ഒന്നാമതെത്താൻ സാധ്യത ഈ രണ്ട് പേർ, ജാസ്മിൻ അഞ്ചാമത്; രജിത് കുമാർ പറയുന്നത് ഇങ്ങനെ, ഫലിക്കുമോ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. നിലവിൽ ആറ് മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഋഷി, ജാസ്മിൻ, അഭിഷേക്, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് ആ ആറ് പേർ. ഇതിൽ അഞ്ച് പേർ ടോപ്പ് ഫൈവിൽ എത്തുകയും വിജയി ആവുകയും ചെയ്യും. കഴിഞ്ഞ സീസണുകളിലൊക്കെ ആരാണ് വിജയി ആവുക എന്ന് ഏകദേശം ഊഹിക്കാൻ കഴിയാറുണ്ട്.
എന്നാൽ ഈ സീസണിൽ അത്തരത്തിൽ ആരാണ് വിന്നറാവുക എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ ബിഗ് ബോസിലെ മുൻ മത്സരാർത്ഥി ആയിരുന്ന രജിത് കുമാർ മത്സരാർത്ഥികളെക്കുറിച്ച് വിലയിരുത്തുകയാണ്. വിജയി ആരാവും എന്നതിനെക്കറിച്ചു രജിത് പറയുന്നു. ഏഷ്യാനെറ്റ് ഓൺലൈനിനോടായിരുന്നു അദ്ദേഹം സംസാരിച്ചത്.

സീസണിന്റെ തുടക്കത്തിൽ ചില നല്ല മത്സരാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും അവർ പല ഘട്ടങ്ങളിലായി എവിക്റ്റായി പോയെന്ന് രജിത് കുമാർ പറയുന്നു. പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പല മത്സരാർത്ഥികളെയും പിന്നെ കണ്ടുവെന്നും ഈ ഷോയിൽ കുറച്ചെങ്കിലും നീതിയോടെ നിന്നുവെന്ന് പറയാവുന്ന ആൾ ജിന്റോ ആണെന്നാണ് രജിത് പറയുന്നത്.
ഇടയ്ക്കിടെ ചില ചെറിയ കള്ളത്തരങ്ങളൊക്കെ ജിന്റോയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അത് ഷോയുടെ ഭാഗമാണെന്ന് കരുതി വിടാം എന്ന് രജിത് പറയുന്നു. ജിന്റോ ആണ് മത്സരാർത്ഥികളിൽ ജനപ്രീതി നേടിയത്യ പക്ഷേ ജിന്റോയെ ജിന്റോയുടെ രീതിയിൽ കളിക്കാൻ പലപ്പോഴും സഹമത്സാർത്ഥികൾ അനുവദിച്ചിട്ടില്ലെന്നും ശാരീരികമായി കരുത്തനായ ഈ മത്സരാർത്ഥിയെ സഹമത്സരാർത്ഥികൾ ഒതുക്കി വെയ്ക്കുകയാണ് ചെയ്തതെന്നും രജിത് പറയുന്നു.
ജിന്റോ ഒരു ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന് പലരും പറഞ്ഞ് പ്ലാൻഡ് ആയി ആയിരുന്നു. അതിന്റെ മാനസിക സമ്മർദ്ദവും ജിന്ററോയ്ക്ക് ഉണ്ട്, രജിത് കുമാർ പറയുന്നു. വൈൽഡ് കാർഡായി വന്ന അഭിഷേക് ശ്രീകുമാർ ആണ് പിന്നെയുള്ളതിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നും അഭിഷേക് ഗെയിമർ തന്നെയാണെന്നും രജിത് പറയുന്നു. ഋഷിക് ഗെയിമർ എന്ന നിലയിൽ സ്ഥിരതയില്ലെന്നാണ് രജിത് പറയുന്നത്. ആര് വിജയിക്കുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണെന്നും രജിത് കുമാർ പറഞ്ഞു.
ജിന്റോ അല്ലെങ്കിൽ അഭിഷേക് വിജയിച്ചാൽ ബിഗ് ബോസ് ടൈറ്റിലിന് ക്രെഡിബിലിറ്റി ഉണ്ടാവും. ജിന്റോ അഭിഷേക് ഇവരാണ് തന്റെ അഭിപ്രായത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സഥാനവും കരസ്ഥമാക്കേണ്ടത്. മൂന്നാം സ്ഥാനം ഋഷിക്കും നാലാം സ്ഥാനം അർജുനും അഞ്ചാം സ്ഥാനം ജാസ്മിനും കൊടുക്കാം എന്നും രജിത് കുമാർ പറയുന്നു.












Click it and Unblock the Notifications