Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പി രാജേന്ദ്രന്‍': സിബിന്റെ കമന്റിന് തക്ക മറുപടിയുമായി റിയാസ്, ആ മാലിന്യങ്ങളോട് മതി ഇത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് റിയാസ് സലീം. അത്രയും കാലം ബിഗ് ബോസ് എന്ന ഷോ ഒരു വിഭാഗത്തിന്റെ ആസ്വാദന പരിധിയിൽ മാത്രം ചർച്ചയായും വിനോദമായും ഒക്കെ നിന്നപ്പോള്‍ അതിന് അപ്പുറത്തേക്കുള്ള വലിയ ഒരു വിഭാഗത്തിലേക്കും കൂടി ബിഗ് ബോസിനെ എത്തിക്കാന്‍ സഹായകരമായ മത്സരാർത്ഥി കൂടിയായിട്ടാണ് റിയാസ് സലീമിനെ വിലയിരുത്തപ്പെടുന്നത്.

"മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന മത്സരാർത്ഥി". എന്നാണ് ദേവിക എന്നൊരു ആരാധിക റിയാസ് സലീമിനെക്കുറിച്ച് നേരത്തെ വിശേഷിപ്പിച്ചത്. ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി വൈകി കടന്നു വന്ന റിയാസ് മികച്ച മത്സരം കാഴ്ചവെച്ചാണ് സെക്കന്‍ഡ് റണ്ണറപ്പായി മാറിയത്.

sibin-riyas

ബിഗ് ബോസിന് അകത്തായാലും പുറത്തായും തന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന വ്യക്തിയാണ് റിയാസ്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ റിയാസില്‍ നിന്നും ആരാധകർ പ്രതീക്ഷിക്കാത്ത ചില പരാമർശങ്ങള്‍ ഉണ്ടായി എന്നതും സത്യമാണ്. റിയാസില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു അന്നൊക്കെ ആരാധകർ പറഞ്ഞത്. അതോടെ തെറ്റുകള്‍ തിരുത്തിയും അദ്ദേഹം മുന്നോട്ട് വന്നു.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായിരുന്ന സിബിന് റിയാസ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായി മാറുന്നത്. കഴിഞ്ഞ ദിവസം റിയാസ് ഒരു മേക്കപ്പ് പ്രൊഡക്ട് പ്രൊമോഷന്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ അപ്പി രാജേന്ദ്രന്‍ എന്ന കമന്റുമായി സിബിന്‍ എത്തി. ഈ കമന്റിനാണ് ശക്തമായ ഭാഷയില്‍ തന്നെ റിയാസ് മറുപടി നല്‍കിയത്.

സിബിന്റെ കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു റിയാസിന്റെ മറുപടി. അതേസമയം തന്നെ സിബിന്‍ അതിനോടകം തന്നെ തന്റെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഈ നാടകം നിങ്ങളുടെ സീസണിലെ ഹോമോഫോബിക് മാലിന്യങ്ങളോട് കാണിച്ചാല്‍ മതി. എനിക്ക് ഇതിനുള്ള ഊര്‍ജ്ജമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി.

"ചിലര്‍ സ്‌പോട്ട്‌ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി മറ്റുള്ളവരുടെ പോസ്റ്റില്‍ വരെ വലിഞ്ഞു കേറുമെന്നാണ് തോന്നുന്നത്. റിയാലിറ്റി ഷോയില്‍ നിന്നും 'തെറ്റിദ്ധരിക്കപ്പെട്ടതിനാലും' 'മാനസികമായി തളര്‍ന്നതിനാലും' സ്ത്രീകളോട് അനാദരവ്' എന്നും പറഞ്ഞ് ചവട്ടിപ്പുറത്താക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് തോന്നുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. അനുകമ്പ ആവശ്യപ്പെടുന്നതുമാണ്" എന്നാണ് റിയാസ് കുറിക്കുന്നത്

ശ്രദ്ധ നേടാന്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ നേരെ തീര്‍ക്കുന്നതോ? അത് സഹായത്തിനായുള്ള വിളിയല്ല. അത് ദുരന്തമാണ്. നിങ്ങളുടെ ദുരിതം പ്രചരിപ്പിക്കും മുമ്പ് അവനവനില്‍ വര്‍ക്ക് ചെയ്യുക. എല്ലാവരും നോക്കുന്നൊരു വൈബ് അല്ലിത്. ഈ നാടകം നിങ്ങളുടെ സീസണിലെ ഹോമോഫോബിക് മാലിന്യങ്ങളോട് കാണിച്ചാല്‍ മതി. എനിക്ക് ഇതിനുള്ള ഊര്‍ജ്ജമില്ല. നിങ്ങള്‍ക്ക് ഇതുപോലെയുള്ള അപ്പി കേസുകളിലൂടെ കടന്നു പോകേണ്ടി വന്നതില്‍ എന്റെ ഫോളോവേഴ്‌സിനോട് മാപ്പ് ചോദിക്കുന്നുവെന്നും റിയാസ് പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+