വിവാഹത്തീയതി വെളിപ്പെടുത്തി റോബിൻ; 'എനിക്ക് വേണ്ടി ചേട്ടൻ ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്'; ആരതി പൊടി
ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. തുടക്കം മുതൽക്ക് തന്നെ റോബിന് ധാരാളം ആരാധകരുണ്ടായിരുന്നു. ആ സീസൺ റോബിൻ വിജയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന് റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസിനകത്ത് ഉള്ളതിനെക്കാൾ ഫാൻസിനെ ബിഗ് ബോസിന് പുറത്തായ ശേഷം ലഭിച്ചു.
ബിഗ് ബോസിനകത്ത് വെച്ച് റോബിന് ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ ഈ പ്രണയം കൂടുതൽ കാലം മുന്നോട്ട് പോയില്ല. അതിന് ശേഷമാണ് റോബിൻ ആരതി പൊടിയുമായി പ്രണയത്തിലായത്. ഇവരുടെ വിവാഹ നിശ്ചയം കഴിയുകയും ചെയ്തിരുന്നു. അടുത്ത് തന്നെ വിവാഹം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും നീണ്ടുപോവുകയായിരുന്നു.ഇപ്പോൾ വിവഹത്തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഫെബ്രുവരി 16 ന് ആണ് വിവാഹം എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരിയിൽ തന്നെയായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞതും.

റോബിന്റെ ഇഷ്ടപ്പെട്ട സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടമാണെന്നാണ് ആരതി പറഞ്ഞത്. തനിക്ക് വേണ്ടി റോബിൻ ഒരുപാട് മാറിയെന്നും ആരതി പറഞ്ഞു. തെറ്റ് പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയ്യാറാണ്. എനിക്ക് വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടെത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ്, ആരതി പറഞ്ഞു.
മുൻപ് താൻ വളരെ ആഗ്രസീവ് ആയിരുന്നു്വെന്ന് റോബിനും പറഞ്ഞു. നേരത്തെ അലറിവിളിക്കുമായിരുന്നു ഇപ്പോൾ കുറച്ചുവെന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.
വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. ജൂൺ 26 നായിരിക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും ആ തീയതിയിൽ വിവാഹം നടന്നില്ല. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ പിരിഞ്ഞെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. എന്നാൽ ആരതിയുടെ യൂട്യൂബ് ചാനലിൽ ഇരവരും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയതോടെ ഇരുവരും തമ്മിൽ പ്രശ്നമില്ലെന്ന വ്യക്തമായി. ഇപ്പോൾ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാഹത്തീയതി പുറത്തുവിട്ടത്.
ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. പിന്നീട് ഇരുവകും സൗഹൃദത്തിലാവുകയും പ്രണയത്തിലെത്തുകയും ചെയ്തു.റോബിനായിരുന്നു ആദ്യ പ്രണയം പറഞ്ഞത്. തന്നെ വളരെ മനസ്സിലാക്കുന്ന വ്യക്തിയാണ് റോബിനെന്നും ഒരു സ്ത്രീ എന്ന നിലയിലും പങ്കാളി എന്ന നിലയിലും എല്ലാ ബഹുമാനവും റോബിൻ നൽകാറുണ്ടെന്നും ആരതി പറഞ്ഞിരുന്നു.












Click it and Unblock the Notifications