Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബ് ചാനലിന്റെ ഇന്റർവ്യൂവിനിടെ നടന്നത് അഭിനയമായിരുന്നോ? ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മനീഷ

ബി​ഗ് ബോസ് മലയാളം സീസണ്‌ ആറിലെ മത്സരാർത്ഥിയായിരുന്നു നടിയും ​ഗായകിയുമായ മനീഷ കെ എസ്. അടുത്തിടെ മനീഷയുടെ ഒരു വീഡിയോ വൈറൽ ആയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിനിടെ അവതാരകൻ ചോദിച്ച അനാവശ്യ ചോദ്യത്തോട് ദേഷ്യപ്പെടുന്നതായിരുന്നു വീഡിയോ. എന്നാൽ ഇത് മനീഷ കൂടി അറിഞ്ഞ് നടന്ന അഭിനയമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് മനീഷ.

പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ടെന്നും അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മനീഷ പറയുന്നു. അത് അഭിനയമയിരുന്നില്ല, അങ്ങനെ തന്നെയാണ് അവിടെ സംഭവിച്ചതെന്നും മനീഷ പറഞ്ഞു. സംഭവത്തെക്കുറിച്ച് മനീഷ പറയുന്ന വീഡിയോ ഇന്ത്യൻ സിനിമ ​ഗാലറിയാണ പങ്കുവെച്ചത്.

maneesha

പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ട്. ഞാൻ അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെറുതെ നമ്മൾ പറഞ്ഞ് മെഴുകേണ്ട കാര്യമില്ല. അങ്ങനെയാണെന്ന് വിശ്വസിക്കണമെന്ന് താല്പര്യമുള്ളവർക്ക് അങ്ങനെ വിശ്വസിക്കാം. ഇതിൽ എനിക്ക് ഒന്നിനെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.

എന്റെ അടുത്ത് ഓൾറെഡി ആ കുട്ടി പറഞ്ഞിരുന്നു. ആ കുട്ടി എന്നല്ല ഏത് ഇന്റർവ്യൂവിൽ വരുമ്പോഴും നമ്മളോട് പറയും ചേച്ചി വൈറൽ ആവുന്ന എലമെന്റ്‌സ് ഉള്ള ചോദ്യം ചോദിക്കുമെന്ന്. നമ്മൾ എന്തിനാണ് ഇതൊക്കെ ഇടുന്നത് വൈറൽ ആവാനാണ്. അങ്ങനത്തെ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞിരുന്നു, മനീഷ പറയുന്നു.

ആ സംഭവത്തിൽ തന്നോട് അവതാരകൻ ഒരുപാട് സോറി പറഞ്ഞിട്ടുണ്ടെന്നും മനീഷ പറഞ്ഞു. അവതാരകന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും മനീഷ പറയുന്നു. ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യമാണ് ചോദിച്ചതെന്നും മനീഷ പറഞ്ഞു. ആ സമയത്ത് ഉണ്ടായ ആ ചോദ്യം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിലുള്ള ചോദ്യമായിരുന്നുവെന്നും മനീഷ പറഞ്ഞു.

ഇതൊരു അഭിനയമായിരുന്നില്ല, അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്. പിന്നെ എല്ലാവരും ചോദിച്ചു അവന്റെ ചെപ്പക്കടിക്കമായിരുന്നില്ലേ എന്ന്. പറയാൻ എളുപ്പമാണ് ഈ പറയുന്ന ആളുകൾ തന്നെ ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് എതിരെ ആയെനെ, താരം പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില നടിമാരുടെ വാതിലിൽ ചിലർ മുട്ടാറുണ്ട് എന്ന പരാമർശത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ചോദ്യം. ചേച്ചിയുടെ നിലനിൽപ്പിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്നുകൊടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ചോദ്യത്തിന് പിന്നാലെ തന്നെ എന്ത് ഊള ചോദ്യം ആടോ ചോദിക്കുന്നത് വീട്ടിലെ അമ്മയോട് ചോദിക്കുമോ എന്നാണ് മനീഷ ചോദിച്ചത്.

പിന്നാലെ മുട്ടുമ്പോൾ തുറന്നുകൊടുക്കുന്നതാണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞ് ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല. പക്ഷേ എന്നെ പോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നും മനീഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+