Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുനിച്ചനുമായി പിരിഞ്ഞോ, ഫുക്രുവുമായി കോൺടാക്ട് ഉണ്ടോ'; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി മഞ്ജു പത്രോസ്

കൊച്ചി: ബിഗ് ബോസ് മലയാളം, വെറുതെയല്ല ഭാര്യ തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് മഞ്ജു പത്രോസ്. ഇപ്പോൾ സിനിമകളിലും സീരിയലുകളും സജീവമാണ് മഞ്ജു. കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ മഞ്ജു ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിൽ ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒപ്പം മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ സിമിയും വീഡിയോയിൽ ഉണ്ട്. ഭർത്താവ് സുനിച്ചനുമായി വേർപിരിഞ്ഞോ, ബോഡി ഷെയിമിങ് കമന്റുകൾ എന്നിവയെ കുറിച്ചെല്ലാം ഇൻസ്റ്റഗ്രാം ലൈവിലൂടെ ആരാധകർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇരുവരും പ്രതികരിക്കുന്നുണ്ട്.

manju2

ബോഡി ഷെയിമിങ് കമന്റുകൾ വേദനിപ്പിക്കാറുണ്ടോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. തീർച്ചയായും ഉണ്ട് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'ബോഡി ഷെയിമിങ് കമന്റുകൾ വല്ലാതെ വിഷമിപ്പിക്കും. പക്ഷേ നിരന്തരം കേൾക്കുമ്പോൾ നമ്മൾ അതിനോട് യൂസ്ഡ് ആകും. എല്ലാവർക്കും ഇൻഫോരിയോരിറ്റി കോംപ്ലക്സ് ഉണ്ടാകും. കാരണം ചെറുപ്പം മുതൽ കേൾക്കുന്നതല്ലേ ഇതൊക്കെ. ഡാർക്ക് സ്കിൻ ടോണുള്ള ഒരാൾ ഫിൽട്ടറിട്ടാൽ അപ്പോൾ നിങ്ങൾ പോയി ചീത്ത പറയും. അവർ ഫിൽട്ടർ ഇടുന്നതിന് കാരണം നിങ്ങളാണ്. കാരണം അവൾ കൊള്ളില്ലെന്നാണ് നിങ്ങൾ പറയുന്നത്. അതിൽ നിന്ന് പുറത്തുകടക്കാൻ നല്ല പാടാണ്. ഞങ്ങളുടെ യുട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന് പേര് നൽകിയത് ഇൻഫീരിയോരിറ്റി കോംപ്ലക്സ് ഉണ്ടായത് കൊണ്ടല്ല. സഹതാപം കിട്ടാനുമല്ല. ഈ പേര് നല്ലതാണെന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്', മഞ്ജു പറഞ്ഞു.

'സിമി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവളോട് എനിക്ക് അസൂയ തോന്നുകയേ ഇല്ല. എന്റെ ജീവിതത്തിന്റെ പല അവസരങ്ങളിലും സിമി എന്റെ നട്ടെല്ലായി കൂടെ നിന്നിട്ടുണ്ട്, എന്റെ കുടുംബത്തെ പോലെ. പൈസ തന്ന് സഹായിച്ചിട്ടുണ്ട്. പലതും ഞാൻ ഇപ്പോഴും തിരിച്ച് കൊടുത്തിട്ടില്ല. മാനസികമായി വീണുപോകുന്ന അവസരങ്ങളിലെല്ലാം ഞങ്ങൾ പരസ്പരം താങ്ങായിട്ടുണ്ട്.

ഞാനും സിമിയും ഒരുമിച്ച് ഒരു ഷോയിൽ വന്നു, എന്നിട്ട് എനിക്ക് കരിയർ ഗ്രോത്ത് ഉണ്ടായി, അതിൽ സിമി വിഷമിച്ചിട്ടില്ലേയെന്ന് പലരും ചോദിച്ചു. ഒരിക്കലും ഇല്ല. സുഹൃത്തിന്റെ വളർച്ചയിൽ നിഷ്കളങ്കമായി ചിരിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല', മഞ്ജു പറഞ്ഞു.

ഭർത്താവ് സുനിച്ചനുമായി വേർപിരിഞ്ഞോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. 'ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. വേർപിരിഞ്ഞിട്ടില്ല. വേർപിരിയുമ്പോൾ എല്ലാവരോടും പറയും. ഇപ്പോൾ എല്ലാം സ്മൂത്തായി പോകുന്നു. സുനിച്ചൻ ഇവിടെ ഇല്ലാത്തോണ്ടാണ് പലരും ചോദിക്കുന്നത്. പക്ഷേ ഞങ്ങൾ വിഷയങ്ങളൊന്നുമില്ല.. എന്റെ എല്ലാ കാര്യങ്ങളും ഞാൻ പങ്കുവെയ്ക്കാറുണ്ട്. ഡിവോഴ്സ് ആവാൻ ചാൻസില്ല. അങ്ങനെ ഞങ്ങൾ ആലോചിച്ചിട്ടും ഇല്ല. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. ഫുക്രുവുമായി ഇപ്പോഴും നല്ല കോൺടാക്ട് ഉണ്ട്', മഞ്ജു പറഞ്ഞു.

ചിലർ ഇതിനിടയിൽ വൃത്തികെട്ട പല ചോദ്യങ്ങളും ചോദിക്കുന്നുണ്ടെന്നും ഇവർക്കൊക്കെ ചുറ്റി തിരിഞ്ഞ് മറുപടി ലഭിക്കുമെന്നും വീഡിയോയ്ക്കിടെ മഞ്ജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+