റെനീഷ-സെറീന സൗഹൃദം അവസാനിച്ചോ?; ബിഗ് ബോസിലെ ബെസ്റ്റ് ഫ്രണ്ട് ആരെന്ന ചോദ്യത്തിന് റെനീഷ നൽകിയ മറുപടി ഇതാ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് 10 നാണ് പുതിയ സീസൺ തുടങ്ങുന്നത്. ആരൊക്കെയാകും മത്സരിക്കാനെത്തുകയെന്നതിൽ ആകാംക്ഷ നിലനിൽക്കുകയാണ്. ഇക്കുറിയും 20 പേരാണോ അതോ കൂടുതൽ പേർ എത്തുമോയെന്ന ചോദ്യമെല്ലാം ആരാധകർക്കുണ്ട്. എന്തായാലും 10 ന് വൈകീട്ട് 7 ന് ഇതിനെല്ലാം ഉത്തരം ലഭിക്കും.
അതിനിടയിൽ ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ചുള്ള മുൻ മത്സരാർത്ഥി റെനീഷ റെഹ്മാൻറെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മൈൽ സ്റ്റോൺ മേയ്ക്കേഴ്സ് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ലെന്ന് ആവർത്തിച്ച് പറയുകയാണ് റെനീഷ.

'ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, ആകെ കമ്മ്യൂണിക്കേഷൻ നമ്മുക്കുള്ളത് ബിഗ് ബോസിനോട് മാത്രമായിരിക്കും. അതും കൺഫെഷൻ റൂമിലേക്ക് വിളിക്കുമ്പോഴും എന്തെങ്കിലും ടാസ്ക് തരുമ്പോഴും മാത്രമാണ് സംസാരിക്കുക. അഭിമുഖത്തിന്റെ സമയത്ത് നമ്മളോട് ചോദിക്കും നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നവരാണെന്നൊക്കെ. അങ്ങനെ വ്യത്യസ്തമായ സ്വഭാവ ഗുണമുള്ളവരെ ഒരുമിച്ചിടും. അപ്പോഴല്ലെ മസാല ടൈപ്റ്റ് കണ്ടന്റ് കിട്ടുകയല്ലേയുള്ളൂ. വേണമെങ്കിൽ ബിഗ് ബോസ് ട്രിം ചെയ്ത ഷോ എന്ന് പറയാം, അല്ലാതെ ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല', റെനീഷ പറഞ്ഞു.
'ബിഗ് ബോസിൽ പോയാൽ ലൈഫ് സെറ്റാകുമോ എന്ന് ചോദിച്ചാൽ ഒരുപാട് ആളുകളിലേക്ക് എത്താൻ സാധിക്കുന്നൊരു പരിപാടിയാണത്. വലിയൊരു എക്സപോഷർ ലഭിക്കും. അല്ലാതെ ബിഗ് ബോസ് കാരണം നമ്മുടെ ജീവിതം അടിമുടി മാറുമോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് എനിക്ക് പറയാനുള്ളത്. വലിയ മാറ്റങ്ങളല്ല, മറിച്ച് നമ്മുക്ക് വേണ്ടുന്ന കാര്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്താൽ നമ്മുക്കത് കിട്ടും', റെനീഷ പറഞ്ഞു.
ബിഗ് ബോസിലെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് അഞ്ജൂസ് എന്നായിരുന്നു റെനീഷയുടെ മറുപടി.മനീഷ ചേച്ചി, വിഷ്ണു എന്നിവരുമായിട്ടെല്ലാം കോൺടാക്ട് ഉണ്ടെന്നും റെനീഷ പറഞ്ഞു. ബിഗ് ബോസിൽ നേരത്തേ അറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു റെനീഷയും സെറീനയും തമ്മിലുള്ള സൗഹൃദം. എന്നാൽ ഷോയുടെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ഈ സൗഹൃദത്തിൽ വിള്ളൽ വീണിരുന്നു. സെറീനയുമായുള്ള സൗഹൃദം റെനീഷയെ ദോഷകരമായി ബാധിച്ചുവെന്ന് ഫാമിലി റൗണ്ടിൽ റെനീഷയുടെ സഹോദരൻ റെനീഷയ്ക്ക് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതത്. എന്നാൽ ഷോ കഴിഞ്ഞപ്പോൾ തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും ഇരുവരും തമ്മിൽ ഒരുമിച്ച് പൊതുവേദികളിൽ എത്താറില്ല. മാത്രമല്ല ഒത്തുകൂടുന്നതും ആരാധകർ കണ്ടിട്ടില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോൾ കൊച്ചിയിലാണ് താൻ നാട്ടിലെത്തുമ്പോൾ വരാറുളളതെന്നും റെനീഷയുടെ നാടായ പാലക്കാടേക്ക് പോകാൻ സാധിക്കാറില്ലെന്നുമായിരുന്നു സെറീന വ്യക്തമാക്കിയത്.












Click it and Unblock the Notifications