നന്ദനയ്ക്ക് സായിയുടെ 'സർപ്രൈസ് സമ്മാനം', നൽകിയത് സ്നേഹ; വീഡിയോയുമായി സിജോ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കോമ്പോയായിരുന്നു സിജോ-നന്ദന- സായ്. സിജോയ്ക്കും സായിക്കും നന്ദന പെങ്ങളാണ് എന്ന് ബിഗ് ബോസിൽ വെച്ച് തന്നെ ഇവർ പറഞ്ഞിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയപ്പോഴും ഈ ബന്ധം ഇവർ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
ഇപ്പോൾ സായിയുടെയും സിജോയുടെയും നന്ദനയുടെയും പുതിയ വ്ലോഗ് ആണ് വൈറൽ ആവുന്നത്. ഇവർക്കാെപ്പം സായിയുടെ ഭാര്യ സ്നേഹയും ഉണ്ട്. സായി നന്ദൂട്ടന് കൊടുത്ത സർപ്രൈസ് സമ്മാനം പൊളിച്ച് പബ്ലിക് ഏജന്റ് സ്നേഹ എന്ന ക്യാപ്ഷൻ നൽകിയാണ് സിജോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നന്ദനയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയുടെ തുടക്കത്തിൽ സിജോയ്‌ക്കൊപ്പം നന്ദന കാറിൽ പോകുന്നതാണ് കാണിക്കുന്നത്. മൈക്ക് വാങ്ങിയില്ലേ എന്ന് സിജോ ചോദിക്കുന്നുണ്ട്. അപ്പോൾ എല്ലാകൂടി എന്നെ ചതിച്ചു ഗയ്‌സ്, മൈക്ക് വാങ്ങിയില്ലേ, ഇയാളുടെ തല എന്നാണ് നന്ദന പറയുന്നു. ഇന്ന് ഒരു ബിഗ് ബോസ് നിങ്ങൾ കാണുമെന്നും സിജോ പറയുന്നു.
വളരെ രസകരമായ വീഡിയോ ആണ് സിജോ പങ്കുവെച്ചിരിക്കുന്നത്. സർപ്രൈസ് സമ്മാനം ആണെന്ന് പറയുന്നുണ്ടെങ്കിലും സ്‌നേഹയുടെ കയ്യിൽ ആ മൈക്കിന്റെ പാക്കറ്റ് കാണാം. സ്‌നേഹ ആ സമ്മാനം തരുമ്പോൾ അൺഎക്‌സ്‌പെക്റ്റഡ് ആയി കിട്ടിയത് പോലെ അഭിനയിക്കണമെന്ന് സിജോ തമാശയായി പറയുന്നുണ്ട്.
ഞാൻ കുറെ ആഗ്രഹിച്ചിരുന്നതാണ്. സായ് ചേട്ടൻ പറഞ്ഞു വീട് പദ്ധതി അത് നടന്നില്ല. ഐ ഫോൺ പദ്ധതി നടന്നില്ല. മൈക്ക് പദ്ധതി നടന്നു. മൈക്ക് നമുക്ക് ഇവിടെ എത്തിയിട്ടുണ്ട്, എന്നാണ് നന്ദന പറയുന്നത്. അതിന് ശേഷം എല്ലാവരും ഭക്ഷണമൊക്കെ കഴിച്ചാണ് പിരിഞ്ഞത്.
നേരത്തെ നന്ദനയ്ക്ക് സായിയും സിജോയും വീട് വെച്ച് നൽകുമെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നു.
സായ് അഞ്ച് ലക്ഷം സ്വീകരിച്ച് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത് നന്ദനയ്ക്ക് വീട് വെച്ച് നൽകാനാണെന്ന സംസാരവും ഉണ്ടായിരുന്നു. എന്നാൽ നന്ദനയ്ക്ക് വീട് എന്ന സ്വപ്നം സഫലമാകുന്നതേയുള്ളൂ. നന്ദനയ്ക്കും കുടുംബത്തിനും ഒരു വീട് സ്ഥലവും വേണം എന്നും അവർ നന്നായി ജീവിക്കണമെന്നും ആണ് തങ്ങളുടെ ആഗ്രഹമെന്നും പെങ്ങളൂട്ടിക്ക് ഒരു വീട് എന്നത് പുറത്ത് ആളുകൾ പറഞ്ഞുണ്ടാക്കിയതാണെന്നും എന്നാൽതന്നയെും അവൾക്കൊരു വീട് വേണം, അത് തങ്ങളുടെ ആഗ്രഹമാണെന്നും സിജോ പറഞ്ഞിരുന്നു,
സിജോ-നന്ദന-സായ് കോമ്പോയ്ക്കെതിരെ വിമർശനങ്ങളും വന്നിരുന്നു. അഭിനയമാണ്, വ്യൂസിന് വേണ്ടിയാണ് എന്നൊക്കെയായിരുന്നു ഈ വിമർശനം, എന്നാൽ മൂന്ന് പേരും തങ്ങളുടെ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.












Click it and Unblock the Notifications