ശരിക്കും നാദിറ വിവാഹം ആലോചിച്ചു തുടങ്ങിയോ? പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ
ബിഗ് ബോസ് സീസൺ 5 അവസാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാവരും. സീസൺ 5 ൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ച മത്സരാർത്ഥിയായിരുന്നു നാദിറ മെഹ്റിൻ.
തന്റെ നിലപാടുകൾ എല്ലാ അവസരത്തിലും താരം വ്യക്തമാക്കിയിട്ടും ഉണ്ട്. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു നാദിറ. ഗ്രാന്റ് ഫിനാലയിലേക്ക് എത്തിയെങ്കിലും ഫൈനലിൽ നാദിറ ഉണ്ടായിരുന്നില്ല. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയിലേക്ക് ആദ്യം എൻട്രി ലഭിച്ചത് നാദിറയ്ക്ക് ആയിരുന്നു. എന്നാൽ നാദിറ പണപ്പെട്ടി സ്വീകരിച്ച് മത്സരത്തിൽ നിന്ന് പുറത്തുപോവുകയായിരുന്നു.

നാദിറെയ സംബന്ധിച്ച് ബിഗ് ബോസ് തന്നിൽ നിന്നും അകന്ന കുടുംബവുമായി വീണ്ടും ഒന്നിക്കാൻ സഹായകമായത് ബിഗ് ബോസാണ്.
ബിഗ് ബോസിനകത്ത് നിന്ന് നാദിറ ധാരാളം കണ്ടന്റ് ഉണ്ടാക്കിയിരുന്നു. സാഗർ സൂര്യയോട് ഉള്ള ഇഷ്ടം നാദിറ തുറന്നുപറഞ്ഞിരുന്നു, എന്നാൽ നാദിറയോട് നല്ല സൗഹൃദം മാത്രമാണ് എന്ന് സാഗർ വ്യക്തമാക്കിയതാണ്. എന്നാൽ ഈയൊരു പ്രണയം ബിഗ് ബോസിനകത്തും പുറത്തും ചർച്ചയായിരുന്നു.
ബിഗ് ബോസിന് പുറത്തുവന്ന ശേഷവും നാദിറയും സാഗറും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നുമുണ്ട്. മറ്റ് സീസണുകൾ പോലയൊയിരുന്നില്ല ഈ സീസൺ. എല്ലാ മത്സരാർത്ഥികൾ തമ്മിലും നല്ല സൗഹൃദമായിരുന്നു. ബിഗ് ബോസിന് ശേഷവും ഇവർ സൗഹൃദം തുടരുന്നുമുണ്ട്. പരസ്പരം കാണാൻ പോയും യാത്ര പോയുമൊക്കെ ഇവർ സൗഹൃദം പുതുക്കാറുമുണ്ട്.
വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ നാദിറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയും ഫോട്ടോയ്ക്ക് അവർ നൽകിയ ക്യാപ്ഷനുമാണ് ചർച്ചയാവുന്നത്. നാദറിയുടെ ഉമ്മയാണ് ഈ ഫോട്ടോ എടുത്തത്. ഫോട്ടോയ്ക്ക് നാദിറയുടെ ആരാധകർ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹ ആലോചനകൾ ക്ഷണിക്കുന്നു എന്നായിരുന്നു നാദിറ നൽകിയ ക്യാപ്ഷൻ.
ഇതിന് പിന്നാലെയാണ് ഇത് നാദിറ ശരിക്കും പറഞ്ഞതാണോ എന്ന കമന്റുകൾ വന്നുതുടങ്ങിയത്. നാദിറ സീരിയസ് ആയി പറഞ്ഞതാണോ എന്നാണ് ഒരു കമന്റ്. എന്തായാലും നാദിറയെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോ ഇപ്പോൾ വൈറൽ ആണ്.












Click it and Unblock the Notifications