Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് സംഭവിക്കുന്നത്! ഒന്നും മനസ്സിലാവാതെ ആരാധകർ; ആരതിക്കൊപ്പം പുതിയ വീഡിയോയുമായി റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. എന്നാൽ മത്സരം പൂർത്തിയാക്കാൻ റോബിന് സാധിച്ചില്ല. സഹമത്സരാർത്ഥിയെ അടിച്ചതിന് ബി​ഗ് ബോസ് വീട്ടിൽ നിന്ന് റോബിനെ പുറത്താക്കുകയായിരുന്നു. പുറത്തിറങ്ങിയ റോബിന് ആരാധകർ വൻ സ്വീകരണവും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് റോബിൻ.

ബി​ഗ് ബോസിനകത്ത് വെച്ച് റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നെങ്കിലും ആ ബന്ധം മുന്നോട്ടുപോയില്ല. പിന്നീട് താൻ ആരതി പൊടിയുമായി കമ്മിറ്റഡ് ആണെന്ന് റോബിൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി റോബിനും ആരതിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു.
ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്നു.

robn

ആരതി റോബിനെ ഇൻസ്റ്റാ​ഗ്രാമിൽ അൺഫോളോ ചെയ്തതോടെ ഈ ചർ‌ച്ച വീണ്ടും ആരംഭിച്ചു. ആരതിയുടെ സുഹൃത്തുക്കളിൽ ഒരാളായ ചെമ്പൻ സ്റ്റീഫൻ ഇരുവരും തമ്മിൽ പ്രശന്ങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ എന്താണെന്നോ ബ്രേക്ക് അപ്പായോ എന്നൊന്നും പറഞ്ഞിരുന്നില്ല. റോബിനും ആരതിയും ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തയിരുന്നില്ല.

റോബിനും ആരതിയും തമ്മിൽ പിരിഞ്ഞെന്ന ചർച്ചകൾക്കിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാൻ തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് റോബിൻ പറഞ്ഞതോടെ വീണ്ടും ആശങ്കയായി. ഇരുവരുടേയും ആരാധകർ വലിയ ആശങ്കയിലായിരുന്നു. എന്തായാലും ഇപ്പോൾ റോബിൻ ആരതിക്കൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഇരുവരും വളരെ സന്തോഷത്തിലാണ് വീഡിയോയിൽ ഉള്ളത്. ബാക്ക് ​ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം ആരതി ചെറിയ സ്റ്റെപ്പുകൾ വെയ്ക്കുന്നുണ്ട്. എന്തായാലും ഇവരുടെ ആരാധകർക്ക് സന്തോഷമായി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ കമന്റ് ലിമിറ്റ് ചെയ്തിട്ടുണ്ട്..

ഇനി ആരാണാവോ ഇവരെ പിരിയിക്കാൻ വരുന്നത്. ഇത് കാണുമ്പോൾ സന്തോഷത്തെക്കാൾ പേടിയാണ് വന്നത്. മാരേജ് കഴിഞ്ഞ് ഇങ്ങനെ ഒരുമിച്ച് വന്നാൽ മതി. ഇല്ലേൽ അസൂയാലുക്കൾ വീണ്ടും വരും ഇവരെ വേർപിരിക്കാൻ ഓരോ കുന്ത്രവും ആയിട്ട് എന്നാണ് ഒരു കമന്റ്. ഇവരെ പറ്റി പറഞ്ഞു നടന്ന ഒരാൾ ഉണ്ടായിരുന്നല്ലോ അവനെ കിട്ടുവാണേൽ ആരേലും ഇത് അറിയിച്ചേക്ക് എന്നാണ് ഒരു കമന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+