Get Updates
Get notified of breaking news, exclusive insights, and must-see stories!

ലച്ചുവിന് രജിത് കുമാറിന്റെ ഉപദേശം; അത് കണ്ടാൽ ഷോക്കാകും', അതൊക്കെ ഓരോരുത്തരുടെ ചോയ്സ് അല്ലേയെന്ന് ലച്ചു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ പ്രേക്ഷക പിന്തുണയുണ്ടായിരുന്ന താരമായിരുന്നു ലച്ചു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരം പുറത്ത് പോകുകയായിരുന്നു. പുറത്ത് പോയില്ലെങ്കിൽ ഒരുപക്ഷേ കൂടുതൽ ദിവസം ബിഗ് ബോസിൽ തുടരാൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു ലച്ചുവെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ലെച്ചു. മുൻ ബിഗ് ബോസ് താരമായ രജിത് കുമാറിന്റെ ചോദ്യങ്ങൾക്കാണ് താരത്തിന്റെ മറുപടി. ഇതിനിടയിൽ രജിത് ലെച്ചുവിനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും അതിനും ലെച്ചു പ്രതികരിക്കുന്നുണ്ട്. ലച്ചുവിന്റെ വാക്കുകളിലേക്ക്

 rejithkumar-lechu-

'ഞാൻ തൃശൂർകാരിയാണ്. ചാലക്കുടിയിലാണ് വളർന്നത്.ഇവിടെ പഠിച്ചിട്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലും ഡൽഹിയിലുമൊക്കെയായിട്ടാണ് ഞാൻ വളർന്നിട്ടുള്ളത്.എന്റെ മാതാപിതാക്കളൊക്കെ സൗത്താഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്.
സൗത്ത് ആഫ്രിക്കയിൽ തീയറ്റർ ഡ്രാമ മൂന്ന് വർഷം പഠിച്ചിട്ടുള്ളയാളാണ് ഞാൻ. ചെറുപ്പം തൊട്ട് സിനിമയിലേക്ക് വരണം എന്ന ആഗ്രഹുമായി വളർന്നയാളാണ്.

സീസൺ 4 ലേക്ക് ആയിരുന്നു ആദ്യം വിളി വന്നത്. വൈൽഡ് കാർഡ് എൻട്രിയായിട്ട്. എന്നാൽ പിന്നീട് തുടക്കത്തിൽ തന്നെ അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് സീസൺ 5 ൽ എത്തുന്നത്. ഞാൻ ഫ്രീലാൻസായിട്ടാണ് മോഡലിംഗ് ചെയ്യുന്നത്. തെലുങ്ക് ചിത്രങ്ങളിലേക്കൊക്കെ അവസരം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ റോൾ ചെയ്യണമെന്നാണ് തനിക്ക് ആഗ്രഹമെന്നും ലച്ചു പറഞ്ഞു. ഞാൻ എന്ന വ്യക്തിയുടെ വളർച്ചയ്ക്കായി എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ പ്രേക്ഷകർക്ക് പങ്കുവെയ്ക്കാമെന്നും ലച്ചു പറഞ്ഞു. ഇതിനിടയിലാണ് രജിത് കുമാർ ഇടപെട്ടത്.

ലച്ചുവിനോട് തനിക്കൊരു ഉപദേശം തരാൻ ഉണ്ടെന്ന് രജിത് പറഞ്ഞു. പുകവലിയെ കുറിച്ചായിരുന്നു രജിതിന്റെ ഉപദേശം. 'ലച്ചു നൂന് വയസ് വരെ നന്നായി ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് പുകവലിക്കുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. എന്റെ വീട്ടിൽ പ്ലാസ്റ്റിക്ക് കത്തിച്ചൊക്കെയുള്ള പുകയടിച്ച് എനിക്ക് കുറച്ച് ബ്രീത്തിംഗ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പുകവലിക്കുന്നവർ സ്വന്തം എക്സറേ എടുത്ത് നോക്കിയാൽ ഒന്ന് ഷോക്കായി പോകും. ബിഗ് ബോസ് സീസൺ 2 യിൽ ആദ്യം ഞാൻ അടി തുടങ്ങുന്നത് പുകവലി നിർത്തിക്കാൻ വേണ്ടിയാണ്', രജിത് പറഞ്ഞു.

എന്തെങ്കിലും ഉപദേശം ഉണ്ടോയെന്ന് ചോദിച്ചത് കൊണ്ടാണ് താൻ ഇത് പറഞ്ഞതെന്നും ലച്ചുവിനോടുള്ള കെയർ എന്ന നിലയ്ക്ക് കണ്ടാൽ മതിയെന്നും രജിത് കുമാർ പറഞ്ഞു. എന്നാൽ അതൊക്കെ ഓരോരുത്തരുടെ ചോയ്സ് ആണെന്നായിരുന്നു ലച്ചുവിന്റെ മറുപടി. മൊത്തത്തിൽ വേണമെങ്കിൽ നിരോധിക്കട്ടെയെന്നും ലച്ചു മറുപടി നൽകി. അതിനിടെ വീണ്ടും രജിത് ഇടപെട്ടു. മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്ന് എഴുതിയിട്ടും പലരും കുടിക്കുന്നുണ്ടെന്നും പലർക്കും ഇമ്മ്യൂണിറ്റി പവർ ഉള്ളത് കൊണ്ടാണ് പിടിച്ച് നിൽക്കുന്നതെന്നും രജിത് പറഞ്ഞു. എന്ത് തന്നെയായാലും ഇതൊന്നും പ്രശ്നമാകാതിരിക്കട്ടെയെന്നും രജിത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+