Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷ പറഞ്ഞത് ഇങ്ങനെ; റോബിൻ രാധാകൃഷ്ണന് പറയാനുള്ളത് ഇതാണ്'; 'വലിച്ച് താഴെയിടാൻ ചിലർ കാണും'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ വലിയ സൗഹൃദം പുലർത്തിയവരായിരുന്നു ഡോ റോബിൻ രാധാകൃഷ്ണനും ദിൽഷ പ്രസന്നനും ബ്ലസ്ലിയും. ഷോ കഴിഞ്ഞും ഇവർക്കിടയിൽ ഇതേ സൗഹൃദം നിലനിൽക്കുമെന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷളെല്ലാം അസ്ഥാനത്താക്കി മൂന്ന് പേരും പിരിഞ്ഞു. പരസ്പരം ചെളി വാരിയെറിയുന്ന നിരവധി സംഭവങ്ങളും ഇവർക്കിടയിൽ ഉണ്ടായി.

ബിഗ് ബോസ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞതോടെ ഇനിയും ബ്ലെസ്ലിയും ദിൽഷയും റോബിനും സൗഹൃദം പൊടിതട്ടിയെടുക്കുമോയെന്നാണ് പലർക്കും അറിയേണ്ടത്. ഇപ്പോഴിതാ അതിന് ഡോക്ടർ റോബിൻ രാധാകഷ്ണൻ തന്നെ മറുപടി നൽകുകയാണ്. ഒപ്പം ബിഗ് ബോസിന് പോകും മുൻപും ശേഷവുമുള്ള അനുഭവവും റോബിൻ പങ്കുവെച്ചു. സൈന സൗത്ത് പ്ലസിനോടായിരുന്നു പ്രതികരണം.

robindilshanew

റോബിന്റെ വാക്കുകളിലേക്ക് - സാധാരണ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുന്ന ആളാണ് ഞാൻ. 2023 യിൽ ഏറ്റവും കൂടുതൽ വീഡിയോ വന്നത് എന്നെ കൊണ്ടാണ്. എന്നാൽ 2024 ൽ ഞാൻ ഇല്ല. അതിനർത്ഥം യുട്യൂബ് ചാനലുകാർ എന്നെ കൊണ്ട് വീഡിയോ ചെയ്യാത്തതല്ല, ഞാൻ കണ്ടന്റ് കൊടുക്കാത്തത് കൊണ്ടാണ്. റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ പലർക്കും അറിയില്ലായിരുന്നു. ബിഗ് ബോസിൽ 73 ദിവസം ഞാൻ നിന്നു. ചിലർക്ക് എന്നെ ഇഷ്ടമാണ്, ചിലർക്ക് എന്നെ ഇഷ്ടമല്ല, അത് ഒകെയാണ്. രണ്ടും നമ്മുക്ക് വേണം. ആരോഗ്യകരമായ വിമർശനം എനിക്ക് ഇഷ്ടമാണ്. അല്ലാതെ ചീത്തവിളിച്ചാൽ അവരേയും ഞാൻ ചീത്തവിളിക്കും.

ഞാൻ തെറ്റുതിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പലതും നേടിയെടുക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. 35 ഒരു പ്രായമല്ലെന്ന് മനസിലാക്കുന്ന ആളാണ്. പലരും ചോദിക്കും എന്റെ സിനിമ ചെയ്യുന്നില്ലേയെന്ന്. കിളവനായല്ലോ എന്ന്. കിളവനായാലും ഞാൻ സിനിമ ചെയ്യും.

ബിഗ് ബോസിൽ പോകുന്നതിന് മുൻപ് അത്യാവശ്യം പെർഫെക്ട് ആയിട്ടാണ് ഞാൻ ജീവിച്ചത്. ഒരാൾ എന്നെ കുറിച്ച് നെഗറ്റീവ് ചിന്തിച്ചാൽ പോലും പ്രശ്നമായിരുന്നു. അങ്ങനെ അയാളോട് സംസാരിച്ച് ക്ലിയർ ചെയ്യാൻ ശ്രമിക്കും. ബിഗ് ബോസിൽ ആദ്യമായി പോകുന്ന ഡോക്ടർ ഞാനാണ്. റെപ്യൂട്ടേഷൻ പോകാതെ പിടിച്ച് നിൽക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ ഞാൻ എന്റെ ക്യാരക്ടറുമായി അവിടെ പോയാൽ വിഷമിച്ച് തകർന്നേനെ. കാരണം അത്രയും സ്ട്രെസ് ഉണ്ട് നമ്മുക്ക്. ആ സമയത്ത് പരമാവധി ഞാൻ ചിന്തിച്ചു. ലോകം എതിർത്താലും എന്നെ മാത്രം സംരക്ഷിച്ചാൽ മതിയെന്ന് ഞാൻ തിരിച്ചറിഞ്ഞു.

എനിക്കിപ്പോൾ ട്രോൾ കണ്ടാലൊന്നും ബാധിക്കാറില്ല. സോഷ്യൽ മീഡിയയിൽ കണ്ട റോബിൻ അല്ലാതെ റിയൽ ലൈഫിൽ ഒരു റോബിൻ ഉണ്ട്. ഇപ്പോൾ ഞാനൊരു ലോ പ്രൊഫൈൽ ജീവിതമാണ് നടത്തുന്നത്. ഇപ്പോൾ എനിക്ക് മനസമാധാനമുണ്ട്. ആരതി പൊടിയെ ഒരു ഭാര്യയെ തോന്നിയിട്ടില്ല, കൊച്ചു കുട്ടിയായിട്ടാണ് തോന്നിയത്. വിവാഹത്തിന് ശേഷം വളരെ സന്തോഷവനാണ്.

ദിൽഷയുമായി എനിക്ക് ഇപ്പോൾ യാതൊരു കോൺടാക്ടുമില്ല. ബ്ലസ്ലിയെ ഞാൻ ഇന്ന് കണ്ടിരുന്നു, സംസാരിച്ചു. ബിഗ് ബോസിന് ശേഷം ജീവിതത്തിൽ പഠിച്ച ഒരു കാര്യം നമ്മളെ വലിച്ച് താഴെയിടാൻ ചിലർ കാണുമെന്നാണ്. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ചിലർ അല്ല ഒരുപാട് പേർ കാണുമെന്ന്. കുത്താനും ചവിട്ടി താഴ്ത്താനുമൊക്കെ കൊറേ കാണണം. മുൻപേ ഇട്ട പരിശ്രമത്തിന്റെ ഇരട്ടി ഇട്ടാലേ ജീവിതത്തിന്റെ അടുത്ത സ്റ്റേജിലേക്ക് പോകാൻ സാധികൂവെന്ന തിരിച്ചറിവുണ്ട്', റോബിൻ പറഞ്ഞു.

നേരത്തേ ദിൽഷയോടും റോബിനെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു. റോബിൻ വിവാഹം കഴിച്ചല്ലോ, അവർ സന്തോഷത്തോടെ ജീവിക്കട്ടെയെന്നായിരുന്നു ദിൽഷ അന്ന് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+