റോബിൻ - ആരതി പൊടിയുമായി ബ്രേക്ക് അപ്പ് ആയോ? നല്ല തീരുമാനമെന്ന്, ഒടുവില്‍ ആരതി പറയുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 നാളെ ആരംഭിക്കാന്‍ പോകുകയാണ്. ആരൊക്കെയാണ് സീസണില്‍ മത്സരാർത്ഥികളായി എത്തുക എന്നത് സംബന്ധിച്ച് കൃത്യമായ സൂചനകളൊക്കെ പുറത്ത് വന്ന് കഴിഞ്ഞെങ്കിലും അവസാന നിമിഷത്തേക്ക് എന്തെങ്കിലും സർപ്രൈസ് ബിഗ് ബോസ് അധികൃതർ കരുതി വെച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സീസണ്‍ 6 ആരംഭിക്കാന്‍ പോകുന്നതിന് മുന്നോടിയായി ഉയർന്ന് വന്ന ഒരു ചർച്ച ഇതുവരേയുള്ള ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും വിജയകരമായ സീസണ്‍ ഏതാണെന്നത് സംബന്ധിച്ചായിരുന്നു. സീസണ്‍ 5 ആണ് ഏറ്റവും മികച്ച സീസണ്‍ എന്ന് അഖില്‍ മാരാർ പറഞ്ഞപ്പോള്‍ ഇതിനെ എതിർത്തുകൊണ്ട് രജിത് കുമാർ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു.

വലിയ താരങ്ങളൊന്നും ഇല്ലെങ്കിലും സീസണ്‍ 4 ആണ് മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഏറ്റവും വിജയകരമായ സീസണ്‍ എന്നാണ് ഭൂരിപക്ഷം പ്രേക്ഷകർക്കും പറയാനുള്ളത്. റോബിന്‍, ദില്‍ഷ, ജാസ്മിന്‍, റിയാസ് തുടങ്ങി ശക്തരായ ഒട്ടനവധി താരങ്ങള്‍ അണിനിരന്ന സീസണായിരുന്നു സീസണ്‍.
സീസണില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാർത്ഥി ഷോയ് അകത്തും പുറത്തും ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. സീസണ്‍ 4 കഴിഞ്ഞ് സീസണ്‍ 5 തുടങ്ങുന്നത് വരേയും മാത്രമല്ല, സീസണ്‍ 5 ന് അകത്ത് ചലഞ്ചറായി എത്തിക്കൊണ്ടും ബിഗ് ബോസ് പ്രേക്ഷകർക്കിടയില്‍ നിറഞ്ഞ് നില്‍ക്കാനും റോബിനും സാധിച്ചിരുന്നു. ഒരു വശത്ത് വിമർശകർ ഏറെയുണ്ടായെങ്കിലും അതും അദ്ദേഹം തന്റെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു.
ഇതിനിടെയാണ് തന്നെ അഭിമുഖം ചെയ്യാനായി എത്തിയ നടിയും മോഡലും സംരഭകയുമൊക്കെയായ ആരതി പൊടിയെ താരം പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ തന്റെ വിവാഹ നിശ്ചയ തീയതിയും താരം പുറത്തുവിട്ടു. ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്നലെ മുതല്‍ തികച്ചും അപ്രതീക്ഷിതമായ തരത്തിലുള്ള ചില ചർച്ചകളാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് വരുന്നത്. 'റോബിനും ആരതി പൊടിയും ബ്രേക്ക് അപ്പ് 'ആയി എന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആരതി പൊടിയുടേത് എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം കമന്റിന്റെ സ്ക്രീന്‍ഷോട്ടിലായിരുന്നു എല്ലാത്തിന്റേയും തുടക്കം. ആരതി ഇന്‍സ്റ്റയില്‍ റോബിനെ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ ശക്തമാക്കി.
'ജൂണ്‍ 26 വിവാഹം നിശ്ചയിച്ചിരിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പ്' എന്ന തുടങ്ങുന്ന തരത്തിലുള്ള കമന്റായിരുന്നു ആരതി പൊടിയുടേതെന്ന പേരില്‍ പ്രചരിച്ചത്. ഈ കമന്റ് ആരതിയുടേതാണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ല. എന്നാല്‍ ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിക്കാന്‍ തുടങ്ങിയതോടെ ആരതിയും റോബിനും ബ്രേക്ക് അപ്പ് ആയെന്ന തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങി.
പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ചുകൊണ്ട് പലരും നേരെ എത്തിയത് ആരതി പൊടിയുടെ കമന്റ് ബോക്സിന് താഴെയായിരുന്നു. അഭ്യൂഹങ്ങളിലെ ആശങ്കയും പലരും പങ്കുവെച്ചു. 'സന്തോഷിക്കാനുള്ള ഒരു പാട് നല്ല നിമിഷങ്ങൾ നിങ്ങൾ നൽകി. ഒരു പാട് പേരുടെ സ്ട്രെസ് ബസ്റ്റർ ആയിരുന്നു നിങ്ങൾ. ഒരു പാട് സങ്കടമുണ്ട് , എന്നും ഒന്നായിരിക്കണമെന്നാണ് ആഗ്രഹം. പക്ഷെ തീരുമാനം നിങ്ങളുടേത് മാത്രമാവട്ടെ. സുഹൃത്തുക്കളെ സ്വന്തം ജീവിതത്തിൽ ഇടപെടുത്താതിരിക്കുക.' എന്നാണ് ഒരാള്‍ കമന്റായി രേഖപ്പെടുത്തിയത്.
ഇതിനേക്കാൾ നല്ലത് കിട്ടുമെന്നത് ഏത് റിലേഷൻഷിപ്പ് ഡൗൺ ആവുമ്പോയും കാണുന്ന കമൻ്റാണ്. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പോരായ്മകൾ ഉള്ളവരാണ്. ആരും പെർഫെക്ടല്ല. നിങ്ങളുടെ ജീവിതം, നിങ്ങളുടെ തിരഞ്ഞെടുപ്പ്. എല്ലാവർക്കും നൻമ വരട്ടെ. എങ്കിലും എവിടെയെക്കെയോ സങ്കടം ബാക്കിയാവുന്നു. നിങ്ങൾക്ക് വേണ്ടി ഒരു പാട് വാദിച്ചിട്ടുണ്ട്, വാദ പ്രതിവാദം നടത്തിയിട്ടുണ്ട് . എല്ലാം വെറുതെയായി പോയല്ലോ എന്നോർക്കുമ്പോൾ. ദൈവാനുഗ്രഹം രണ്ട് പേർക്കുമുണ്ടാവട്ടെയെന്നും ഇയാള്‍ കുറിക്കുന്നു.
'അഭിനന്ദനങ്ങൾ പൊടി ജീവിതത്തിൽ പൊടിയെടുത്ത് എന്ത് തീരുമാനത്തെ ഞാൻ ബഹുമാനത്തോടുകൂടി നോക്കിക്കാണൂ. കാരണം ഇത് പൊടിയുടെ ജീവിതമാണ്. ഒരുപാട് ടാലന്റ് ഉള്ള കുട്ടിയാണ് പൊടി ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടതാണ് അഭിനേത്രിയായും പിന്നണി ഗായികയായി അതുപോലെതന്നെ നല്ലൊരു സംരഭക ആയി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

