'ഒന്നും അവസാനിക്കുന്നില്ല, എല്ലാം മറ്റൊന്നിനുള്ള തുടക്കം തന്നെയാണ്'; നാദിറയ്ക്ക് ആശംസ അറിയിച്ച് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥിയായിരുന്നു നാദിറ മെഹ്റിൻ. ട്രാൻസ് വുമൺ ആയ നാദിറയ്ക്ക് തന്റെ നിലപാട് സമൂഹത്തിനെ അറിയിക്കാനുള്ള വേദി കൂടിയായിരുന്നു ബിഗ് ബോസ് വേദി. ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലൊക്കെ തന്റെ കഴിന് തെളിയിച്ച വ്യക്തിയാണ് നാദിറ. ബിഗ് ബോസ് ഗ്രാന്റ് ഫിനാലയിലേക്ക് നേരിട്ട് എൻട്രി ലഭിച്ചെങ്കിലും പണപ്പെട്ടി സ്വീകരിച്ച് നാദിറ പുറത്തേക്ക് വരികയായിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു നാദിറയുടെ ജന്മദിനം. ജന്മദിനത്തിന്റെ അന്ന് നാദിറ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായത്.
മോശം കമന്റ് ഇട്ട് തന്നെ പ്രൊമോട്ട് ചെയ്തവരോട് നന്ദി മാത്രേ ഉള്ളു . അത് കൊണ്ട് മലയാളത്തിലെ ഒരു മികച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. പലപ്പോഴും തന്നെ ലൈവിൽ നിർത്തുന്നത് ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ തന്നെയാണെവന്നും കഴിഞ്ഞ കുറച്ച് കാലത്തിന്റെ ഇടയിൽ വളരെ വേദനിപ്പിക്കുന്ന അനുഭവവും ഉണ്ടായത് ഈ കഴിഞ്ഞ തിരുവോണ ദിനത്തിൽ ആയിരുന്നുവെന്നും നാദിറ കുറിച്ചു.

നാദിറ പങ്കുവെച്ച കുറിപ്പ്:
ഒഒത്തിരി നേട്ടങ്ങൾ സമ്മാനിച്ച ഒരു വർഷം കൂടി കടന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപനം തുടക്കമിട്ട ഒരു വർഷം. മലയാളത്തിൽ ഞാൻ അഭിനയിച്ച മൂന്ന് സിനിമകൾ. ഒത്തിരി നല്ല സുഹൃത്തുക്കളെ കിട്ടിയ വർഷം. നല്ല നല്ല പരിപാടികളുടെ ഭാഗമാകനും ഒപ്പം നിൽക്കാനും സാധിച്ചു. അങ്ങനെ വലുതും ചെറുതുമയാ നേട്ടങ്ങൾ. .....
ബിഗ് ബോസിന് ശേഷം അതിന്റെ പവറൊക്കെ ഒരു വർഷം കഴിഞ്ഞാൽ തീരുമെന്ന് ഒപ്പം ഉള്ളവർ പോലും പറഞ്ഞപ്പോൾ ഉറപ്പുണ്ടായിരുന്നു. ഇനിയും ഒത്തിരി നേടാൻ ഉണ്ട്. ശ്രമം അവസാനിപ്പിക്കില്ല എന്ന് .അതിന്റെ ഫലമാണ് ഇന്നും ഓരോ നേട്ടങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് :
നിങ്ങളുടെ എല്ലാവരുടേം പിന്തുണയ്ക്ക് നന്ദി.
മോശം കമന്റ് ഇട്ടു എന്നെ പ്രൊമോട്ട് ചെയ്തവരോട് നന്ദി മാത്രേ ഉള്ളു . അത് കൊണ്ട് മലയാളത്തിലെ ഒരു മികച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. പലപ്പോഴും എന്നെ ലൈവിൽ നിർത്തുന്നത് ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ തന്നെയാ. മറ്റൊരു കാര്യം കൂടി, കഴിഞ്ഞ കുറച്ചു കാലത്തിന്റെ ഇടയിൽ വളരെ വേദനിപ്പിക്കുന്ന അനുഭവവും ഉണ്ടായതു ഈ കഴിഞ്ഞ തിരുവോണ ദിനത്തിലും ആയിരുന്നു.
ഒന്നും അവസാനിക്കുന്നില്ല, എല്ലാം മറ്റൊന്നിനുള്ള തുടക്കം തന്നെയാണ്. ആഗ്രഹിച്ച പോലെ ഇനിയും ജീവിക്കാൻ എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു. എല്ലാ വേദനയിലും സന്തോഷത്തിലും ഒപ്പം നിന്ന വീട്ടുകാർ, സുഹൃത്തുക്കൾ, പരിചയം ഉള്ളവർ, നിങ്ങളോടും. ... നന്ദി. ഇനിയും ഒപ്പം ഉണ്ടാകുക , എന്നാണ് നാദറ കുറിച്ചത്.












Click it and Unblock the Notifications