Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറ്റങ്ങളുമായി ഉപ്പും മുളകും എത്തുന്നു, പഴയ കഥാപാത്രങ്ങളും; തിരിച്ചെത്തുമോ? ഋഷിയോട് ആരാധകർ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ അവസാനം വരെ പിടിച്ച് നിന്ന മത്സരാർത്ഥിയായിരുന്നു ഋഷി. ബി​ഗ് ബോസിൽ പോകുന്നതിന് മുൻപ് തന്നെ ഋഷിക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. ഉപ്പും മുളകും എന്ന സീരിയിലൂടെയാണ് ഋഷി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. സൂപ്പർ ഹിറ്റ് കോമഡി പരമ്പരയായിരുന്നു ഉപ്പും മുളകും. മുടിയൻ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ ഋഷി അവതരിപ്പിച്ചിരുന്നത്.

ബാലുവിന്റെയും നീലുവിന്റെയും മക്കളുടെയും കഥ പറയുന്ന പരമ്പരയിലെ മൂത്ത മകൻ ആയാണ് ഋഷി എത്തിയത്. എന്നാൽ ഒരു ഘട്ടത്തിൽ വെച്ച് ഋഷി സീരിയലിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് ശേഷം ഋഷി ബി​ഗ് ബോസിലേക്ക് പോവുകയും ചെയ്തു. ടോപ്പ് ഫൈവ് വരെ ഋഷി ബി​ഗ് ബോസ് വീട്ടിൽ‌ നിന്നു. ബി​ഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം ഋഷിയോട് ആരാധകർ കൂടുതലായും ചോദിക്കുന്ന ചോദ്യം ഉപ്പും മുളകും സീസൺ 3 ലേക്ക് ഋഷി വരുമോ എന്നാണ്.

Rishi

ഉപ്പും മുളകിലേക്ക് ഇനി തിരിച്ചുവരുന്നുണ്ടോ, മുടിയൻ ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാനും ഈ സീസൺ ഫുൾ മുടങ്ങാതെ കണ്ടത്. ബി​ഗ് ബോസ് 6 ൽ ഇത്രയും ജെവുവിൻ ആയിട്ടുള്ള ആരും വേറെ ഇല്ല. ഉപ്പും മുളകും സീസൺ 3 സ്റ്റാർട്ട് ചെയ്തിരിക്കുന്നു ഞങ്ങൾ മുടിയൻ ചേട്ടൻ ഫാൻസ് കട്ട വെയ്റ്റിം​ഗ് ആണ്.
ഉപ്പും മുളകും പൂർണതയിൽ എത്തണമെങ്കിൽ മുടിയൻ ചേട്ടനും വേണം എന്നാലേ അത് മുഴുവൻ ആവുകയുള്ളു. ഉപ്പും മുളകിലേക്കും തിരിച്ചു വരണേ മുടിയൻ ചേട്ടാ ഒരുപാട് പ്രതീക്ഷയോടെ എന്നാണ് ഒരു ആരാധകൻ കമന്റിട്ടത്. ഇങ്ങനെ ഒരുപാട് കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, ഉപ്പും മുളകിന്റെ കാര്യം ഋഷി ഇതുവരെ പറഞ്ഞിട്ടില്ല.

അതേ സമയം ഇത്തവണ പുതിയ താരങ്ങൾ ഉപ്പും മുളകിലേക്ക് വരുന്നുണ്ട്. സോഷ്യൽ മീഡിയയിലെ താരങ്ങളായ നന്ദൂട്ടിയും രണ്ടുവയസ്സുകാരൻ ഇസ്ദാനും ആണ് ഇത്തവണത്തെ പരമ്പരയിൽ എത്തുന്നത്. പരമ്പരയിൽ നീലുവിന്റെ സഹോദരനായി വേഷമിട്ടിരുന്ന എസ് പി ശ്രീകുമാറും സീസൺ 3 ൽ ഉണ്ടായിരിക്കും. കുട്ടു മാമൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചിരുന്നത്.

2015 ഡിസംബർ 14 ന് ആണ് ഉപ്പും മുളകും ആദ്യമായി സംപ്രേക്ഷണം തുടങ്ങിയത്. തുടക്കം തൊട്ട് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. യൂട്യൂബിലും ഹിറ്റായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+