Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ ഇത്തരക്കാരനോ?: പെണ്‍കുട്ടികളെ ഫ്ലാറ്റിലേക്ക് വിളിക്കും, വന്‍ വാഗ്ദാനങ്ങള്‍; ഓഡിയോ പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവ് ജിന്റോയ്ക്കെതിരെ ഗുരതര ആരോപണങ്ങളുമായി സഹതാരങ്ങളായ സായി കൃഷ്ണയും സിജോ തോമസും. ജിന്റോയ്ക്കെതിരെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തുന്നത് എന്ന തരത്തിലുള്ള ഓഡിയോയും ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ജിന്റോയുടെ ഉപദ്രവം നേരിട്ട പല സ്ത്രീകളും ഇപ്പോഴും അത് തുറന്ന് പറയാന്‍ തയ്യാറാകുന്നില്ല. ഏതാനും പേർ മാത്രമാണ് ഓഡിയോയിലൂടെയെങ്കിലും എല്ലാം തുറന്ന് പറയുന്നതെന്നും സായി കൃഷ്ണ പറയുന്നു.

പലരും വിവാദങ്ങളില്‍ ഉള്‍പ്പെടേണ്ടതില്ലെന്ന് കരുതിയാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയത്. നേരത്തെ ഇവന്‍ എന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. അതായത് ഞാന്‍ ബിഗ് ബോസില്‍ പോയ സമയത്ത് എന്റെ കിളിപോകാന്‍ കാരണം ഞാന്‍ മയക്ക് മരുന്ന് ഉപയോഗിച്ചതുകൊണ്ടാണ്. ജിന്റോയും ജിന്റോയുടെ ഫാദറും അത് ഉപയോഗിക്കുന്നുണ്ടാവും. എന്നാല്‍ സായി കൃഷ്ണയെ ആ പണിക്ക് കിട്ടില്ലെന്ന് ജിന്റോയോട് നേരിട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്.

bigg-boss-jinto-sai-

ധൈര്യമുണ്ടേല്‍ നമുക്ക് ഇരുവർക്കും ടെസ്റ്റ് ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അവന്‍ അവിടെ കിടന്ന് ഉരുണ്ട് മറിഞ്ഞു. എന്നെ നിങ്ങള്‍ക്ക് എന്ത് ടെസ്റ്റിനും എപ്പോഴും തയ്യാറാക്കാമെന്ന് ഇപ്പോഴും ഞാന്‍ പറയുന്നു. ജിന്റോ ബിഗ് ബോസില്‍ വരുന്നതിന് മുമ്പും ശേഷവും കളിച്ച കളികളൊക്കെ എനിക്ക് അറിയാം. അതില്‍ പലതും പറഞ്ഞ് കേട്ടതായതുകൊണ്ട് മാത്രം ഞാന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്നും സായി കൃഷ്ണ പറയുന്നു.

സിജോയെ കുറിച്ച് പറഞ്ഞതോടെയാണ് പുതിയ സംഭവങ്ങളുടെ തുടക്കം. തകരാന്‍ ഫാമിലിയും ഒന്നും ഇല്ലാത്ത ജിന്റോയ്ക്ക് വേറെ ഒരാളുടെ ഫാമിലിയെ കുറിച്ച് എന്തും പറയാം അല്ലേ. ഇവന്‍ ബിഗ് ബോസിന് അകത്തും ഇത് തന്നെയാണ് പറഞ്ഞത്. പുറത്ത് നിന്ന് കാണുന്നവർക്ക് സത്യം ഏതാണ് നുണ ഏതാണ് എന്ന് മനസ്സിലാക്കാന്‍ വലിയ പാടായിരിക്കും. ഇവന്‍ പൂർണ്ണമായും പൊളിഞ്ഞ് വീഴുന്ന ദിവസം ഇവന് കൊടുത്ത ഓരോ വോട്ടിലും നിങ്ങള്‍ ഖേദിക്കും.

തനിക്ക് കുടുംബം ഉണ്ടാക്കാന്‍ അമേരിക്കക്കാരി എന്ന് പറയുന്ന ഒരു കഥയും കൊണ്ട് നടന്നിരുന്നല്ലോ. ഇവന്റെ പല കഥകളും അറിയാവുന്നത് കൊണ്ടാണ് ബിഗ് ബോസിലേക്ക് കയറുമ്പോള്‍ ഇവനെ മാമാ ജിന്റോ എന്ന് വിളിച്ചത്. പെണ്‍കുട്ടികളെ ബിഗ് ബോസില്‍ കയറ്റിക്കൊടുക്കാമെന്ന് പറയുന്നുണ്ടത്രേ. ഇവന്‍ ആര് ബിഗ് ബോസ് ഷോയുടെ ഡയറക്ടറോ, അല്ലെങ്കില്‍ ഏഷ്യാനെറ്റിന്റെ എംഡിയോ.

വിജയിയായ തനിക്ക് മൂന്ന് പേരെ ബിഗ് ബോസില്‍ കയറ്റാന്‍ ക്വാട്ടയുണ്ട്, അതിന് പൈസ കൊടുക്കണം എന്നൊക്കെ പറയുന്നുണ്ടെന്നാണ്. സിജോയുടെ കൈയ്യില്‍ കുറേയധികം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുള്ള പലരും നമ്മളെയൊക്കെ ബന്ധപ്പെടുന്നുണ്ട്. മുന്‍മത്സരാർത്ഥികള്‍ എന്ന നിലയില്‍ നമുക്ക് പരമാവധി ചെയ്യാന്‍ സാധിക്കുന്നത് അവരുടെ പ്രൊഫൈല്‍ ബിഗ് ബോസ് ടീമിന്റെ അടുത്ത് എത്തിച്ച് കൊടുക്കാന്‍ സാധിക്കും എന്നുള്ളതാണ്. അതിന് അപ്പുറത്ത് ലാലേട്ടന് പോലും സാധിക്കില്ല. അവിടെ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങളൊക്കെ നടക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ ഓഡിയോ ഒക്കെ പുറത്ത് വന്നിട്ടുണ്ട്. ഇതുപോലെ എത്ര പെണ്‍കുട്ടികളോട് ബിഗ് ബോസിലേക്ക് ചാന്‍സ് കൊടുക്കുമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന് അറിയില്ല. ജിന്റോ ഓരോ പെണ്‍കുട്ടികളോടും സമീപിക്കുന്നതിന് പ്രത്യേക രീതികളുണ്ട്. ഫിറ്റ്നസ് ട്രെയിനർ ആയതുകൊണ്ട് തന്നെ ശരീര ഭാരം കുറച്ച് തരാം, ചില പ്രശസ്ത നടിമാരെപ്പോലെ ആക്കിത്തരാം, മോഡലാക്കി തരാം എന്നൊക്കെയാണ് പറയുക. അടുത്തത് ഷോർട്ട് ഫിലിം, സിനിമ നടി എന്നൊക്കെയാണ്. ഇപ്പോള്‍ ബിഗ് ബോസും.

ഇതൊക്കെ പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ച് ആരെങ്കിലും പോയി മിസ്ബിഹേവ് ചെയ്യുകയും ആ കുട്ടി പുറത്ത് പറയും എന്ന ഘട്ടം എത്തുകയും ചെയ്താല്‍ പ്ലേറ്റ് മറയ്ക്കും. ആദ്യം ഭീഷണിപ്പെടുത്തി നിർത്തി, പിന്നെ ഇവന്റെ റൂമില്‍ നിന്നും എന്തെങ്കിലും കാണാനില്ല, ആ കുട്ടി അടിച്ച് മാറ്റാന്‍ വന്നതാണ് എന്ന കഥ ഇറക്കും. കഥ പറയാന്‍ ഇവന്‍ ബെസ്റ്റാണ്. ആ കഥയാണ് സിജോയെക്കുറിച്ച് ഇപ്പോള്‍ കേട്ടത്. നാളെയും ഇവന്‍ എന്ത് തെണ്ടിത്തരവും പറയുമായിരിക്കും. അങ്ങനത്തെ ഒരു നാറിയാണ് ഇവന്‍. ഇത്തരം കാര്യങ്ങള്‍ പറയുന്നത് ഇവന്റെ കൂടെപിറന്ന സ്വഭാവാണെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+