Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ റെനീഷയും സെറീനയും കണ്ടുമുട്ടി; ക്യാപ്ഷൻ അടിപൊളി, ആർക്കുള്ള മറുപടിയെന്ന് ആരാധകർ

ബിഗ്‌ബോസ് മലയാളം സീസൺ 5ൽ വിജയി ആയത് അഖിൽ ആയിരുന്നു. തുടക്കം തൊട്ടുതന്നെ ഈ സീസണിൽ വിജയി ആകുന്നത് അഖിലായിരിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ രണ്ടാം സ്ഥാനത്ത് ആരെത്തും എന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടായിരുന്നു. പല പേരുകളും സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളായിരുന്നു രണ്ടാം സ്ഥാനത്ത് വന്നത്. റെനീഷയ്ക്ക് ആയിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്. പലരും ശോഭ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കരുതിയിരുന്നത്. ഫൈനൽ 5 ൽ അഖിൽ, ശോഭ, ജുനൈസ്, ഷിജു, റെനീഷ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

bigg boss

റെനീഷ ഫൈനൽ 5 ൽ എത്തുമെന്ന കാര്യത്തിലും ഉറപ്പുണ്ടായിരുന്നില്ല. സീസൺ 5ന്റെ ഏറ്റവും വലിയ പ്രത്യേകത വീടിനകത്തെ സൗഹൃദം തന്നെയായിരുന്നു. സൗഹൃദത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു ഈ സീസണിലെ മത്സരാർത്ഥികൾ. റെനീഷ - സെറീന-അളിയൻ സൗഹൃദം ഏറെ ചർച്ചയായിരുന്നു.

റെനീഷ- സെറീന കോമ്പോ പ്രേക്ഷകർക്കും ഏറെ ഇഷ്ടമായിരുന്നു, എന്നാൽ മത്സരം അവസാനിക്കാൻ ആയപ്പോഴേക്കും ഇവർ തമ്മിൽ വലിയ അകച്ച ഉണ്ടാവുകയും വഴക്കിലെത്തുകയും ഒക്കെ ചെയ്തിരുന്നു. പ്രേക്ഷകർക്കിടയിലും ഇവരുടെ വഴക്ക് ചർച്ചയായിരുന്നു.

എലിമിനേഷനിൽ പുറത്തായ സെറീനയെ ബിഗ്‌ബോസ് തിരിച്ച് സീക്രട്ട് റൂമിലെത്തിച്ചതിന് ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്, താൻ പുറത്തുപോയി എന്ന് അറിഞ്ഞിട്ടും റെനീഷയ്ക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് സെറീന പറഞ്ഞത്.

തുടർന്ന് ഇവർക്കിടയിൽ ഇടയ്ക്കിടെ പല വഴക്കുകളും ഉണ്ടാവാൻ തുടങ്ങി. റെനീഷയുമായുള്ള സൗഹൃദം വേണ്ടെന്ന് വരെ സെറീന പറഞ്ഞു. എന്നാൽ ഏറ്റവും അവസാനം സംസാരിച്ചപ്പോൾ റെനീഷയുമായുള്ള സൗഹൃദം തനിക്ക് എപ്പോഴും വേണമെന്ന് തന്നെയായിരുന്നു സെറീന പറഞ്ഞത്.

ബിഗ്‌ബോസിന് പുറത്തിറങ്ങിയ ശേഷം മത്സരാർത്ഥികൾ പരസ്പരം വീടുകളിൽ പോവുകയുമെക്കെ ചെയ്യുന്നുണ്ട്. എന്നാൽ റെനീഷയും സെറീനയും പരസ്പരം കണ്ടിരുന്നില്ല. എന്നാൽ ഇന്ന് ഇരുവരും കണ്ടുമുട്ടി.

അൽ ദുബൈ ചോക്ലേറ്റ് ഇവിടെ എന്റെ അരികിലുണ്ട്.100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യം ആണ് ഒരു കൂടിക്കാഴ്ച", എന്നാണ് സെറീനയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് റെനീഷ കുറിച്ചത്. സെറീനയെ കാണാൻ പോകുന്നതും സെറീനയെ കണ്ട ശേഷം പരസ്പരം കെട്ടിപിടിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം.

ഫാമിലി ടാസ്ക്കിൽ റെനീഷയുടെ സഹോദരൻ ബി​ഗ്ബോസിൽ വന്നതിന് ശേഷമായിരുന്നു സെറീനയ്ക്ക ദുബായ് ചേക്ലേറ്റ് എന്ന വിളിപ്പേര് വന്നത്. ദുബായ് ചോക്ലേറ്റ് അധികം കഴിക്കേണ്ട എന്നായിരുന്നു സഹോദരൻ പറഞ്ഞത്. ഇത് സെറീനയെ ഉദ്ദേശിച്ചാണ് ചേട്ടൻ പറഞ്ഞത് എന്ന തരത്തിൽ‌ സംസാരമുണ്ടായിരുന്നു. എന്നാൽ താൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് റെനീഷയുടെ ചേട്ടൻ പറഞ്ഞത്. എന്തായാലും ഇവർ തമ്മിൽ കണ്ടുമുട്ടിയ ആവേശത്തിലാണ് ഇവരുടെ ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+