'അതിന് ഞാൻ സാക്ഷിയാണ്, അതുകൊണ്ടാണ് റോബിനൊപ്പം നിൽക്കുന്നത്'; തുറന്ന് പറഞ്ഞ് ആരതി പൊടി
കൊച്ചി: ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് ഡോ റോബിൻ എവിടേയും പറഞ്ഞിട്ടില്ലെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവും സംരഭകയുമായ ആരതി പൊടി. ആളുകൾ മാനിപ്പുലേറ്റ് ചെയ്യുന്നതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സീസൺ 4 കഴിഞ്ഞ് സീസൺ 5 ലും ഡോ റോബിൻ തന്നെയാണ് ചർച്ച എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ഷോ എഡിറ്റഡ് ആണെന്ന് മാത്രമാണ് റോബിൻ പറഞ്ഞത് ആരതി പൊടി മാധ്യമങ്ങളോട് പറഞ്ഞു.
'എല്ലാവർക്കും വ്യക്തിപരമായ ചില അനുഭവങ്ങൾ ഉണ്ട്. ഡോക്ടർ ഒരു കാര്യം പറയുന്നത് ഡോക്ടറുടെ അനുഭവത്തിൽ നിന്നാണ്. വേറൊരു മത്സരാർത്ഥിയെ വിളിച്ച് ഇരുത്തി അക്കാര്യം ചോദിച്ചാൽ അവർക്ക് അത് അനുഭവം ഉണ്ടങ്കിലേ അതിനെ കുറിച്ച് മറുപടി പറയാൻ കഴിയൂ. അവർക്ക് അത് അങ്ങനെ ഫീൽ ചെയ്തിട്ടില്ലെങ്കിൽ അവർ അത് അവരുടെ അനുഭവത്തിൽ നിന്നും പറയുന്നതാണ്. നമ്മൾ പറയുന്നത് നമ്മുടെ അനുഭവത്തിൽ നിന്നാണ്.

എന്റെ അഭിപ്രായമായിരിക്കില്ല ചേട്ടന്റെ അഭിപ്രായം. എന്റെ അനുഭവത്തിൽ നിന്ന് വരുന്ന കാര്യങ്ങളായിരിക്കും ഞാൻ പറയുന്നത്. ഡോക്ടർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് മറ്റ് മത്സരാർത്ഥികളോടല്ല ചോദിക്കേണ്ടത്, ഡോക്ടറോടാണ്. അതുപോലെ ഞാൻ ബിഗ് ബോസ് മത്സരാർത്ഥിയല്ല, എന്നോടല്ല ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടത്, ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി മാത്രമാണ്.
റോബിനെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. നമ്മുക്ക് അതുമതി. ഇപ്പോൾ ഡോക്ടർ ഒരു ബ്രേക്ക് എടുക്കുന്നത് അടുത്തൊരു തിരിച്ചുവരവിന് വേണ്ടിയിട്ടാണ്. അതിന്റെ കാര്യങ്ങൾ നടക്കുകയാണ്. ദൈവം സഹായിച്ച് എല്ലാം നല്ല രീതിയിൽ നടക്കുകയാണെങ്കിൽ നന്നായി വരട്ടെ. എന്റെ ലക്ഷ്യം ബിസിനസ് ആണ്. ഒരു സ്ത്രീ സംരഭക എന്ന നിലയിൽ അറിയപ്പെടാൻ ആണ് ആഗ്രഹം. അതിന് വേണ്ടിയാണ് ഞാൻ സ്ട്രഗിൾ ചെയ്യുന്നത്.
ഡോക്ടർക്ക് ഡോക്ടറുടേതായ ആഗ്രഹങ്ങൾ ഉണ്ട്. അതിന് വേണ്ടിയാണ് അദ്ദേഹം നടക്കുന്നത്. നമ്മൾ രണ്ടും രണ്ട് വ്യക്തികളാണ് . ആ പേഴ്സൽ സ്പേസ് കൊടുത്തിട്ടാണ് ഞങ്ങൾ പോകുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് വേണം നമ്മുക്ക് സമാധാനമായിട്ട് കല്യാണം കഴിക്കാൻ.

ബിഗ് ബോസ് മലയാളം സീസൺ 5 ലേക്ക് വിളിച്ചിരുന്നു. പോകാതിരുന്നതിൽ അഭിമാനം. എനിക്ക് താത്പര്യമില്ലായിരുന്നു.അതുകൊണ്ട് പോയില്ല.വ്യക്തിപരമായി പങ്കെടുക്കാൻ ഇഷ്ടമായിരുന്നില്ല. ഡോക്ടർ പറഞ്ഞിരുന്നു പോയിക്കൂടെ നല്ലതല്ലേയെന്ന്. ഡോക്ടർ കുറെ ഹാർഡ് വർക്ക് ചെയ്തിട്ടായിരുന്നു അതിൽ കയറിയിരുന്നത്.
റോബിൻ മുൻപ് നൽകിയ ഒരു അഭിമുഖത്തിലും ചാനലിനെ പറ്റിയോ ഷോയെ കുറിച്ചോ മോശം പറഞ്ഞിട്ടില്ല. ഇപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകും. അതിന് ഞാൻ സാക്ഷിയാണ്. അതുകൊണ്ടാണ് ഞാൻ റോബിനെ പിന്തുണക്കുന്നത്.
റോബിൻ സംസാരിക്കാത്ത ടൈപ്പായിരുന്നു. പക്ഷേ ബിഗ് ബോസ് എന്നത് ഒരു ഗെയിം ആണ്. ചിലപ്പോൾ ഫേക്ക് ആവേണ്ടി വരും ജനുവിൻ ആവേണ്ടി വരും , ഗെയിം കളിക്കാൻ അല്ലേ പോയത്, അല്ലാതെ ഐഡന്റിറ്റി വെളിപ്പെടുത്താൻ അല്ലല്ലോ. ഞാൻ ഇപ്പോൾ റോബിനൊപ്പം ഒരു വർഷമായി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്റെയടുത്ത് ഇതുവരെ ടോക്സിക് ആയി നിന്നിട്ടില്ല.
ആ ഷോയുടെ ഭാഗമായി എന്തെങ്കിലും ചെയ്യേണ്ടി വന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ആ ഷോ കഴിഞ്ഞപ്പോൾ ഓരോ മത്സരാർത്ഥികളുടെ അടുത്ത് പോയി അത് ഷോയുടെ പാർട്ടാണ് അത് അവിടെ വെച്ച് കഴിയണം എന്ന് പറഞ്ഞ് എല്ലാവരുമായി സൗഹൃദമുണ്ടാക്കാൻ നോക്കിയിരുന്നു. അത്രയൊക്കെയല്ലേ ചെയ്യാൻ പറ്റുള്ളൂ', ആരതി പറഞ്ഞു.












Click it and Unblock the Notifications