'ദിൽഷ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ? റോബിൻ ചേട്ടാ ഇത് മധുരപ്രതികാരമാണോ?'സോഷ്യൽമീഡിയയിൽ ചർച്ച
ബിഗ് ബോഗ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിൻ വിന്നറാകുമെന്നാണ് പലരും വിചാരിച്ചിരുന്നതെങ്കിലും സഹമത്സരാർത്ഥിയെ തല്ലിയതിന് റോബിനെ മത്സരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ റോബിന് വൻപിന്തുണയാണ് ലഭിച്ചത്. ആ സീസണിൽ വിന്നറായത് ദിൽഷ ആയിരുന്നു.
റോബന്റെ വോട്ട് ലഭിച്ചാണ് ദിൽഷ വിന്നറായത് എന്നാണ് റോബിൻ ഫാൻസ് പറഞ്ഞത്. ബിഗ് ബോസിനകത്ത് ദിൽഷയും റോബിനും വലിയ സൗഹൃദത്തിലായിരുന്നു. ദിൽഷയെ ഇഷ്ടമാണെന്ന് റോബിൻ പറഞ്ഞിരുന്നു. എന്നാൽ റോബിൻ തന്റെ നല്ല സുഹൃത്തായിരിക്കും എന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ ബിഗ് ബോസ് അവസാനിച്ചാൽ ദിൽഷയും റോബിനും വിവാഹിതരാകുമെന്നാണ് ഫാൻസ് കരുതിയിരുന്നത്.

വിജിയിയായി പുറത്തിറങ്ങിയ ദിൽഷയും റോബിനും നല്ല സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മിൽ അകലുകയായിരുന്നു. റോബിനുമായി ഒരു ബന്ധവും ഇല്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദിൽഷയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ റോബിൻ താൻ ആരതി പൊടിയുമായി കമിന്റഡ് ആണെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നും വെളിപ്പെടുത്തി. പിന്നീട് റോബിനോട് ചേർത്ത് ദിൽഷയുടെ പേര് ഫാൻസ് പറയാറില്ല. എന്നാൽ ഇപ്പോൾ റോബിൻ പങ്കുവെച്ച ചിത്രത്തിന് താഴെ ദിൽഷ ഇത് കാണുന്നില്ലേ എന്ന് ചോദിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നു. റോബനും ആരതിയും ജി പിയും ഗോപിക അനിലും ഒരുമിച്ചുള്ള ചിത്രമാണ് ചിത്രമാണ് റോബിൻ പങ്കുവെച്ചത്.
ദിൽഷ ഇത് കാണണം, ആരതി തന്നെയാണ് റോബിന് ചേരുന്നത് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇതിൽ എന്തിനാണ് ദിൽഷയെ വലിച്ചിടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ഞാൻ ഒരു റോബിൻ ഫാൻ ആണ്. പക്ഷേ ദിൽഷ ഇത് കാണാൻ പറയുന്നത് എന്തിനാണ്. ബി ബി കഴിഞ്ഞു, രണ്ടാളും രണ്ടാളുടെ വഴിക്കായി. ഡോക്ടറുടെ ലൈഫിൽ നേട്ടങ്ങളും ദിൽഷയുടെ ലൈഫിലും ഓരോ കാര്യങ്ങളും ഉണ്ടായിക്കാണുമല്ലോ എന്നാണ് ഒരാൾ കമന്റിട്ടത്
അതേ സമയം, ഡി ഫോർ ഡാൻസിൽ ദിൽഷ ഉണ്ടായിരുന്ന സമയത്ത് ദിൽഷയും ജി പിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇവർ തമ്മിൽ സൗഹദം മാത്രമാണ് ഉണ്ടായത്. അടുത്തിടെയാണ് ജി പിയുടെ വിവാഹം കഴിഞ്ഞത്. സീരിയൽ നടി ഗോപികയെയാണ് ജി പി വിവാഹം കഴിച്ചത്. ദിൽഷ ഡാൻസ് പരിപാടികളുമായി തിരക്കിലാണ്.












Click it and Unblock the Notifications