എന്നാല്‍ റോബിനുമായി ബ്രേക്ക് അപ്പ് ആയോ എന്ന ഒരു ചോദ്യത്തിന് കൃത്യമായ രീതിയില്‍ 'നോ' എന്ന് തന്നെ ആരതി പൊടി പറയുന്നുണ്ട്. ഇതോടെയാണ് പല ആരാധകർക്കും ആശ്വാസമായത്. ഇതിന്റെ സ്ക്രീന്‍ഷോട്ടും ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ഇതെല്ലാം റോബിന്റെ കളികളാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ശക്തമാണ്. അതിന് ഏറ്റവും വലിയ കാരണമായി അവർക്ക് പറയാനുള്ളത് നാളെ സീസണ്‍ 6 ആരംഭിക്കാന്‍ പോകുകയാണ് എന്നുള്ളതാണ്. സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി തനിക്ക് വീണ്ടും ബിഗ് ബോസ് ചർച്ചകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള റോബിന്റെ ഒരു തന്ത്രമായിരും ഇതിനെ ആളുകള്‍ വിലയിരുത്തുന്നു. ഇത്ര വലിയ തരത്തില്‍ പോയില്ലെങ്കിലും നേരത്തേയും തന്നെ പറ്റിയുള്ള കണ്ടന്റുകള്‍ മനഃപൂർവ്വം സൃഷ്ടിച്ച താരം കൂടിയാണ് റോബിന്‍. ഇത് അദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുമുണ്ട്.












Click it and Unblock the Notifications