Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. റോബിൻ ദിൽഷയുടെ പഴയ സുഹൃത്തല്ല, എന്റെ ഭർത്താവാണ്; ആരതിയുടെ കിടിലൻ മറുപടി

ബി​ഗ് ബോസ് സീസൺ 4 ൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിൻ തന്നെയായിരിക്കും വിജയി എന്ന് പ്രേക്ഷകർ വിചാരിച്ചെങ്കിലും സഹമത്സരാർത്ഥിയെ തല്ലിയതിന് പിന്നാലെ റോബിൻ ബി​ഗ് ബോസിന് പുറത്താവുകയായിരുന്നു.

എന്നാൽ‌ പുറത്തിറങ്ങിയ റോബിനെ കാണാൻ ആരാധകർ തടിച്ചുകൂടി. ഇപ്പോഴും റോബിന് ആരാധകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. അടുത്തിടെയാണ് റോബിന്റെ വിവാഹം കഴിഞ്ഞത്.

arati

ആരതി പൊടിയെ ആണ് റോബിൻ വിവാഹം ചെയ്തത്. ബി​ഗ് ബോസിന് പുറത്ത് വന്നതിന് ശേഷമാണ് റോബിനും ആരതിയും പ്രണയത്തിലാവുന്നത്. പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ബി​ഗ് ബോസിൽ പോയ സമയത്ത് ബി​ഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയോട് റോബിൻ പ്രണയം വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും കോമ്പോയ്ക്ക് ധാരാളം ഫാൻസും ഉണ്ടായിരുന്നു. ബി​ഗ് ബോസിന് പുറത്തുവന്നാലും ഇരുവരും വിവാഹം കഴിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃ​ദം തന്നെ ഇല്ലാതാവുകയായിരുന്നു. പിന്നീട് റോബിൻ ആരതിയുമായി പ്രണയത്തിവാനുകയുമായിരുന്നു. റോബിന്റെയും ആരതിയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹത്തിന് ശേഷം തന്റെയും ആരതി പൊടിയുടെയും ഹണിമൂൺ പ്ലാനിനെക്കുറിച്ച് നേരത്തെ തന്നെ റോബിൻ പറഞ്ഞിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂൺ പ്ലാനാണ് ഇതെന്നായിരുന്നു അന്ന് റോബിൻ പറഞ്ഞത്. രണ്ട് വർ‌ഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്.
ഹണിമൂണിന്റെ ഭാ​ഗമായി 27 ൽ അധികം രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതിയെന്നും റോബിൻ പറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും അസർബൈജാനിലേക്ക് പോവുകയും ചെയ്തിരുന്നു. അവിടെ നിന്നുള്ള വീഡിയോകളു വിശേഷങ്ങളുമൊക്കെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ റോബിനും ആരതിയും ഒരുമിച്ചുള്ള ഒരു ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് ആരതി പൊടി കൊടുത്ത മറുപടിയുമാണ് ചർച്ചയാവുന്നത്. ഒരു വിവാഹ ചടങ്ങിൽ ആരതി പൊടിയും റോബിനും നിൽക്കുന്ന വീഡിയോയ്ക്കാ താഴെയാണ് കമന്റ്, ' ഇത് നമ്മുടെ ദിൽഷയുടെ പഴയ ഫ്രണ്ട് റോബിൻ അല്ലേ. അന്ന് ബി ബിയിൽ എന്ത് സ്മാർട്ടായിരുന്നു. എല്ലാവരും വിചാരിച്ചു റോബിനൊക്കെ സിനിമയിൽ എത്തുമെന്ന് . ആറാട്ടണ്ണൻ വരെ മമ്മൂക്കയുടെ കൂടെ ബസൂക്കയിൽ‌ അഭിനയിച്ചു.

റോബിൻ ഇങ്ങനെ കെയറിം​ഗ് അമ്മാവന്മാരെ പോലെ ആരതിയുടെ പിന്നാലെ നടക്കൽ തന്നെയാണോ പരിപാടി. ഞാൻ വേറെ ഒന്നും ഇതുവരെ കാണാത്തത് കൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു കമന്റ്. ഈ കമന്റിന് ആണ് ആരതി മറുപടി നൽകിയത്. ഡോ. റോബിൻ ദിൽഷയുടെ പഴയ സുഹൃത്തല്ല. ആരതി പൊടിയുടെ ഭർത്താവാണ്. എന്റെ ഭർത്താന് എന്റെ കൂടെയല്ലാതെ തന്റെ കൂടെ നടക്കാൻ പറ്റില്ലല്ലോ എന്നാണ് ആരതിയുടെ മറുപടി. നിരവധി പേരാണ് ആരതിയുടെ മറുപടിയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

അതേ സമയം ആരതി തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് റോബിൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ യാദൃച്ഛികമായി പൊടിയേ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസ്സിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകും എന്ന് . ആ കണ്ണുകളിലെ തിളക്കം നിഷ്ക്കളങ്കമായ നോട്ടം ഇതൊക്കെ എന്തോ എൻ്റെ മനസ്സിൽ ഇവൾ എൻ്റേതാണെന്നു ഒന്നും കൂടി കൂട്ടി ഉറപ്പിച്ചു.

ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം ആകും .

ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു അതു അവൾ തരുന്ന സ്നേഹം ആണേലും കരുതൽ ആണേലും. അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ. എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത് ...... എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്നു ചേർന്നതും, എന്നാണ് റോബിൻ കുറിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+