സെറീനയുടെ ബാഗിൽ സാഗര്‍ നല്കിയ ഗിഫ്റ്റ്; ഞാന്‍ ചോദിച്ചപ്പോള്‍ തരാത്തതാണ് ഇതെന്ന് നാദിറ....
ബിഗ്ബോസ് സീസണ് 5 വളരെ വ്യത്യസ്തമായ ഒരു സീസണായിരുന്നു. മറ്റ് സീസണുകളള് പോലെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ശത്രുത ഉണ്ടായിരുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു.
മത്സരം അവസാനിച്ചിട്ടും ഇവരുടെ സൗഹൃദം തുടരുകയാണ്. ഒരുമിച്ച് യാത്ര ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തിടുകയുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോള്‍ നാദിറയുടെയും സെറീനയുടേയും വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആദ്യം ഇവര്‍ തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. കുഞ്ഞ് വഴക്കുകള്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ തമ്മില്‍ നല്ല സൗഹൃദം ഉണ്ടായി. നാദിറ-സെറിന- സാഗര്‍ കോമ്പോ വളരെ ഹിറ്റ് ആയിരുന്നു. സാഗറും സെറീനയും പ്രണയത്തിലാണെന്ന ചര്‍ച്ച നടക്കുമ്പോഴായിരുന്നു നാദിറ സാഗറിനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത്.
എന്നാല്‍ നാദിറയോട് അത്തരത്തില്‍ ഉള്ള ഇഷ്ടമല്ലെന്നായിരുന്നു സാഗര്‍ പറഞ്ഞത്. എങ്കിലും ഇവര്‍ക്കിടയില്‍ നല്ല ബന്ധം നിലനില്ക്കുകയും ചെയ്തു. നാദിറ- സെറീന കോമ്പോ ആരാധകര്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ സെറീനയുടെ ബാഗില്‍ എന്തൊക്കെയാണ് ഉള്ളത് എന്നാണ് നാദിറ വീഡിയോ ചെയ്തിരിക്കുന്നത്. നല്ല രസകരമായെരു വീഡിയോ ആണ്. 'വാട്ടീസ് ഇന്‍ ബാഗെ'ന്ന വീഡിയോ ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുകയാണ്.
ബാഗിലുള്ളത് പലതും പലകരുടേയും ആണെന്ന് സെറീന പറയുന്നുണ്ട്. സെറീനയ്ക്ക് അമ്മ നല്കിയ ഫോണ്‍ ആണ് ആദ്യം ബാഗില്‍ നിന്ന് എടുക്കുന്നത്. റെയ്ബാന്‍ ഗ്ലാസും ആ ബാഗില്‍ ഉണ്ടായിരുന്നു. ചീപ്പ്, ഐഷാഡോ പാലറ്റ് എന്നിവയും ബാഗിലുണ്ടായിരുന്നു. സാഗര്‍ സെറീനയ്ക്ക് ഗിഫ്റ്റ് ചെയ്ത മാലയും ബാഗില്‍ ഉണ്ടായിരുന്നു.
സാഗറേട്ടന്‍ ഗിഫ്റ്റ് ചെയ്ത മാല, എനിക്ക് ഓര്‍മയുണ്ട് എന്ന് പറഞ്ഞാണ് നാദിറ മലാ എടുത്ത് കാണിക്കുന്നത്. റിഎന്‍ട്രി വന്ന് ഇറങ്ങുന്ന സമയത്താണ് ആ മാല തന്നത് എന്ന് സെറീന പറയുന്നുണ്ട്. ഞാന്‍ ചോദിച്ച് എനിക്ക് താരത്ത സാധനം ഇവള്‍ക്ക് കൊടുത്ത സാധനം എന്നും നാദിറ മാല എടുത്തുകാണിച്ച് പറയുന്നുണ്ട്. താന്‍ ചോദിച്ച് വാങ്ങിച്ചതാണ് ആ മാല എന്നാണ് സെറീന മറുപടിയായി പറഞ്ഞത്.
ഗ്രാന്റ് ഫിനാലെയുടെ തലേ ദിവസം ആയിരുന്നു സെറീന മത്സരത്തില്‍ നിന്ന് പുറത്തായത്. ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാല്‍ ആയിരുന്നു സെറീന പുറത്തായ കാര്യം അറിയിച്ചത്. എല്ലാവര്ക്കും നന്ദി പറഞ്ഞ ശേഷം ആണ്
സെറീന വീട് വിട്ടിറങ്ങിയത്.
അഖില്‍ മാരാര്‍, റെനീഷ, ശോഭ, ജുനൈസ്, ഷിജു എന്നിവരായിരുന്നു വീട്ടില്‍ ബാക്കി ഉണ്ടായിരുന്നത്. ഷിജു, ശോഭ, ജുനൈസ് എന്നിവരാണ് ഹൗസില്‍ നിന്ന് പിന്നീട് പുറത്തായത്. അഖില്‍ ആയിരുന്നു സീസണ് 5 ന്റെ വിജയി ആയത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്കുകളില് ഒന്നാമതെത്തിയ നാദിറ ഫിനാലെയില്‍ എത്തിയെങ്കിലും പണം സ്വീകരിച്ച് ഷോയില്‍ നിന്ന് പിന്മാറുകയായിരുന്നു.












Click it and Unblock the Notifications