Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരതി പൊടിയുമായുള്ള വിവാഹം വൈകുന്നു, വിവാഹം കഴിക്കുന്നില്ലേ'; ഒടുവിൽ മറുപടിയുമായി റോബിൻ

കഴിഞ്ഞ വർഷമായിരുന്നു ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റേയും സംരഭകയും നടിയുമായ ആരതി പൊടിയുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. വളരെ പെട്ടെന്ന് തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്. എന്നാൽ വിവാഹം നീണ്ടു. ഇതോടെ ഇരുവരും തമ്മിൽ തർക്കിച്ച് പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് രണ്ട് പേരും രംഗത്തെത്തി. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഇരുവരും വിശദീകരിച്ചു. ഇപ്പോഴിതാ എന്തുകൊണ്ട് വിവാഹം വൈകുന്നുവെന് ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് റോബിൻ. റോബിന്റെ വാക്കുകളിലേക്ക്

'എല്ലാവരും ചോദിക്കുന്നത് ഞങ്ങൾ കല്ല്യാണം കഴിക്കുന്നില്ലേയെന്നാണ്. ഞങ്ങൾ സമയമാകുമ്പോൾ വിവാഹം കഴിക്കും. പ്രായപൂർത്തിയായ ആളുകൾ തന്നെയാണല്ലോ, ഞങ്ങളുടെ വിവാഹം എപ്പോഴായിരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം.. ഞങ്ങൾ രണ്ട് രീതിയിൽ പോകുന്ന ആളുകളാണ്. ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. മാത്രമല്ല ഞങ്ങൾക്ക് ഞങ്ങളുടേതായ ഉത്തരവാദിത്തങ്ങളുണ്ട്.

arati2-

സാധാരണഗതിയിൽ ഒരു ഡീഗ്രേഡിങ് വരുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ എന്തെങ്കിലുമൊക്കെ പറയും. എന്നാൽ പൊടിയുടെ വീട്ടുകാർ എന്നെ പിന്തുണച്ചു. കുടുംബം കൂടെയുണ്ടാകുന്നത് തന്നെയാണ് നമ്മുടെ ശക്തി. എന്റെ കുടുംബം പോലൊരു കുടുംബത്തെയാണ് യഥാർത്ഥത്തിൽ കിട്ടിയത്. പൊടിയുടെ അമ്മ എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. അമ്മയ്ക്ക് കേൾക്കാനും സംസാരിക്കാനുമൊക്കെ ആള് വേണം. എന്റെ അച്ഛനെ എനിക് വളരെ ഇഷ്ടമാണ്. പക്ഷെ ഞങ്ങൾ തമ്മിലുള്ള ബന്ധം ഫോർമലാണ്. അച്ഛൻ എനിക്ക് വേണ്ടിയാണ് ജീവിച്ചത്. പൊടിയുടെ അച്ഛനും അതുപോലെ തന്നെയാണ്. ഇങ്ങനെയൊരു മാതാപിതാക്കളെ കിട്ടിയതിൽ ഞങ്ങൾ വളരെ ഹാപ്പിയാണ്.

പൊടിയോട് ഇഷ്ടം തോന്നിയപ്പോൾ സത്യത്തിൽ ഞാൻ നേരിട്ട് വന്ന് വീട്ടിൽ ചോഗിക്കുകയായിരുന്നു. അച്ഛന് പക്ഷെ മനസിലായില്ല. കാരണം അച്ഛൻ ബിഗ് ബോസ് ഒന്നും കാണാറില്ല. അദ്ദേഹം സാധാരണ തൃശൂരുകാരൊക്കെ ചോദിക്കുന്ന മട്ടിൽ വീട്ടിൽ എന്ത് പറയുന്നുവെന്ന് ചോദിച്ചു. ഞാൻ കരുതിയത് നമ്മുടെ റിലേഷനെ കുറിച്ചാണെന്നാണ്. എന്റെ ഇഷ്ടമാണ് കുടുംബത്തിന്റെ ഇഷ്ടം എന്ന് ഞാൻ പറഞ്ഞു, അപ്പോഴാണ് അച്ഛന് മനസിലായത്', താരം വെളിപ്പെടുത്തി.

തന്റെ ഭാവി പദ്ധതിയും റോബിൻ വെളിപ്പെടുത്തി. 'ഞാൻ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു തിരിച്ചുവരവിന് വേണ്ടി മൗനമായി ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ഞങ്ങളുടെ രണ്ട് പേരുടേയും കുടുംബം ഞങ്ങൾക്കൊപ്പം തന്നെയുണ്ട്. ഞാൻ വളരെ കഷ്ടപ്പെട്ടാണ് എന്തെങ്കിലും നേടിയിട്ടുള്ളത്. ഞാൻ വീണ്ടും ഡോക്ടറായി ജോലി ചെയ്യാത്തത് എന്തേയെന്ന് ചോദിക്കുന്നവരുണ്ട്. തിരിച്ച് ഹോസ്പിറ്റലിൽ കയറിക്കൂടേയെന്നാണ് ചോദ്യം. എന്നാൽ സ്വന്തമായി ഒരു ഡെർമറ്റോളജി ക്ലിനിക് തുടങ്ങണമെന്ന പ്ലാനിലാണ് ഞാൻ. അതൊക്കെ മെല്ലെ മെല്ലെ ചെയ്ത് തുടങ്ങും. ഞാൻ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ അത് എന്റെ അധ്വാനത്തിന്റെ ഫലം തന്നെയാണ്.

ഞാൻ വളരെ പെർഫെക്ട് ആയൊരു വ്യക്തിയൊന്നുമല്ല. എനിക്ക് ഒരുപാട് നെഗറ്റീവും പോസിറ്റീവും ഉണ്ട്. നല്ലൊരു മനുഷ്യനായി ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇനിയും അതൊക്കെ സംഭവിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+