Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിലേക്ക് പോകുമ്പോൾ അക്കാര്യം മനസിൽ വെക്കണം,എന്നെ പിന്നോട്ട് വലിച്ചത്'; തുറന്ന് പറഞ്ഞ് റെനീഷ റഹ്മാൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ നിരവധി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമായിരുന്നു റെനീഷ റഹ്മാൻ. തുടക്കം മുതൽ തന്നെ മികച്ച മത്സരം കാഴ്ചവെച്ച റെനീഷ ഷോയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇപ്പോഴിതാ പുതിയ സീസൺ തുടങ്ങാനിരിക്കെ പുതുതായി പോകുന്നവർക്ക് ചില ടിപ്പുകൾ പങ്കുവെയ്ക്കുകയാണ് താരം. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഒഡീഷനിൽ പോയ കുറച്ച് പേർ എന്നെ വിളിച്ചിരുന്നു. ഷോ എങ്ങനെയാണെന്ന് തിരക്കാൻ. ഞാൻ പറഞ്ഞത് പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നും വേണ്ട. പ്ലാന്‍ ചെയ്യുന്നതൊന്നും നടക്കില്ല. നമ്മള്‍ വിചാരിക്കുന്നതേ ആയിരിക്കില്ല അകത്ത് നടക്കുന്നത്. നമ്മൾ നമ്മളായിട്ട് ഇരിക്കുക. നമ്മള്‍ ഒരു ഗെയിമിന് വന്നതാണ്, ഒരു പോരാട്ടം തന്നെയാണ്. കൂടെയുള്ളവര്‍ എതിരാളികളാണ്. മുന്നോട്ട് പോവാന്‍ ഈ എതിരാളികളെ തന്നെയാണ് പുറത്താക്കേണ്ടത്. അതൊരു ഗെയിം ആണെന്നുള്ളത് ഷോയിലൂടനീളം മനസില്‍ വെക്കുക. ഇടക്ക് ശ്രദ്ധതിരിഞ്ഞ് പോകരുത്.

reneeshaakhil2-

സത്യസന്ധമായി പറഞ്ഞാൽ ഞാന്‍ പുറത്തിറങ്ങിയപ്പോൾ കുറേ പേർ എന്നോട് പറഞ്ഞിരുന്നു നല്ല രീതിയിൽ പൊക്കോണ്ടിരിക്കുകയായിരുന്നു പക്ഷെ സൗഹൃദം ഭയങ്കരമായി കൂടിപ്പോയി. അതുകൊണ്ട് തന്നെ അത് നിന്നെ ഭയങ്കരമായിട്ട് പുറകിലോട്ട് വലിച്ചു. ഒരു സ്റ്റേജ് എത്തിയപ്പോൾ റെനീഷയെ ഷോയിൽ കാണുന്നുണ്ടായിരുന്നില്ല. അതിന്റെ പ്രധാന കാരണം സൗഹൃദം തന്നെ ആയിരുന്നുവെന്ന് പറഞ്ഞു. അത് നിരവധി പേർക്ക് തോന്നിയെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകണം.

ജീവിതത്തിൽ സൗഹൃദത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ആദ്യമൊക്കെ ഗെയിം എന്ന ചിന്തയായിരിക്കും. പക്ഷേ മെല്ലെ നമ്മൾ യാഥാർത്ഥ്യത്തിലേക്ക് വരും. അപ്പോൾ ചിലതിനൊക്കെ മൂല്യം കൊടുക്കും, ചിലത് മറന്ന് പോകും. അങ്ങനെ എവിടെയൊക്കെയോ ഞാൻ ഗെയിം മറന്ന് പോയതായി കുറേപേർക്ക് തോന്നിയിരുന്നു.

ഇനി പോകാനുള്ളവരോട് പറയാനുള്ളത് അതൊരു ഗെയിം ആണെന്നത് നൂറ് ദിവസും ഓർക്കണം. കൂടെയുള്ളവര്‍ എതിരാളികളായിരിക്കാം. നല്ല വ്യക്തികളെ ഷോയിൽ വെച്ച് കാണുകയാണെങ്കിൽ പുറത്തുവന്ന് ആ സൗഹൃദം തുടർന്ന് കൊണ്ടുപോകുക. ഷോയിൽ ഗെയിമിനെ ഗെയിമായിട്ട് തന്നെ കാണുക. ബിഗ് ബോസിൽ എല്ലാ തരത്തിലുള്ള ആളുകളും വരണം. വ്യത്യസ്തരായവരെ പങ്കെടുപ്പിച്ചാലെ രസകരമായ കണ്ടന്റ് ഉണ്ടാകൂ.

ബിഗ് ബോസ് ഇറങ്ങിയ ശേഷം അഖിലേട്ടനുമായി കോണ്ടാക്ട് ഇല്ലായ്മയില്ല, എന്നാല്‍ ഭയങ്കര കോണ്ടാക്ടുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന് പറയണമെങ്കില്‍ ഞാന്‍ വിളിച്ചു നോക്കണം. ഞാൻ വിളിച്ച് നോക്കിയിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞ ശേഷം ചേട്ടൻ എന്നെ വിളിച്ചിരുന്നു. വീട്ടിൽ എല്ലാവർക്കും സുഖമാണോയെന്ന് ചോദിച്ചു. വാട്സ് ആപ് നമ്പർ ഒക്കെ തന്നു.

പിന്നീട് ചേട്ടന്‍ നമ്പര്‍ എന്തോ മാറ്റിയെന്ന് തോന്നുന്നു. പിന്നെ അഖിലേട്ടനെ ഞാൻ കാണുന്നത് ഏഷ്യാനെറ്റിലെ ഒരു ഷോയില്‍ വെച്ചിട്ടാണ്. അപ്പോൾ ചേട്ടന്റെ കുടുംബമൊക്കെ ഉണ്ടായിരുന്നു. അന്ന് ഒരുപാടൊന്നും സംസാരിക്കാൻ പറ്റിയില്ല. കാരണം നമ്മളും ഷൂട്ടിലായിരുന്നു, പുള്ളിയും കുടുംബമായി ഒരു അതിഥി എന്ന നിലയിൽ എത്തിയതായിരുന്നു. പിന്നെ കണ്ടത് ഖത്തറിൽ വെച്ചായിരുന്നു. അന്ന് ഒരേ ഹോട്ടലിലൊക്കെ ആയിരുന്നു, അത്യാവശ്യം സംസാരിച്ചിട്ടൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഫോണ്‍ വിളിക്കുന്ന അത്രയും ബന്ധം നമ്മൾ പുറത്തേക്ക് വന്നതിന് ശേഷം ഇല്ല', റെനീഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+