗെയിം കളിക്കണം. ആദ്യം ഞാൻ ശത്രുവിനെ മനസിലാക്കി. നന്നായി സംസാരിക്കാൻ അറിയുന്നാളെ തിരിച്ചറിഞ്ഞു, ഗബ്രിയായിരുന്നു അത്, ഗബ്രിയെ ഞാൻ ലക്ഷ്യം വെയ്ക്കുമ്പോൾ ജാസ്മിൻ പ്രതികരിക്കും. അതെനിക്ക് അറിയായം. അത്തരത്തിലാണ് കളിച്ചത്', ജിന്റോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+