'എനിക്കറിയില്ല, പെട്ടൂ, എനിക്ക് ഇക്കാനേം കുട്ടികളേയും കാണണം'; കരഞ്ഞുനിലവിളിച്ച് നിഷാന! പിന്നാലെ വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 6 അമ്പത് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് വീട്ടിൽ തുടക്കത്തിൽ തന്നെ പുറത്തുപോയ ഒരു മത്സരാർത്ഥിയായിരുന്നു നിഷാന. കോമണർ മത്സരാർത്ഥിയായി എത്തിയ നിഷാനയ്ക്ക് തുടക്കത്തിൽ തന്നെ പവർ റൂമിൽ കയറാൻ സാധിച്ചിരുന്നു.
എന്നാൽ എങ്ങനെയാണ് അധികാരം ഉപയോഗിക്കേണ്ടത് എന്ന ആശക്കുഴപ്പം നിഷാനയക്ക് ഉണ്ടായിരുന്നു. പിന്നാലെ നിഷാന പവർ റൂമിൽ നിന്ന് പുറത്തുപോയി. തൊട്ടുപിന്നാലെ നോമിനേഷനിൽ വന്ന നിഷാന ഷോയിൽ നിന്ന് പുറത്താവുകയും ചെയ്തു. കോതമംഗലം സ്വദേശിയായ നിഷാന വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. യാത്രയാണ് നിഷാനയ്ക്ക് താല്പര്യം. യാത്ര പ്രേമിയായ ഒരു ഫ്രീക്കത്തി വീട്ടമ്മ എന്ന് പരിചയപ്പെടുത്തിയാണ് നിഷാന ബിഗ് ബോസിലേക്ക് എത്തിയത്.

സൈക്കിളിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക, അധികം അറിയപ്പെടാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് തദ്ദേശയർക്കൊപ്പം താമസിച്ച വീഡിയോകൾ പകർത്തുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് നിഷാനയ്ക്ക് ഇഷ്ടം. തന്റെ യാത്രകൾ നിഷാന വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ നിഷാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ചർച്ചയാകുന്നത്.
ഒരു ഗുഹയ്ക്കകത്ത് നിന്നുള്ള വീഡിയോ ആണ് നിഷാന പങ്കുവെച്ചത്. മേഘലായിൽ നിന്നുള്ള വീഡിയോ ആണിത്. 25km നീളമുള്ള ഗുഹക്കുള്ളിൽ പെട്ടാലോ? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വല്ലാത്തൊരു സ്ഥലത്താണല്ലോ പെട്ടത്. എങ്ങനെയാണ് പോവേണ്ടത് എന്ന് എനിക്കറിയില്ല. പെട്ടൂ, എന്ന് നിഷാന കരഞ്ഞ് കൊണ്ട് വീഡിയോയിൽ പറയുന്നു. ഞാനിത് പ്രതീക്ഷിച്ചതല്ല, ഇത്രയ്ക്കും പ്രശ്‌നമുള്ള സ്ഥലമാണെന്ന്. കുറെ വഴികളിങ്ങനെ കിടപ്പുണ്ട് എന്നാണ് കൂടെയുള്ള സുഹൃത്ത് പറയുന്നത്.
എനിക്ക് ഇക്കാക്കാനേയും കുട്ടികളേയുമൊക്കെ കാണണമെന്നും നിഷാന പറയുന്നു, എന്നാൽ നമുക്കൊരു കാര്യം ചെയ്യാം വീഡിയോ കോൾ ചെയ്താലോ, വാട്‌സാപ്പ് കോൾ ചെയ്താലോ, ഡോറാ ബുജി വഴികാട്ട് എന്ന് പറഞ്ഞ് സുഹൃത്ത് ചിരിക്കുകയാണ്. ഇതോടെയാണ് നിഷാന ഇത് തമാശയായി ചെയ്ത കാര്യമാണെന്ന് മനസ്സിലാകുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ചിലർ നിഷാനയെ വിമർശിക്കുന്നുമുണ്ട്...
ഈ അഭിനയം ബിഗ് ബോക്സിൽ കാണിച്ചിരുന്നെങ്കിൽ നിങ്ങൾ പെട്ടെന്ന് പുറത്താക്കില്ലായിരുന്നു. നിങ്ങൾ നിങ്ങളായി തന്നെ നിന്നു. കോമഡി ആയിട്ട് ആണ് ചെയ്തതെങ്കിൽ നല്ല അലമ്പ് ആയിട്ടുണ്ട്, അഭിനയം ഓവർ ആയത് കൊണ്ട ബിഗ്‌ബോസിൽ നിന്ന് പുറത്താക്കിയത്, സാരമില്ലടോ ഇത് ഒരു ഗുഹ അല്ലേ രക്ഷപെടാം....
അത്രേം വല്യ ബിഗ്ഗ് ബോസിന് രക്ഷപെട്ടാലോന്ന് ഓർത്ത് സമാധാനിക്കു... ബിഗ്ഗ് ബോസ് മൊത്തത്തിൽ കുളമായി ചളമായി കിടക്കുവാണ്... ആദ്യമേ രക്ഷപെട്ടവർ ഭാഗ്യവാന്മാർ, ഭാഗ്യവതികൾ, ഇതിന്റെ പകുതി എഫർട് മതിയായിരുന്നു ഒരു അവസരം നഷ്ടമാകാതെ ഇരുന്നേനെ, ബിസിനസ് ക്ലാസ്സിലാണ് വന്നത് വീട്ടിൽ പോണം എന്ന് കൂടി പറയാന്മേലെ, കുണവാവേവ കരയല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications