Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണുവും റെനീഷയും നല്ല പെയർ,പ്രണയമോ?, നിരന്തരം മെസേജ്'; മറുപടിയുമായി റെനീഷ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കോമ്പോ ആയിരുന്നു റെനീഷയും വിഷ്ണുവും തമ്മിലുള്ളത്. ഇരുവരും ഹൗസിനുള്ളിൽ വലിയ അടുപ്പമോ സൗഹൃദമോ ഒന്നും പുലർത്തിയില്ലെങ്കിലും ഇരുവരുടേയും ആരാധകർ റിങ്കു-വിങ്കു എന്ന പേരിൽ ഇരുവരുടേയും കോമ്പോ പുറത്ത് ആഘോഷമാക്കുകയായിരുന്നു. നിരവധി ഫാൻ പേജുകളിൽ ഇരുവരും ഒരുമിച്ച് എത്തുന്ന സീനുകളെല്ലാം റീലുകളാക്കി പങ്കുവെക്കപ്പെട്ടിട്ടുമുണ്ട്.

തങ്ങൾ പുറത്തിറങ്ങിയപ്പോൾ മാത്രമാണ് ഈ കോമ്പോ വലിയ ഹിറ്റായിരുന്നുവെന്നത് ഞങ്ങൾ മനസിലാക്കിയതെന്ന് റെനീഷ പറയുന്നു. നാദിറയുടെ യുട്യൂബ് ചാനലിലൂടെയാണ് റെനീഷയുടെ പ്രതികരണം. റെനീഷയ്ക്ക് പ്രണയമുണ്ടോയെന്നത് സംബന്ധിച്ച നാദിറയുടെ ചോദ്യങ്ങൾക്കും റെനീഷ വീഡിയോയിൽ മറുപടി നൽകുന്നുണ്ട്.

 reneesha-vishnu

'റിലേഷൻഷിപ്പ് ഉണ്ടോ, ഇപ്പോൾ ബേക്കപ്പ് ആയോ, പാച്ചപ്പ് ആയോ എന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അത് തുറന്ന് പറയാൻ എനിക്ക് തോന്നുന്നില്ല. എന്റെ പങ്കാളിയെ കുറിച്ച് എനിക്ക് സൗന്ദര്യ സങ്കൽപ്പമൊന്നുമില്ല. പക്ഷേ ആ വ്യക്തി എങ്ങനെ ആയിരിക്കണമെന്ന് എനിക്ക് സങ്കൽപ്പമുണ്ട്. പ്രായവും സൗന്ദര്യവും എനിക്ക് വിഷയമല്ല. എന്റെ സഹോദരന്റെ കുടുംബവും ഉടൻ ഉണ്ടാകും.

കുറേ പേർ എന്നോട് ഇപ്പോഴത്തെ എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചിരുന്നു. വിഷ്ണു എനിക്ക് നല്ല പെയർ ആണെന്നൊക്കെ ചിലർ പറയുന്നുണ്ട്. എനിക്ക് പറയാനുളളത് വിഷ്ണുവും ഞാനും സുഹൃത്തുക്കൾ മാത്രമാണ്. പലരും പറയുന്നുണ്ട് വിഷ്ണുവും റെനീഷയും ഒന്നാവുകയാണെങ്കിൽ അടിപൊളി പെയർ ആയിരിക്കുമെന്ന്. സീറോ പോയിന്റെ ചാൻസ് പോലും അതിന് ഇല്ല.ദയവ് ചെയ്ത് തെറ്റിധാരണ പരത്തരുത്.

ഇങ്ങനെ അഭ്യൂഹം പ്രചരിച്ച് കൊണ്ടിരുന്നാൽ അത് എന്റെ ജീവിതത്തേയും അവന്റെ ജീവിതത്തേയും ബാധിക്കും. ഞങ്ങൾ ഇനിയും വേണമെങ്കിൽ റീൽസൊക്കെ ചെയ്യും. എന്ന് വെച്ച് അത് പ്രണയമാണെന്നല്ല. ബോയ് ഫ്രണ്ടും ഗേൾഫ്രണ്ടും അല്ല. നല്ല ബെസ്റ്റ് ഫ്രണ്ട്സ് മാത്രമാണ് ഞങ്ങൾ.

ബിഗ് ബോസിലായിരിക്കുമ്പോൾ റിങ്കു-വിങ്കു കോമ്പോ പുറത്തുണ്ടെന്ന് പോലും ഞങ്ങൾ ആരും പ്രതീക്ഷിച്ച് പോലുമില്ല. എനിക്കും വിഷ്ണുക്കും പോലും അറിയുന്നില്ലായിരുന്നു. റിലേഷൻഷിപ്പിനെ കുറിച്ച് വരുന്ന ചോദ്യങ്ങൾ നിരവധിയായി വന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്കാൻ താത്പര്യം ഇല്ലാത്ത ആളാണ് ഞാൻ. അതുകൊണ്ടാണ് വീട്ടിൽ പോകുമ്പോൾ മൊബൈലൊന്നും അധികം ഞാൻ ഉപയോഗിക്കാത്തത്. അതൊന്നും വലിയ നല്ല കാര്യമായിട്ടല്ല ഞാൻ പറയുന്നത്. അങ്ങനെ ചെയ്യുന്നവർ ഉണ്ട്. അതൊരിക്കലും തെറ്റല്ല. റിലേഷൻഷിപ്പിനെ കുറിച്ചെല്ലാം ഞാൻ എല്ലാവരേയും അറിയിക്കേണ്ട സമയത്ത് അറിയിക്കും. എല്ലാവരേയും വിവാഹത്തിന് വിളിക്കുകയും ചെയ്യും', റെനീഷ പറഞ്ഞു.

തനിക്കൊരു കാമുകൻ ഉണ്ടായിരുന്നുവെന്നു മുൻപ് ബിഗ് ബോസ് ഹൗസിൽ വെച്ച് റെനീഷ വെളിപ്പെടുത്തിയിരുന്നു. തന്റെ മുൻ കാമുകൻ ദുൽഖറിനെ പോലെയായിരുന്നുവെന്നും ആര് കണ്ടാലും ഇഷ്ടം തോന്നുന്ന ഒരാളായിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. ഞങ്ങളുടെ രണ്ടാളുടെയും ആദ്യ പ്രണയമായിരുന്നു. അദ്ദേഹം ഒരിക്കവും ഫ്രീക്കനല്ല, സ്റ്റൈലിഷാണ്, കണ്ടാല്‍ ഏത് പെണ്ണും വായിനോക്കും, അയാളെ കണ്ടാല്‍ പക്വത തോന്നിക്കും. തന്നേക്കാള്‍ മുതിര്‍ന്ന ആളാണ് അദ്ദേഹം. സിക്സ് പാക്കല്ല. വിരലൊക്കെ കാണാൻ ഭയങ്കര ഭംഗിയാണ്. മുടിയൊക്കെ നല്ല ഭംഗി ഉള്ളതാണ്. പുറത്തിറങ്ങിയിട്ട് ഞാൻ ഫോട്ടോ കാണിക്കാം. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്‍ടമുള്ള ആളാണ്',എന്നായിരുന്നു റെനീഷ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+