കുട്ടി റോബിനെയോ കുട്ടി ആരതിയോ ഉടനെ കാണാൻ പറ്റുമോ? റിസപ്ഷനിടെ ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..
ആരാധകർ കാത്തിരുന്ന വിവാഹമായിരുന്നു ബിഗ് ബോസ് മലയാളം താരം റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതിയും പ്രണയത്തിലാകുന്നത്. കഴിഞ്ഞയാഴ്ചയാണ് റോബിന്റെയും ആരതിയുടെയും വിവാഹം കഴിഞ്ഞത്. ഏറെ ആരാധകരുള്ള റോബിന്റെ വിവാഹത്തിന് അധികം സെലിബ്രിറ്റികളൊന്നും എത്തിയിരുന്നില്ല. വളരെ സ്വകാര്യമായ ചടങ്ങായാണ് വിവാഹം നടത്തിയത്. ഓൺലൈൻ മീഡിയാസിന് പോലും പ്രവേശനം ഉണ്ടായില്ല.
വിവാഹ റിസപ്ഷന് ശേഷം ആരതിയും റോബിനും ഓൺലൈൻ മീഡിയാസിനെ കാണുകയും പ്രതികരണം കൊടുക്കുകയും ചെയ്തിരുന്നു. ഹണി മൂണിനെക്കുറിച്ചും ഉടനെ കുട്ടികൾ പ്ലാൻ ഉണ്ടോ എന്ന ചോദ്യത്തിനും റോബിൻ മറുപടി പറഞ്ഞു. ഒരു കുട്ടി റോബിനെയോ കുട്ടി ആരതിയേയോ ഉടനെ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് ഇതാണ് എന്റെ കുട്ടി ആരതി , ഇതാണ് കുട്ടി റോബിൻ എന്നാണ് റോബിൻ മറുപടി പറഞ്ഞത്. പിള്ളേര് പ്ലാനൊക്കെയുണ്ട്. പ്രെഗ്നന്റ് ആകുമ്പോൾ പറയും. അത് എപ്പോഴാണെന്ന് ചോദിച്ചാൽ എനിക്ക് അറിഞ്ഞുകൂടാ, എന്നും റോബിൻ പറഞ്ഞു.

വിവാഹത്തിന് ബിഗ് ബോസ് താരങ്ങളെ വിളിക്കാതിരുന്നതിനുള്ള കാരണവും റോബിൻ പറഞ്ഞു. അധികം സെലിബ്രിറ്റികളെയൊന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും വളരെ സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയതെന്നും റോബിൻ പറഞ്ഞു. ബിഗ് ബോസിൽ നിന്നും ആണെങ്കിലും അധികം ആരും ഉണ്ടായിരുന്നില്ല. ഫാമിലി ആയിട്ട് എടുത്ത തീരുമാനമായിരുന്നു റോബിൻ പറഞ്ഞു. വളരെ ക്ലോസ് ആയിട്ടുള്ള ആളുകളെ മാത്രമാണ് വിളിച്ചത്. പ്രൈവറ്റ് ഫങ്ഷനായിട്ട് നടത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അവരാരോടും വ്യക്തിവൈരാഗ്യമോ പ്രശ്‌നവും ഒന്നുമില്ല, റോബിൻ പറഞ്ഞു.
ഗുരുവായൂരിൽ നടന്ന വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷം ഏഴാം ദിവസമായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. രംഗോലി, സംഗീത ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നു. വിവാഹത്തിന് പിന്നാലെ റോബിൻ ആരതിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.
വളരെ യാദൃച്ഛികമായി പൊടിയേ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസ്സിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകും എന്ന് . ആ കണ്ണുകളിലെ തിളക്കം നിഷ്ക്കളങ്കമായ നോട്ടം ഇതൊക്കെ എന്തോ എൻ്റെ മനസ്സിൽ ഇവൾ എൻ്റേതാണെന്നു ഒന്നും കൂടി കൂട്ടി ഉറപ്പിച്ചു. ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം ആകും . ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു അതു അവൾ തരുന്ന സ്നേഹം ആണേലും കരുതൽ ആണേലും. അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ . എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത് എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്നു ചേർന്നതും, എന്നായിരുന്നു റോബിൻ കുറിച്ചത്.












Click it and Unblock the Notifications