അക്കാര്യം അഖില്‍ മാരാരോട് ചോദിക്കുക; ദുരിതാശ്വാസ നിധിക്ക് കൊടുക്കണോ? റോബിനും പറയാനുണ്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പരാമർശം നടത്തിയ സംവിധായകനും മുന്‍ ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും അഖില്‍ മാരാർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയാല്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അഖില്‍ മാരാർ ഉന്നയിച്ചത് അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യം വാർത്താ സമ്മേളനത്തില്‍ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു. ഇതോടെ അഖില്‍ മാരാർ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷ്യം രൂപ സംഭാവന നല്‍കുകയും ചെയ്തു. അതേസമയം ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുയാണ് മറ്റൊരു ബിഗ് ബോസ് താരമായ റോബിന്‍ രാധാകൃഷ്ണന്‍.

ഒരു ഉദ്ഘാടന പരിപാടിക്ക് എത്തിയപ്പോഴാണ് ദുരിതാശ്വാസ നിധിയും അഖില്‍ മാരാറിന്റെ പ്രസ്താവനയും സംബന്ധിച്ച കാര്യം റോബിന്‍ രാധാകൃഷ്ണനോട് ചോദിക്കുന്നത്. "അതിനെക്കുറിച്ച് വലുതായിട്ട് പറയാന്‍ എനിക്ക് സാധിക്കില്ല, അതുകൊണ്ട് തന്നെ അഖില്‍ മാരാറിനോട് തന്നെ ചോദിക്കുക. ഞാന്‍ എന്തായാലും സംഭാവന നല്‍കിയിട്ടുണ്ട്" എന്നായിരുന്നു റോബിന്‍ ആദ്യം നല്‍കിയ മറുപടി.
വയനാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളൊക്കെ പുറത്ത് പറേയണ്ട കാര്യമില്ലാലോ. നല്ല കാര്യങ്ങള്‍ ചെയ്യുന്ന എല്ലാവരും ചെയ്യട്ടെ. പിന്നെ നമ്മള്‍ അത് സംബന്ധിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് പറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. അതിനാല്‍ തന്നെ അക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനില്ല.
അഖില്‍ മാരാർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പുള്ളിക്കാരന് അതിന്റേതായ കാരണങ്ങള്‍ കാണും. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ അത് കൃത്യമായി മോണിറ്റർ ചെയ്യണം, അതോടൊപ്പം തന്നെ അർഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് അറിയണമെന്നും റോബിന്‍ പറഞ്ഞു.
ഇപ്പോഴും കുറച്ച് പേരെങ്കിലും തന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നു എന്നുള്ളതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ആ കാര്യത്തില്‍ ഞാന്‍ അനുഗ്രഹീതനാണെന്നും വ്യക്തമാക്കിയ റോബിന്‍ ആരതിപൊടിയുമായുള്ള കല്യാണം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. കല്യാണം ഉടന്‍ ഉണ്ടാകുമെന്നും തിയതി പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഇപ്പോഴും തുടരുകയാണ്. വയനാട് ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ അഞ്ചു കോടി രൂപയുടെ ചെക്ക് നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് പി ഉഷാദേവി കഴിഞ്ഞ ദിവസം കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചെക്ക് കൈമാറിയത്. കൗൺസിൽ വൈസ് പ്രസിഡന്റ് റ്റി.പി ഉഷ, രജിസ്ട്രാൻ പ്രൊഫ. ഡോ. സോനാ പി.എസ്, കൗൺസിൽ മെമ്പർമാരായ ബീന ബി., സുശീല എസ്., സിബി മുകേഷ്, ഹാരിസ് മണലം പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ, തിരുവനന്തപുരം ടെക്‌നോപാർക്ക് ഒരു കോടി രൂപ, ഡെന്റൽ കൗൺസിൽ 25 ലക്ഷം രൂപ, കേരള ഫയർ സർവ്വീസ് അസോസിയേഷൻ 7,26,450 രൂപ, കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഒരു ലക്ഷം രൂപ, തിരുവല്ല കല്ലുങ്കൽ ജീവകാരുണ്യം വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 50,001 രൂപ, കിളിമാനൂർ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം 25,000 രൂപ, ഇൻഫോ പാർക്ക് ഒരു കോടി രൂപ.
സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് 50 ലക്ഷം രൂപ, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 12,50,000 രൂപ, കേരള ഫാർമസി കൗൺസിൽ 25 ലക്ഷം രൂപ, കയർഫെഡ് 15 ലക്ഷം രൂപ, സൈബർ പാർക്ക് 10 ലക്ഷം രൂപ, മുസ്ലീം എഡ്യൂക്കേഷൻ ട്രസ്റ്റ് ഈരാറ്റുപേട്ട 5,11,600 രൂപ, പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ, കരകുളം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ, ബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ് 25 ലക്ഷം രൂപ, ഗവ. ഹൈസ്‌കൂൾ കാച്ചാണി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 1,11,500 രൂപ, ഗവ. യു പി സ്‌കൂൽ ആറ്റിങ്ങൽ 52,001 രൂപ, ഗവ. വി എച്ച് എസ് എസ് മണക്കാട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 1,40,500 രൂപ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ലഭിച്ച പ്രധാന സംഭാവനകള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications