നിങ്ങള്‍ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ: രതീഷിനെ എടുത്തിട്ട് അലക്കി നാദിറ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യ ദിനം മുതല്‍ തന്നെ ഷോയ്ക്ക് അകത്തും പുറത്തും നിറഞ്ഞ് നില്‍ക്കുന്നത് മിമിക്രി താരവും അവതാരകനുമൊക്കെയായ രതീഷ് കുമാറാണ്. ഒരു മത്സരാർത്ഥി എന്ന നിലയില്‍ രതീഷ് കുമാർ കാഴ്ചവെക്കുന്ന പ്രകടനം 'വെറുപ്പിക്കലാണ്' എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കും ഉള്ളത്. അതേസമയം തന്നെ ഷോയെ സജീവമാക്കി നിർത്താന്‍ രതീഷ് കുമാറിന് സാധിക്കുന്നുണ്ടെന്നാണ് മറ്റ് ചിലർ പറയുന്നത്.
ഏറ്റവും അവസാനമായി ബിഗ് ബോസില്‍ നിന്നും ഇറങ്ങിപ്പോകുകയാണെന്നും പറഞ്ഞുകൊണ്ട് മെയിന്‍ വാതിലിന് അരികില്‍ പെട്ടിയുമായി ഇരിക്കുകയാണ് രതീഷ്. സുരേഷ് മേനോനുമായുള്ള വാക്ക് തർക്കമാണ് രതീഷിനെ പ്രകോപിതനാക്കിയത്. സുരേഷിനെ രതീഷ് കുമാർ ഇന്നലെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയുമൊക്കെ ചെയ്തിരുന്നു. ഇത് എനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണെന്ന് സുരേഷ് മേനോന്‍ ഇന്നും ആവർത്തിച്ചു.

ഇതോടെ ഒരു സഹോദരനെപ്പോലെ കണ്ടാണ് ഞാന്‍ പെരുമാറിയതെന്നും ഇത്തരത്തില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവർക്ക് ഇടയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ് രതീഷ് കുമാർ പുറത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ മറ്റ് മത്സരാർത്ഥികള്‍ ആരും തന്നെ രതീഷിന്റെ പുറത്ത് പോകല്‍ കാര്യമാക്കിയില്ല.
രതീഷിന്റേത് കേവലം നാടകമാണെന്ന തരത്തിലാണ് മറ്റ് മത്സരാർത്ഥികളുടെ നില്‍പ്പ്. അതേസമയം, രതീഷിന്റേത് ഇരട്ടത്താപ്പാണെന്നാണ് സിജോ പറയുന്നത്. കഴിഞ്ഞ ദിവസം ജാന്മണി കെട്ടിപ്പിടിച്ചെന്നും പറഞ്ഞ് വലിയ ബഹളം വെച്ച രതീഷ് എങ്ങനെയാണ് സുരേഷ് മേനോന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അങ്ങനെ പെരുമാറിയതെന്നാണ് സിജോ ചോദിക്കുന്നത്.
അതേസമയം രതീഷിനെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ നാദിറ മെഹറിനും രംഗത്ത് വന്നിട്ടുണ്ട്. ജാന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ലെന്നാണ് സുരേഷ് പറയുന്നത്. ഇത് സ്വഭാവ വൈകല്യമാണെന്നും നാദിറ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
നാദിറയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. ( മര്യാദ ) ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല. (സ്വഭാവവൈകല്യം)
അതെന്താഡൈ നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ. ഒഹ്ഹ്ഹ്ഹ്. ട്രാൻസ്‌ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ. ഏത്,...... അത്. എന്റെ പൊന്നു രതീശണ്ണാ. നിങ്ങള് ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.? ഇതൊക്കെ സംസാരിക്കാനും പറയാനും അറിയുന്ന ഒരാള് പോലും ഈ സീസണിൽ ഇല്ലാണ്ട് പോയി.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications