'ഈ ലോകത്തിൽ എല്ലാം നേടി വിജയിച്ച പോലെ, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..'; ആ സന്തോഷവാർത്ത പങ്കുവെച്ച് നാദിറ
ബിഗ്‌ബോസ് മലയളം സീസൺ 5 അവസാനിച്ചെങ്കിലും തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ അഖിൽ ആണ് ബിഗ്‌ബോസ് 5 ന്റെ കപ്പ് കൊണ്ടുപോയത്. എന്നാൽ അഖിലിനോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു മത്സരാർത്ഥി കൂടി ബിഗ്‌ബോസിൽ ഉണ്ടായിരുന്നു നാദിറ.
ഫൈനൽ 5 ൽ എത്തണമെന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിച്ച മത്സരാർത്ഥിയായിരുന്നു നാദിറ. അത് സംഭവിക്കുകയും ചെയ്തു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ബിഗ്‌ബോസ് മലയാളം 5ന്റെ ഗ്രാന്റ് ഫിനാലയിൽ എത്തിയതും നാദിറയായിരുന്നു.

എന്നിട്ടും ഫിനാലയിൽ നാദിറ എത്തിയില്ല കാരണം പണപ്പെട്ടി എന്ന ടാസ്‌ക്കിൽ ഏഴര ലക്ഷം രൂപ വാങ്ങി നാദിറ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് തന്റെ ആരാധകരോട് അഭ്യർത്ഥിച്ച് ക്ഷമ പറഞ്ഞായിരുന്നു നാദിറ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയത്.
താൻ വിജയിയായി തന്നെയാണ് പോകുന്നതെന്നും നാദിറ പറഞ്ഞിരുന്നു. കാരണം ബിഗ്‌ബോസിൽ വന്നതിന് ശേഷമായിരിന്നു വീട്ടുകാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത്. നാദിറയുടെ അനിയത്തിയായിരുന്നു ഫാമിലി ടാസ്‌ക്കിൽ ബിഗ്‌ബോസിലേക്കു വന്നത്.
അതുപോലെ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം പോകുന്നത് തന്റെ വീട്ടിലേക്ക് ആയിരിക്കുമെന്ന് നാദിറ പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നാദിറ.
മാതൃദിനത്തിൽ അമ്മമാർക്ക് കത്ത് എഴുതാനുള്ള ഒരു ടാസ്ക്ക് ബിഗ്‌ബോസ് നൽകിയിരുന്നു. ആ ടാസ്ക്കിൽ നാദിറ എഴുതിയ കത്ത് വായിച്ചു കേട്ടപ്പോൾ എല്ലാവരുടേയും കണ്ണ് നിറഞ്ഞിരുന്നു. ബിഗ്ബോസിനകത്ത് എഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് കാെടുത്തിരിക്കുകയാണ് നാദിറ. തന്റെ സന്തോഷം ആരാധകരുമായി പങ്കു വെച്ചു. കത്തുമായി നിൽക്കുന്ന ഉമ്മയുടെ ഫോട്ടോ ഉൾപ്പെടെയാണ് നാദിറ പങ്കു വെച്ചത്.
"ബിഗ്‌ബോസ് ഹൗസിൽ വെച്ച് മാതൃദിനത്തിൽ ഈ കത്തെഴുതുമ്പോൾ ഞാൻ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് എന്നെങ്കിലും ഏല്പിക്കാൻ കഴിയുമെന്ന്. ഞാൻ സ്വപ്നത്തിൽ അല്ല യാഥാർഥ്യത്തിൽ ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രമേൽ സന്തോഷത്തിലാണ്, നാദിറ കുറിച്ചു.
ഈ ലോകത്തിൽ എല്ലാം നേടി വിജയിച്ച ഒരാളെപ്പോലെ. നിങ്ങളോടും ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ ഭാഗ്യം എനിക്ക് നേടിത്തരാൻ പ്രയത്നിച്ച ബിഗ് ബോസിനോടും സാറിനോടും, അതിലെ എല്ലാ സംഘടകരോടും, ഏഷ്യാനെറ്റിനോടും സർവോപരി എന്നെ പിന്തുണച്ച എനിക്കായി വോട്ടുകൾ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ പ്രേക്ഷകരോടും നന്ദി നന്ദി നന്ദി, നാദിറ വ്യക്തമാക്കി.
തുടക്കത്തിൽ അത്രയൊന്നും ആക്ടീവ് ആയിരുന്നില്ല നാദിറ. പിന്നീട് തന്റെ സാന്നിധ്യം ഉറപ്പിച്ചു. നല്ല കണ്ടന്റുകൾ ഉണ്ടാക്കാൻ നാദിറയ്ക്ക് സാധിച്ചു. പൊതുവേ ഈ സീസൺ അത്ര ആവേശമില്ലാത്ത സീസൺ ആണെന്ന് ആരാധകർ പരാതിപ്പെട്ടപ്പോഴും ബിഗ്‌ബോസിൽ ഉണവ് ഉണ്ടാക്കിയത് അഖിലും നാദിറയുമാണെന്നാണ് പ്രേക്ഷർ പറയുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications