Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറയുടെ കരച്ചിൽ മാറ്റാൻ ജെ ചെയ്യുന്നത്; 'പ്രണയത്തിലായത് ഇങ്ങനെ..ആദ്യമായി കണ്ടതിനെ കുറിച്ചും

ബിഗ് ബോസ് ഹൗസിൽ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നോറ തുറന്ന് പറഞ്ഞത്. ജെ എന്നാണ് താൻ പങ്കാളിയെ വിളിക്കുന്നതെന്നും തന്റെ ഏറ്റവും മോശം സമയത്ത് പോലും ജെ ഒപ്പം തന്നെ നിന്നിരുന്നുവെന്നും നോറ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി തങ്ങൾ എങ്ങനെയാണ് കണ്ടതെന്നും പ്രണയത്തിലെത്തിയതെന്നുമൊക്കെ വെളിപ്പെടുത്തുകയണ് നോറയും ജെയും. സൈന സൗത്ത് പ്ലസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വളരെ ജെനുവിൻ ആണ് എന്നതാണ് താൻ നോറയിൽ കണ്ട ക്വാളിറ്റി എന്ന് പറയുകയാണ് ജെ. 'നോറ ബിഗ് ബോസിൽ കണ്ടത് പോലെയാണ്. 6 വർഷമായി എനിക്ക് നോറയെ അറിയാം. 2017 മുതൽ സുഹൃത്തുക്കളാണ്. 2020 തൊട്ട് റിലേഷൻഷിപ്പിലായി. നോറ വളരെ സെൻസിറ്റീവ് ആണ് , അതുപോലെ ജനുവിനും. സെൻസിറ്റീവ് എന്നത് ഒരു ക്വാളിറ്റി ആയിട്ടാണ് ഞാൻ കാണുന്നത്. ഞങ്ങൾ എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം പറയും. സുഹൃത്തായിരുന്നപ്പോൾ തന്നെ എല്ലാ കാര്യങ്ങളും അറിയാം. സൗഹൃദം പ്രണയമാവുകയായിരുന്നു.

nor-

നോറ കരയുമ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയാണ് ഞാൻ പിണക്കം മാറ്റാറുള്ളത്. അവൾക്ക് ചിക്കൻ കഴിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. ബിഗ് ബോസിൽ കണ്ടത് പോലൊരു കരച്ചിലൊന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല. യാത്ര പോകാൻ പ്ലാൻ ചെയ്ത് നടന്നില്ലെങ്കിൽ അതിന് പിണങ്ങും. കാശ്മീരിൽ പോകണനെന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. കഴിഞ്ഞ ഒരു വർഷമായി പ്ലാൻ ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ഇവൾ പോയപ്പോൾ ഞാൻ എപ്പോഴും ലൈവ് കണ്ടിരുന്നു. നോറയുടെ പെർഫോമൻസ് കാണണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന ആകാംക്ഷ എല്ലാം ഉണ്ടായിരുന്നു', ജെ പറഞ്ഞു.

ജെയെക്കുറിച്ചുള്ള നോറയുെട വാക്കുകൾ ഇങ്ങനെ-' വളരെ സത്യസന്ധനായ വ്യക്തിയാണ്. സുതാര്യത പുലർത്തും. എന്ത് ചെറിയ കാര്യം ഉണ്ടെങ്കിലും പറയും. ഞങ്ങൾ സുഹൃത്തക്കളാണ് അതോണ്ട് പരസ്പരം ഇംപ്രസ് ചെയ്യാൻ ശ്രമിക്കില്ല. ജെ ബിഗ് ബോസിൽ ഇല്ലാത്തത് തന്നെയായിരുന്നു ഞാൻ കരയാനുള്ള ഒരു കാരണം. ജെയെ മിസ് ചെയ്യുന്നുണ്ടെന്നൊക്കെ കാമറയിൽ പറഞ്ഞ് ആ രീതിയിലൊരു ക്രിഞ്ച് സാധനം പോകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.

ഡിഗ്രി പഠിക്കുന്ന സമയത്താണ് ഞാൻ ജെയെ കാണുന്നത്. കാറിൽ പോകുമ്പോൾ ആണ് കാണുന്നത്. കാണാൻ ഭംഗിയുള്ള ആളാണല്ലോയെന്ന് ആലോചിച്ചു. രണ്ടാളും പരസ്പരം നോക്കിയെങ്കിലും മിണ്ടിയില്ല. ജെയുടെ കാറ് പോയ മാളിലേക്ക് തിരഞ്ഞ് പോയി. അവിടെ പാർക്ക് ചെയ്തത് കണ്ടെങ്കിലും ആളോട് മിണ്ടാൻ സാധിച്ചില്ല. വിഷമം തോന്നിയിരുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് എനിക്ക് ഇൻസ്റ്റഗ്രാമിൽ ജെയുടെ മെസേജ് വരുന്നത്. അങ്ങനെ ഇൻസ്റ്റഗ്രാമിൽ സംസാരിച്ച് തുടങ്ങി. പിന്നീട് ഞങ്ങൾ കോഫി ഡേറ്റിൽ പോയി. ഞാൻ ആണ് അങ്ങോട്ട് സിംഗിളാണോയെന്ന് ചോദിച്ചത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ.', നോറ പറഞ്ഞു.

താനും നോറയെ ആദ്യമായി കണ്ടപ്പോൾ ശ്രദ്ധിച്ചിരുന്നുവെന്ന് പറയുകയാണ് ജെ. നോറയുടെ ടിക് ടോക്ക് വീഡിയോ കണ്ടിരുന്നു. അങ്ങനെയാണ് ആളാണോയെന്ന് സംശയം തോന്നി ഇൻസ്റ്റഗ്രാമിൽ മെസേജ് ഇട്ടത്', ജെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+