Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭ അവിടുത്തെ ബ്യൂട്ടി ക്വീനായിരുന്നു,ഞാൻ പോയി ശോഭയോട് പേര് ചോദിച്ചു'; ആ സംഭവം പറഞ്ഞ് മണിക്കുട്ടൻ

ബി​ഗ് ബോസ് മലയാളം സീസൺ 3 യിലെ മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. ബി​ഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ മണിക്കുട്ടൻ സുപരിചിതനാണ്. സീരിയലുകളിലും സിനിമകളിലുമൊക്കെ മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ 3 ലെ വിന്നറും മണിക്കുട്ടൻ ആയിരുന്നു.

മണിക്കുട്ടൻ സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്ത് വരുന്നത്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിലേക്കും എത്തി. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ മണിക്കുട്ടൻ ചെയ്തു.

manikuttaan

അതുപോലെ ബി​ഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു ശോഭ. അവസാനം വരെ നിൽക്കാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ ശോഭയുമായി ബന്ധപ്പെട്ട രസകരമായ ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് മണിക്കുട്ടൻ. മൈൽ സ്റ്റോൺ മേക്കേഴ്സിനോടാണ് മണിക്കുട്ടൻ മനസ്സുതുറന്നത്.

തിരക്കുള്ള ബസ്സിൽ കയറി ശോഭ പഠിക്കുന്ന ട്യൂൻ സെന്റിറിന്റെ അടുത്ത് പോയതും. ശോഭയോട് പേര് ചോദിച്ചതുമൊക്കെ മാണിക്കുട്ടൻ പറയുന്നുണ്ട്. ആ സമയത്ത് താൻ തിരുവനന്തപുരത്തെ അറിയപ്പെടുന്ന പൂവാലനായിരുന്നു എന്നാണ് മണിക്കുട്ടൻ പറയുന്നത്.

ശോഭ അവിടുത്തെ ബ്യൂട്ടി ക്വീനായിരുന്നുവെന്നും എന്നാൽ ശോഭയോട് സംസാരിക്കാൻ ആൺകുട്ടികൾക്ക് പേടിയായിരുന്നുവെന്നും മണിക്കുട്ടൻ പറയുന്നു. എന്തേലും പോയി ചോദിച്ചാൽ അപ്പോൾ അടി കിട്ടുമായിരുന്നുവെന്നും അങ്ങനെ താൻ ഒരിക്കൽ ശോഭയുടെ അടുത്ത് പോയി പേര് ചോദിക്കുകയായിരുന്നുവെന്നും മണിക്കുട്ടൻ പറയുന്നു.

പത്താം ക്ലാസൊക്കെ ജയിച്ച് പ്ലസ് വണ്ണിലൊക്കെ എത്തിനിൽക്കുന്ന സമയത്ത് തിരുവനന്തപുരത്ത് അത്യാവശ്യം അറിയപ്പെടുന്ന ഒരു പൂവാലനായിരുന്നു. ആരെയും ദ്രോഹിക്കാത്ത പൂവാലൻ. ശോഭ അവിടെ ഒരുട്യൂഷൻ സെന്ററിൽ പഠിച്ചിരുന്നു. ആ ട്യൂഷൻ സെന്ററും ഞാനുമായി ഒരു ബന്ധവുമില്ല. എന്റെ സ്‌കൂൾ വേറെ എവിടെയോ ആണ്. ഞാൻ അവിടെ നിന്ന് ഞങ്ങൾ കുറച്ച് പേർ ബസ്സിൽ തൂങ്ങിവരും. അവിടെ എത്തി പിള്ളേര് വരുമ്പോൾ നമ്മളവിടെ നിന്ന് നോക്കും.

അന്ന് ശോഭ അവിടത്തെ ബ്യൂട്ടി ക്വീനാണ്. എല്ലാ ആൺകുട്ടികളുടെയും ഹാർട്ട് ത്രോബ് ആണ്. എന്തേലും പോയി ചോദിക്കാൻ പേടിയാണ്. എന്തേലും പോയി ചോദിച്ചാൽ അപ്പോൾ അടികിട്ടും. ഞാൻ പറഞ്ഞു ഞാൻ പോയി ചോദിക്കാടാ എന്ന്. ഞാൻ പോയി എന്താ പേര് എന്ന് ചോദിച്ചു. അറിഞ്ഞിട്ടെന്താ എന്നാണ് ചോദിച്ചത്. ഒരാള് വന്ന് ചോദിക്കുകയല്ലേ എന്ന് പറഞ്ഞപ്പോൾ പേര് ശോഭ എന്ന് പറഞ്ഞു. അടുത്തതായി ഞാൻ ചോദിച്ചത് കമിറ്റഡാണോ എന്നായിരുന്നു, അടിച്ചില്ല ഭാഗ്യത്തിന്. പുള്ളിക്കാരി ബസ്സിൽ കയറി പോയി, മണിക്കുട്ടൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+