'സ്വപ്നം യാഥാർത്ഥ്യമായി'; പുതിയ തുടക്കവുമായി സാഗർ; ഓടിയെത്തി മനീഷയും നാദിറയും.. വീഡിയോ കോളിൽ സെറീന
ബിഗ് ബോസ് മലയാളം സീസൺ 5 മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു. എല്ലാവരും തമ്മിൽ നല്ല കൂട്ടായിരുന്നു. പരസ്പരം തർക്കിച്ചാലും വൈകാതെ തന്നെ സംസാരിച്ച് പരിഹരിക്കുന്ന ഒരു രീതിയായിരുന്നു മത്സരാർത്ഥികൾക്ക്. മറ്റ് സീസണുകളിലേത് പോലെ തമ്മിൽത്തല്ല് ഈ സീസണിൽ ഉണ്ടായിരുന്നില്ല.
മത്സരം കഴിഞ്ഞിട്ടും സീസൺ 5 ലെ മത്സരാർത്ഥികൾ തമ്മിൽ ഏറെ സൗഹൃദത്തിലുമാണ്.
സോഷ്യൽ മീഡിയയിൽ രസകരമായ പോസ്റ്റുകളുമൊക്കെ ആയി താരങ്ങൾ സജീവമാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ വിശേഷം അറിയാൻ ആരാധകർക്കും ആകാംക്ഷയാണ്.

സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു സാഗർ സൂര്യ. ഗ്രാന്റ് ഫിനാലെ വരെ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥി ആയിരുന്നെങ്കിലും സാഗർ അതിന് മുൻപ് തന്നെ പുറത്തായിരുന്നു.
സാഗർ ബിഗ്ബോസിനകത്ത് ഉണ്ടായിരുന്നുപ്പോൾ അത്യാവശ്യം കണ്ടന്റുകൾ പുറത്തുവന്നിരുന്നു. ഇത്തവണ ആരും ലവ് സ്റ്റാട്രാർജി പ്രയോഗിച്ചിരുന്നില്ല എങ്കിലും സാഗറും സെറീനയും തമ്മിൽ പ്രണയം ഉണ്ടായിരുന്നോ എന്ന സംശയം ആളുകൾക്ക് ഉണ്ടായിരുന്നു. കാരണം ഇവർ തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്.
ഇവരുവരും പ്രണയത്തിലാണ് എന്ന് തന്നെയാണ് ആരാധകർ കരുതിയതും. പക്ഷേ രണ്ട് പേരും ഇക്കാര്യം തുറന്നുപറഞ്ഞില്ല. എന്നാൽ മത്സരം അവസാനിച്ച ശേഷം ദുബായിൽ എത്തിയ സാഗർ സെറീനയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
സെറീനയും സാഗറും തമ്മിൽ പ്രണയമാണോ എന്ന സംസാരം വീണ്ടും ഉയർന്നു. എന്തായാലും ഇപ്പോളും ഇതിനുള്ള ഉത്തരം ലഭിച്ചിട്ടില്ല. എപ്പോഴെങ്കിലും ഇവർ ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറയുമെന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും സാഗർ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ്.
ഒരുപാട് പരിശ്രമത്തിനും പോരാട്ടത്തിനും ഒടുവിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമായി എന്ന് കുറിച്ച് കൊണ്ടാണ് സാഗർ വീഡിയോ പങ്കുവെച്ചത്. സൂര്യ മേക്ക് ഓവർ സ്റ്റുഡിയോ എന്ന പേരിൽ പുതി സ്ഥാപനം തുടങ്ങിയിരിക്കുകയാണ് സാഗർ. ജുനൈസും മനീഷയും നാദിറയുമൊക്കെ ഉദ്ഘാടനക്കിന് എത്തിയിരുന്നു.
എന്നാൽ സെറീന എത്തിയിരുന്നില്ല. എന്നാൽ വീഡിയോ കോൾ വഴി സെറീനയും തന്റെ സാന്നിധ്യം അറിയിച്ചു. സാഗർ പങ്കുവെച്ച വീഡിയോയ്ക്ക് സെറീന കമന്റും ഇട്ടിട്ടുണ്ട്. ഒരുപാട് അഭിമാനം ഒരുപാട് സംരഭങ്ങൾക്ക് ഉള്ള ഒരു തുടക്കം ആവട്ടേ എന്നാണ് സെറീന കുറിച്ചത്.












Click it and Unblock the Notifications