Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം ചിരിച്ചു, പിന്നെ എന്റെ ഉള്ള ബോധം മൊത്തംപോയി, ഈസിയായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്': ആരതി പൊടി

ബി​ഗ് ബോസ് മലയാളം സീസൺ 4 ൽ‌ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നു മത്സരാർത്ഥിയായിരുന്നു റോബിൻ. ആ സീസണിൽ റോബിൻ വിന്നറാകും എന്നാണ് പ്രേക്ഷകർ കരുതിയിരുന്നതെങ്കിലും സഹമത്സരാർത്ഥിയെ അടിച്ചതിന് പിന്നാലെ റോബിനെ പുറത്താക്കുകയായിരുന്നു. എന്നാൽ റോബിന്റെ ഫാൻസ് കൂടിവന്നു.

റോബിനും റോബിൻ വിവാഹം കഴിക്കാൻ പോകുന്ന ആരതി പൊടിയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് മൂക്കിന് ഒരു ഓപ്പറേഷൻ ഉണ്ടെന്ന് റോബൻ പറഞ്ഞത്. റോബിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്. ഓപ്പറേഷന് ശേഷമുള്ള കാര്യം അറിയാൻ ആരാധകരും അക്ഷമയോടെ കാത്തരിക്കുകയായിരുന്നു. ഇപ്പോൾ റോബിന്റെ ഓപ്പറേഷനെക്കുറിച്ച് പറയുകയാണ് ആരതി.

arathi

റോബിൻ ഓപ്പറേഷൻ ചെയ്ത് കിടക്കുകയാണെന്നും ഇപ്പോൾ റെസ്റ്റിലാണെന്ന് ആരതി പറഞ്ഞു. മൂന്ന് ആഴ്ച മുതൽ ഒരു മാസം വരെ എടുക്കും മൊത്തത്തിൽ റെഡിയായി വരാൻ എന്ന് റോബിൻ പറഞ്ഞു. മുഖം കാണിക്കാതെയാണ് റോബിൻ സംസാരിക്കുന്നത്. മുഖത്ത് മൊത്തം നീര് വന്നതുകൊണ്ട് റോബിൻ ചേട്ടനെ ഇപ്പോൾ കാണിക്കാൻ പറ്റില്ലെന്നും ആരതി പറഞ്ഞു.

റോബിന്റെ കൂടെ ആശുപത്രിയിൽ നിന്നപ്പോഴുള്ള അനുഭവവും ആരതി പറയുന്നുണ്ട്. ഞാൻ അവിടെ ചെന്നു, ആദ്യത്തെ വട്ടം നോക്കി, ആദ്യം ചിരിച്ചിട്ടാണ് നോക്കിയത്, പിന്നെ എന്റെ ഉള്ള ബോധം മൊത്തം പോയി. പിന്നെ ഞാൻ സൈഡിൽ പോയി നിന്നും. ആദ്യം റോബിൻ ചേട്ടന്റെ കാല് പിടിച്ച് കുറച്ച് നിന്നു, പിന്നെ കൈ പിടിച്ച് നിന്നു. ഫുൾ റൗണ്ട് ചെയ്ത് നിൽക്കുകയായിരുന്നു ടെൻഷൻ കാരണം. ഭയങ്കര ഈസിയായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്, ആരതി പറഞ്ഞു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

സർജറി വീഡിയോ കണ്ടപ്പോൾ ടെൻഷൻ ആയിരുന്നു.ഡോക്ടറുടെ ശബ്ദം കേട്ടപ്പോൾ ഒരു സമാധാനം. ഡോക്ടർ റസ്റ്റ്‌ എടുക്കു. ഡോക്ടറെ സ്നേഹിക്കുന്നവർ ഇപ്പോഴുള്ള അവസ്ഥ മനസ്സിലാക്കാൻ വേണ്ടി ആണ് ഡോക്ടർ ഇത്രയും സംസാരിച്ചത് എന്ന് മനസിൽ ആയി. ഇനി ഓവർ സംസാരം വേണ്ട. എല്ലാം ഓകെ ആയതിനു ശേഷം മതി. ശിവ ക്ഷേത്രത്തിൽ ഡോക്ടറുടെ നക്ഷത്രത്തിൽ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്,

നീര് വന്ന ആളാണോ ഈ കിടന്നു ബഹളം വെക്കുന്നത്. എൻ്റെ പൊന്നു ഡോക്ടറെ പൊടിയെ ഒന്ന് സംസാരിക്കാൻ വിടുമോ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡോക്ടർക്കു ചേരുന്ന ഏറ്റവും യോജിച്ച ഒരേ ഒരു പെൺകുട്ടിയാണ് ആരതി. ഡോ റെസ്റ്റ് എടുക്കൂ, എത്രയും പെട്ടെന്ന് വീഡിയോയും ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ , എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+