Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്ക് അടിയുണ്ടാക്കാനോ കുശുമ്പ് പറയാനോ ഇഷ്ടമല്ല; ബി​ഗ് ബോസ് ജീവിതത്തെക്കുറിച്ച് റിതുമന്ത്ര

ബിഗ് ബോസ് മലയാളം സീസൺ 3 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാൾ റിതു മന്ത്രയായിരുന്നു. മോഡലിംഗിലൂടെ ശ്രദ്ധേയായ താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മ ബിഗ് ബോസിലെ മികച്ച മത്സരാർത്ഥി ആയിരുന്നു റിതു. താരത്തിന്റെ പെരുമാറ്റം തന്‌നെയാണ് ആരാധകർ ഉണ്ടാവാനുള്ള കാരണവും.

പൊതുവേ ബിഗ് ബോസിൽ കണ്ടുവരുന്ന രീതിയാണ് മറ്റുള്ളവരെ കുറ്റം പറയുന്നതും മറ്റുള്ളവരോട് പറയുന്നതുമൊക്കെ, എന്നാൽ റിതു ഒരിക്കലും മറ്റുള്ളവരെ കുറിച്ച് മോശം പറഞ്ഞിട്ടില്ലെന്നും പിന്നിൽ നിന്ന് കുത്തിയിട്ടില്ലെന്നും ആരാധകരുടെ അഭിപ്രായം.

Bigg Boss

ഷോ തുടങ്ങിയത് മുതൽ അത് തീരുന്നത് വരെ ആരെയും കുറ്റം പറഞ്ഞ് സംസാരിക്കാത്ത പിന്നിൽ നിന്ന് കുത്താത്ത ആൾ എന്നാണ് പൊതുവേ റിതു മന്ത്രയെ കുറിച്ചു പറയുന്നത്. അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുവെന്ന് പറയുകയാണ് റിതു മന്ത്ര. സൂര്യ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

നല്ലൊരു മനുഷ്യനാണ് എന്ന് പറയുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ഇത്ര കോടി ഉണ്ട്.. കാർ ഉണ്ട് എന്ന് പറയുന്നതിനെക്കാളും ഒരു നല്ല മനുഷ്യനാവുക എന്നതിനാണ് മുൻഗണന കൊടുക്കുന്നത് എന്ന് റിതു പറഞ്ഞു. തനിക്ക് അങ്ങനെ പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ഇല്ലെന്നും മറ്റുള്ളവരെക്കുറിച്ച് താൻ അങ്ങനെ ചിന്തിക്കാറില്ലെന്നും താരം പറയുന്നു.

നാളെ ഇല്ലെന്ന് വിചാരിച്ച് ജീവിക്കുന്ന ആളാണ് താൻ എന്നും താരം പറയുന്നു. അങ്ങനെ ജീവിക്കുമ്പോൾ മാത്രമേ ഇന്നത്തെ ദിവസത്തെ ആസ്വദിക്കാൻ പറ്റുള്ളൂവെന്നും റിതു പറയുന്നു. മറ്റുള്ളവരിൽ നിന്ന് ഒന്നും തിരിച്ച് കിട്ടണമെന്ന് താൻ വിചാരിക്കാറില്ല, മറ്റുള്ളവരിൽ നിന്ന് തിരിച്ച് കിട്ടണമെന്ന് വിചാരിക്കുമ്പോഴാണ് നിരാശ ഉണ്ടാവുന്നതെന്നും അവർ പറയുന്നു.

ബിഗ്‌ബോസിന് മുമ്പും ശേഷവും തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചും റിതു പറയുന്നു. തനിക്ക് കിട്ടിയ വളരെ നല്ല അവസരമാണ് അതെന്ന് റിതു പറയുന്നു. താൻ ഒരു ബിഗ് ബോസ് പേഴ്‌സൺ അല്ലായിരുന്നുവെന്നും ബിഗ് ബോസ് കണ്ടിരുന്നില്ലെന്നും റിതു പറയുന്നു.

ആ സമയത്ത് കൊറോണ ആയത് കൊണ്ടും വേറെ പണിയില്ലാത്തത് കൊണ്ടും അവർ വിളിച്ചപ്പോൾ ബിഗ് ബോസിലേക്ക് പോവുകയായിരുന്നു എന്നാണ് റിതു പറയുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായിരുന്നേനെ എന്നും താരം പറഞ്ഞു. എനിക്ക് അടിയുണ്ടാക്കാനോ കുശുമ്പ് പറയാനോ ഇഷ്ടമല്ല, റിതു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+