Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസിലെ മനോഹര നിമിഷം പങ്കിട്ട് മിഥുൻ; കമന്റുമായി അഖിലും വിഷ്ണുവും; ആരാധകർക്ക് കലിപ്പ് റിനോഷിനോട്

ബിഗ്‌ബോസ് സീസൺ 5 അവസാനിച്ചപ്പോൾ പ്രേക്ഷകർക്കൊക്കെ വളരെ വിഷമം ആയിരുന്നു.കാരണം ഓരോ മത്സരാർത്ഥികളും പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ സ്വാധീനം ചെലത്തിയിരുന്നു. ഈ സീസണിൽ എടുത്തുപറയേണ്ട കാര്യം മത്സരാർത്ഥികൾ തമ്മിൽ ഉള്ള സൗഹൃദം തന്നെയായിരുന്നു. ബിഗ്‌ബോസിന് പുറത്ത് ഇറങ്ങിയ ശേഷവും തങ്ങളുടെ സൗഹൃദം ഇവർ തുടരുകയാണ്. പരസ്പരം സന്ദർശിച്ചും യാത്ര പോയുമൊക്കെ ഇവർ അടുത്ത ബന്ധം സൂക്ഷിക്കുകയാണ്.

ബിഗ്‌ബോസിനകത്ത് തുടക്കത്തിൽ തന്നെ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു റെനീഷയും സെറീനയും അഞ്ജൂസും ഒരു ഗ്രൂപ്പായിരുന്നു അഖിലും ഷിജുവും വിഷ്ണുമായിരുന്നു മറ്റൊരു ഗ്രൂപ്പ്, മത്സരം അവസാനിക്കാൻ ആയപ്പോഴായിരുന്നു അനിയൻ മിഥുനും റിനോഷും അടുത്ത സുഹൃത്തുക്കളായത്. പരസ്പരം നോമിനേറ്റ് ചെയ്യാൻ പോലും ഇവർക്ക് വിഷമം ആയിരുന്നു.

BIGG BOSS M

പുറത്തിറങ്ങിയ ശേഷം മറ്റെല്ലാവരും അവരുടെ സൗഹൃദം പുതുക്കയിരുന്നു. എന്നാൽ മിഥുനും റിനോഷും ഒരുമിച്ച് വന്നതേയില്ല. രണ്ട് പേരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളോ വീഡിയോകളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഇതോടെയാണ് ഇവരെ സൗഹൃദം തകർന്നുപോയോ എന്ന രീതിയിൽ സംസാരം വന്നതും. മിഥുൻ ആണെങ്കിൽ റോബിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ മിഥുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയായത്.

തന്റെ ജീവിതത്തിലെ അവസാനിക്കാത്ത സന്തോഷം, ഞാൻ അവരെ ബ്രദേഴ്‌സ് എന്നും വിളിക്കും എന്ന ക്യാപ്ഷനോടെയാണ് മിഥുൻ വീഡിയോ പങ്കുവെച്ചത്. അഖിലിനേയും ഷിജുവിനേയും വിഷ്ണുവിനേയും സൂചിപ്പിച്ച് ഷിക്കു, അക്കു, മിക്കു, വിക്കു എന്നും കുറിച്ചു. ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അഖിൽ മാരാർ ഒരു ഇമോജിയാണ് ഇട്ടിരിക്കുന്നത്.

വിഷ്ണു ബിഗ് ബ്രദേഴ്‌സ് എന്നാണ് കമനന്റിട്ടത്. അതേസമയം, പലരും റിനോഷിനെയാണ് ചോദിക്കുന്നത്. പുറത്തിറങ്ങയിട്ടും വ്യക്തപരമായി വിദ്വേഷം കൊണ്ടുനടക്കുന്ന ചില വിഷയം ബ്രോസ് ഉണ്ട് അവനൊക്കെ മനസ്സിലാക്കണം സ്‌നേഹത്തിന്റെ മൂല്യം. ഒരു പക്ഷേ ഒരു വ്യക്തിയുമായുള്ള സൗഹൃദത്തിൽ അയാൾ താങ്കളെ നന്നായി ഉപയോഗിച്ചതിന്റെ പരിണതഫലമാവാം ടോപ്പ് 5 ൽ വരാതിരുന്നത് എന്നാണ് ഒരാളുടെ കമന്റ്..

ബി​ഗ്ബോസിനകത്ത് ഉണ്ടാവുന്ന സമയത്ത് തന്നെ പ്രേക്ഷകർക്ക് റിനോഷ്- മിഥുൻ കോമ്പോ അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. വളരെ നാടകീയത തോന്നുന്നുവെന്നാണ് പ്രേക്ഷകർ പറഞ്ഞിരുന്നു. റിനോഷുമായുള്ള സൗഹൃദം മിഥുനെ മോശമായി ബാധിച്ചുവെന്നും മിഥുന്റെ ആരാധകർ പറഞ്ഞിരുന്നു.

മിഥുനോട് ബി​ഗ്ബോസിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും നല്ല സ്നേഹമായിരുന്നു. അനുഭവകഥയായി ഒരു കള്ളക്കഥ പറഞ്ഞതോടെയാണ് പ്രേക്ഷകർ മിഥുനോട് ചെറിയ ഇഷ്ടക്കേട് ഉണ്ടാവുന്നത്. എന്നാൽ ബി​ഗ്ബസോിനകത്ത് ഉള്ളവർ ആരും മിഥുനെ മാറ്റിനിർത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+