ബിഗ് ബോസിന് മുമ്പ് ഇത് പഠിക്കണമായിരുന്നു; എങ്കില്‍ ചിലതൊക്കെ സംഭവിച്ചേനെ: റിതുമന്ത്ര
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് റിതു മന്ത്ര. ആയോധന കലയായാ ജുജിറ്റ്സുവില്‍ അന്താരാഷ്ട്ര മെഡല്‍ നേടിയ താരം അടുത്തിടെ വീണ്ടും വാർത്തകളില്‍ ഇടം നേടി. ബിഗ് ബോസിന് ശേഷമാണ് റിതു മന്ത്ര ആയോധന കലാ രംഗത്തേക്ക് തിരിഞ്ഞത്. എന്നാല്‍ ശരിക്കും ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഇത് പഠിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നുവെന്നാണ് കൗമുദി മൂവിസിന് അനുവദിച്ച അഭിമുഖത്തില്‍ റിതു മന്ത്ര തമാശ രൂപേണ പറയുന്നത്.
നേരത്തെ തന്നെ ഇതൊക്കെ അറിയുന്ന ആളായിരുന്നുവെങ്കില്‍ ബിഗ് ബോസില്‍ അത്ര ഭീകരമായി ആളുകള്‍ നമ്മെ അറ്റാക്ക് ചെയ്യില്ലായിരുന്നു. അവർക്ക് ഒരു പേടിയുണ്ടാകും. ഫിസിക്കലായിട്ടുള്ള ടാസ്ക് വരുമ്പോള്‍ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാമായിരുന്നു. പിന്നെ വല്ലാത്ത ദേഷ്യം വരുമ്പോള്‍ ഒരുത്തനെ ഇടിച്ചിട്ട് പുറത്ത് വരാമല്ലോയെന്നും ചിരിച്ചുകൊണ്ട് റിതു മന്ത്ര പറയുന്നു.

ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ ദേഷ്യം വരുമ്പോള്‍ കടിച്ച് പിടിച്ച് ബുദ്ധന്‍ ഇരിക്കുന്നത് പോലെ ഇരുന്നിട്ടുണ്ട്. ഇതിന് നല്ല വശവും ചീത്ത വശവുമുണ്ട്. ഒരു പക്ഷെ നമ്മള്‍ പെട്ടെന്ന് റിയാക്ട് ചെയ്യും. അന്നൊക്കെ വളരെ സമാധാനത്തോടെ ഞാന്‍ അത് എടുത്തു. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പ്രകോപിതയാകേണ്ടതില്ലെന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ ഇതൊക്കെ പഠിച്ചിട്ടായിരുന്നു പോയിരുന്നെങ്കില്‍ ചിലരുടെയൊക്കെ മൂക്കിനൊക്കെ ഇടുക്കുമായിരുന്നു.
തെലുങ്ക് സിനിമ ചെയ്യുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ ഒരു സിനിമയുമുണ്ട്. ഞാന്‍ വളരെ സന്തോഷവതിയാണ്. കണ്ണൂരില്‍ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും പഠിച്ച് വരുന്നതാണ്. പഠിച്ച് ജോലി നേടി വീട്ടുകാരെ നോക്കുക എന്നുള്ളതാണ് ചെറുതിലെ പറഞ്ഞ് വരുന്ന കാര്യം. അതിന് അപ്പുറത്തേക്കുള്ള സ്വപ്നങ്ങള്‍ കാണാന്‍ പോലും സാധിക്കില്ലായിരുന്നു. പാട്ടൊക്കെ പാടുന്നുണ്ടെങ്കിലും അതൊക്കെ സ്കൂള്‍ മത്സരങ്ങളില്‍ കഴിയുമെന്നും റിതു മന്ത്ര പറയുന്നു.
ജേർണലിസം പഠിച്ച് ബർഗാ ദത്തിനെ പോലെ വലിയൊരു മാധ്യമ പ്രവർത്തകയാകുക എന്നതായിരുന്നു എന്റെ ചിന്ത. എന്നാല്‍ കോളേജ് ടൈമില്‍ തന്നെ നമ്മള്‍ അറിയാതെ തന്നെ കലാരംഗത്തേക്കും കൂടുതലായി കടന്നു. ഈ ഒരു രംഗത്തേക്ക് എത്തുമെന്ന് ചെറുതില്‍ ചിന്തിച്ചിട്ട് പോലുമില്ല. വിധിയാണ് എന്നെ ഇവിടെ എത്തിച്ചത്. വിധിയാണ് എന്നെ ഇവിടെയെല്ലാം എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് ഓരോ നേട്ടങ്ങളിലും ഞാന്‍ വളരെ ഹാപ്പിയാണെന്നും താരം കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷാണ് ആയോധന കല പഠിക്കണമെന്ന താല്‍പര്യം വലിയ തോതില്‍ മനസ്സിലുണ്ടാകുന്നത്.ജൂഡോ, കരാട്ടെ അങ്ങനെയൊക്കെയാണ് നമ്മള്‍ കൂടുതലായി കേട്ടിട്ടുള്ളത്. ജുജിറ്റ്സു, കുറാഷ്, ക്രൗമഗ എന്നിവയൊക്കെ കൂടുതലായി അറിയുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. പോയി തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് വലിയ താല്‍പര്യം തോന്നിയെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications