അച്ഛാ ഗസ്റ്റ് ഉണ്ട് കേട്ടോ..; വീട്ടിലെത്തിയത് നാദിറയോ സെറീനയോ! സർപ്രൈസ് ആയി സാഗറിന്റെ അച്ഛൻ
ബിഗ്ബോസ് മലയാളം സീസൺ 5 നെക്കുറിച്ച് തുടക്കത്തിൽ തന്നെ ഉയർന്നുവന്ന വിമർശനം ആയിരുന്നു മറ്റ് സീസണുകളിലേത് പോലെ കണ്ടന്റുകൾ ഉണ്ടാവുന്നില്ലാ എന്നത്. എല്ലാവരും നല്ല സൗഹൃദത്തിലായതിനാൽ വഴക്കുകളും തർക്കങ്ങളും ഒക്കെ താരതമ്യേന കുറവായിരുന്നു.
ആരു തന്നെ ലവ് സ്റ്റാട്രർജിയും കാര്യമായി പരീക്ഷിച്ചിരുന്നില്ല. അങ്ങനെ മൊത്തത്തിൽ കണ്ടന്റൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സാഗറും സെറീനയും തമ്മിൽ പ്രണത്തിലാണോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായത്. റെനീഷയും സെറീയും തമ്മിലായിരുന്നു അടുത്ത സൗഹൃദം. ഇവരായിരുന്നു അധിക സമയവും ഒരുമിച്ച് ഉണ്ടാവാറുള്ളതും.

Pc: Fb, Instagram Photo
എന്നാൽ പിന്നീട് സെറീനയും സാഗറും ഒരുപാട് സംസാരിക്കാൻ തുടങ്ങി ഒരുമിച്ച് സമയം ചെലവിടാൻ തുടങ്ങി, ഇരുവരും പറയാതെ പ്രണയം പറയുകയാണ് എന്നാണ് ഇവരുടെ പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ഇത് ലവന് സ്റ്റാട്രർജി ആണെന്ന തരത്തിലും സംസാരവും ഉണ്ടായി, എന്നാൽ പെട്ടെന്നായിരുന്നു ഇതിലേക്ക് നാദിറയുടെ കടന്നുവര്. നാദിറ തനിക്ക് സാഗറിനോട് പ്രണയമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ സാഗറിന് ദാറിയോട് സുഹൃത്തിനോടുള്ള സ്നേഹമായിരുന്നു. അത് വ്യക്തമാക്കുകയും ചെയ്തു. അതേസമയം സാഗറും സെറീനയും തമ്മിൽ നല്ല ബന്ധം ഉണ്ടാവുകയും ചെയ്തു. സാഗർ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് സെറീനയായിരുന്നു. എന്തായാലും സീസൺ അവസാനിച്ച ശേഷവും ബിഗ് ബോസിലെ മത്സരാർത്ഥികൾ അവരുട സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.
പരസ്പരം കണ്ടും വീട്ടിൽ പോയുമൊക്കെ ഇവർ ബന്ധം നിലനിർത്തുന്നുണ്ട്. ഇപ്പോൾ സാഗറിന്റെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് നാദിറ, അച്ഛ അതിഥിയുണ്ട് എന്ന് പറഞ്ഞാണ് സാഗർ അച്ഛനെ വിളിക്കുന്നത്. നാദിറയ കണ്ടയുടൻ സാഗറിന്റെ അച്ഛൻ സന്തോഷത്തോടെ ഷേയ്ക്ക് ഹാൻഡ് നൽകുന്നു. നാദിറയെ ചേർത്തുപിടിച്ച് വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയെ സാഗർ നാദിറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സാഗറിനെ പോലെ ഒരു സുഹൃത്തിനെ കിട്ടയത് ഭാഗ്യമാണെന്നാണ് ചിലർ പറഞ്ഞത്. എന്നും ഇവരെ ഒരുമിച്ച് കാണാനാണ് ഇഷ്ടമെന്നാണ് ചിലർ പറഞ്ഞത്.
നാദിറയുടെ ഇഷ്ടം സാഗർ സ്വീകരിച്ചിരുന്നെങ്കിൽ എന്നാണ് ചിലർ പറഞ്ഞത്. ചിലർ സെറീനയെ ആണ് ചോദിച്ചത്. സാഗറിന് സെറീനയെ കൂടി കൂട്ടാമായിരുന്നു എന്നാണ് ചിലർ പറഞ്ഞത്. സാഗറിന്റേയും നാദിറയുടേSയും വിവാഹം ഉണ്ടാകുമോ എന്നാണ് ചിലർ ചോദിച്ചത്.
അതേസമയം നാദിറയുടേയും സെറീനയുടേയും ഒരു വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. സെറീനയുടെ ബാഗിൽ എന്താണ് എന്ന് നോക്കുന്ന വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു. അങ്ങനെ ബാഗ് നോക്കുമ്പോൾ ആണ് സാഗറിന്റെ മാല സെറീന കണ്ടത്. സാഗർ സെറീനയക്ക് ഗിഫ്റ്റായി നൽകിയിതായിരുന്നു അത്.












Click it and Unblock the Notifications