റിസപ്ഷന് പിന്നാലെ സ്വാസികയെക്കുറിച്ച് കുറിപ്പുമായി റോൺസൻ; ആരാധകർക്കും സന്തോഷം..
ദിവസങ്ങൾക്ക് മുമ്പാണ് നടി സ്വാസികയുടെ വിവാഹം കഴിഞ്ഞത്. പ്രേം ജേക്കബ് ആണ് പങ്കാളി. നിരവധി സിനിമാ താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ റിസപ്ഷനും സ്വാസികയും പ്രേമും നടത്തിയിരുന്നു. ഇപ്പോൾ റിസപ്ഷനിൽ പങ്കെടുത്തതിന് പിന്നാലെ സ്വാസികയെ കുറിച്ച് നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന റോൺസൺ വിൻസന്റ് പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
കല്യാണ ശേഷവും കുട്ടിക്കളി വിട്ടു മാറാത്ത തന്റെ കുഞ്ഞനുജത്തിയാണ് സ്വാസിക എന്ന് റോൺസൺ കുറിച്ചു. ഇത്ര നിഷ്കളങ്കയായ ഒരു ഒരു പാർട്ണർനെ കിട്ടിയ പ്രേം വളരെ ഭാഗ്യവാനാണ്. എന്റെ കുഞ്ഞനുജത്തി എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും റോൺസൺ പറയുന്നു.

റോൺസൻ പങ്കുവെച്ച കുറിപ്പ്:
കല്യാണ ശേഷവും കുട്ടിക്കളി വിട്ടു മാറാത്ത എന്റെ കുഞ്ഞനുജത്തി സ്വാസിക. വിവാഹവേദിയിലും ഞങ്ങൾ ആശംസിക്കാൻ എത്തിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ എന്റെ കമ്മലും മാലയും ഒക്കെ കണ്ടു ആസ്വദിച്ചു ഞാൻ ധരിച്ചത് പോലൊരു വേഷം ഭർത്താവിനും വേണ്ടിയും ഡിസൈൻ ചെയ്യണമെന്നും ഒക്കെ പറഞ്ഞു തമാശപറഞ്ഞു വളരെ സന്തോഷവതിയായി കണ്ടു. ഇത്ര നിഷ്കളങ്കയായ ഒരു ഒരു പാർട്ണർനെ കിട്ടിയ പ്രേം വളരെ ഭാഗ്യവാനാണ്. എന്റെ കുഞ്ഞനുജത്തി എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു, റോൺസൻ പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ചാണ് സ്വാസികയുടെ വിവാഹ ചടങ്ങുകൾ നടന്നത്. ബീത്ത് വെഡ്ഡിംഗിന് ശേഷം ബന്ധുക്കൾക്കും കൂട്ടുകാർക്കും വേണ്ടി വിവാഹ സൽക്കാരവും ഒരുക്കിയിരുന്നു. നിരവധി താരങ്ങൾ എത്തിയിരുന്നു. സിനമാ താരങ്ങളും സീരിയിൽ താരങ്ങളുമൊക്കെ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സീരിയലിലും സിനിമയിലും സജീവമാണ്.
സ്വാസികയും പ്രേമും മനം പോലെ മംഗല്യം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, ഇരുവരും ഇഷ്ടത്തിലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് ശരിയായ പേര്. തമിഴ് സിനിമയിലൂടെ സിനിമ രംഗത്ത് വന്ന സ്വാസിക പിന്നീട് മലയാളിത്തിലും അഭിനയിച്ചു. 2014 ൽ ആണ് സീരിയലിലേക്ക് എത്തിയത്. പിന്നീട് സിനമയിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പൊറിഞ്ചു മറിയും ജോസ് , ചതുരം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം താരം ചെയ്തു












Click it and Unblock the Notifications