Get Updates
Get notified of breaking news, exclusive insights, and must-see stories!

'കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്, കാര്യം അറിഞ്ഞ് സംസാരിക്കുക'; ആരോപണങ്ങൾക്ക് പിന്നാലെ ബി​ഗ്ബോസ് താരം നന്ദന

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥിയായിരുന്നു നന്ദന. നന്ദന - സിജോ - സായി കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ടായിരുന്നു. അതുപോലെ വിമർശകരും ഉണ്ടായിരുന്നു. നന്ദന തങ്ങൾക്ക് അനിയത്തിയെ പോലെയാണ് എന്നാണ് സിജോയും സായിയും പറയാറുള്ളത്.

എന്നാൽ ബി​ഗ് ബോസിന് പുറത്ത് ഇറങ്ങിയാൽ ഈ സ്നേഹം ഉണ്ടാവില്ലെന്ന് ആ സമയത്ത് പലരും പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷവും ഇവർ തമ്മിലുള്ള സ്നേഹം അതുപോലെ തന്നെയുണ്ട്. ഒരുമിച്ച് ഉള്ള വീഡിയോസും പങ്കുവെയ്ക്കാറുണ്ട്.

nandu

ഇപ്പോൾ നന്ദന തന്റെ യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇത്തവ അമ്മയാണ് നന്ദനയ്ക്ക് ഒപ്പം ഉള്ളത്. അമ്മ ഫുൾ കലിപ്പിലാണ് എന്ന് പറഞ്ഞാണ് നന്ദന വീഡിയോ പങ്കുവെച്ചത്. നന്ദനയ്ക്ക് എതിരെ ഉയർന്ന ഒരു വിമർശനത്തിന് ഉള്ള മറുപടിയാണ് നന്ദനയും അമ്മയും വീഡിയോയിലൂടെ നൽകിയിരിക്കുന്നത്.

നന്ദന മുടി അഴിച്ചിട്ടതാണ് കാര്യം. ബിഗ് ബോസിൽ ഉണ്ടാവുന്ന സമയത്ത് മുടി അഴിച്ചിടുന്നതുമായി ബന്ധപ്പെട്ട് നന്ദനയും ജാസ്മിനും തർക്കം ഉണ്ടായിരുന്നു. ഇപ്പോൾ നന്ദനയും മുടി അഴിച്ചിടുന്നില്ലേ എന്നാണ് നന്ദനയുടെ വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. ഇതിനുള്ള മറുപടിയാണ് വീഡിയോയിലൂടെ നന്ദന നൽകിയിരിക്കുന്നത്.

അമ്മ, ഞാൻ ഈ മുടി അഴിച്ചുടന്നത് കണ്ട് കുറെപേർ പറഞ്ഞു ജാസ്മിൻ അടുക്കളയിൽ ജാസ്മിൻ മുടി അഴിച്ചിടുന്നുവെന്ന് പറഞ്ഞ് നന്ദന വലിയ പ്രശ്‌നം ഉണ്ടാക്കിയതല്ലേ എന്നൊക്കെ, അടുക്കളയിൽ ഞാൻ മുടി അഴിച്ചിടാറില്ലല്ലോ? പുറത്തുപോകുമ്പോൾ മാത്രമല്ല മുടി അഴിച്ചിടുന്നത്. കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്, കാര്യം അറിഞ്ഞ് സംസാരിക്കുക. കാര്യം അറിയാതെ സംസാരിച്ചിട്ട് കാര്യമില്ലല്ലോ. ഓരോരുത്തരുടെ ഇഷ്ടമല്ലേ മുടി അഴിച്ചിടണോ എന്നത്.

ഫുഡ് ഉണ്ടാക്കുന്ന സമയത്ത് മുടി അഴിച്ചിട്ടാൽ അത് ഫുഡിലേക്കൊക്കെ പോയാൽ പ്രശ്‌നമല്ലേ, അതെടുത്ത് ഭയങ്കരമായി പറയുന്ന ആളുകളുണ്ട്. അതൊന്നും പറയേണ്ട ആവശ്യം ഇപ്പോൾ എന്റെ വീഡിയോയിൽ ഇല്ല, എന്നാണ് നന്ദന പറയുന്നത്.
നന്ദനയ്ക്ക് അടുക്കളയിൽ നിൽക്കുമ്പോൾ മുടി അഴിച്ചിടുന്ന ശീലമില്ലെന്ന് നന്ദനയുടെ അമ്മ പറയുന്നു. കമന്റ് ഇടുന്നവർ നോക്കി കമന്റിടണം എന്നു നന്ദനയുടെ അമ്മ പറയുന്നുണ്ട്.

നിരവധിപേരാണ് നന്ദനയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. പറയുന്നവർ പോയി പണി നോക്കട്ടെ അവർക്കൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ നേരം ഉണ്ടാകൂ, അവര് പോയി പണി നോക്കട്ടെ താൻ തനിക്ക് ഇഷ്ടമുള്ളത് പോലെ വീഡിയോ ചെയ്യൂ എനിക്കെന്തായാലും നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് , കുറ്റം പറയാൻ ഒരുപാട്പേര് കാണും അതൊന്നും മോൾ മൈൻഡ് ചെയ്യണ്ട, ബിഗ്‌ബോസിൽ നിൽക്കുമ്പോൾ ഒരുപാട്പേര് മോളെ ഓരോന്നും പറഞ്ഞിട്ടുണ്ട്.. പണം ഉള്ളവർക്ക് എന്തും ചെയ്യാം.. പാവങ്ങൾക്ക് ഒന്നും പാടില്ല... ഇഷ്ടം ഇല്ലാത്തവർ വീഡിയോ കാണേണ്ട എന്നിങ്ങനെ നന്ദനയെ സപ്പോർട്ട് ചെയ്ത് കൊണ്ടുള്ള കമന്റുകളും ഉണ്ട്. അതുപോലെ നന്ദന ഇത്തിരി ഓവർ ആണെന്ന് പറയുന്നവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+