ബിഗ് ബോസിൽ വെച്ച് അത് ചെയ്തത് സിജോ പറഞ്ഞിട്ട്, വെളിപ്പെടുത്തി സായി; അതിന് മറ്റൊരു കാരണമുണ്ടെന്ന് സിജോ
ബിഗ് ബോസ് മലയാളം സീസൺ സിക്സിലൂടെ വളരെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് യുട്യൂബർ സായി കൃഷ്ണയും സിജോയും. ഹൗസിന് പുറത്തും ഇവർ സൗഹൃദം തുടരുന്നുണ്ട്. ഇപ്പോഴിതാ സായിയും ഭാര്യ സ്നേഹയും സിജോയും ഭാവി വധുവും ഒരുമിച്ചെത്തിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ബിഗ് ബോസിൽ പോകുന്നതിന് മുൻപേ തന്നെ തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നുവെന്നും എന്നാൽ ഹൗസിൽ വെച്ചാണ് ഇത്രയും സൗഹൃദം ഉണ്ടായതെന്നും സിജോയും സായിയുടെ അഭിമുഖത്തിൽ പറഞ്ഞു. ഹൗസിലേയും ജീവിതത്തിലേയും രസകരമായ പല സംഭവങ്ങളും ഇരുവരും പങ്കുവെച്ചു. ജാംഗോ സ്പേസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ വായിക്കാം
'ബിഗ് ബോസിൽ പോകുന്നതിന് മുൻപ് സായിയെ അറിയാമായിരുന്നു. സായി റിയാക്ഷൻ വീഡിയോ ചെയ്യുന്നത് കണ്ടിട്ടാണ് ഞാനും അത്തരത്തിൽ തുടങ്ങിയത് . അങ്ങനെയാണ് പരിചയപ്പെടുന്നത്. ഹൗസിൽ ചെന്നപ്പോഴാണ് ഞങ്ങൾ ഇത്രയും സുഹൃത്തുക്കളായത്', ഇരുവരും പറഞ്ഞു. ഹൗസിൽ ഫാമിലി ടാസ്കിൽ ഭാര്യ സ്നേഹ എത്തിയപ്പോൾ സായി ഉമ്മ വെച്ച വീഡിയോ വൈറലായിരുന്നു. താൻ അങ്ങനെ ചെയ്യാൻ കാരണം സുഹൃത്തായ സിജോ തന്നെയാണെന്ന് പറയുകയാണ് ഇപ്പോൾ സായി. 'ഞാൻ ഫ്രഞ്ച് കിസ് അടിക്കാൻ തന്നെ കാരണം ഇവനാണ്, ഉമ്മവെയ്ക്കെടാ എന്ന് പറഞ്ഞോണ്ടിരുന്നു', സായി പറഞ്ഞു.

എന്തുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്ന് സിജോയും തുറന്നുപറഞ്ഞു. 'ബിഗ് ബോസ് ഫാമിലി വീക്ക് ആയപ്പോൾ ഹൗസിൽ ഏകദേശം 12 പേരോളമാണ് ഉണ്ടായത്. അതിൽ ഇവന്റെ മാത്രം ഭാര്യയാണ് വരാനുണ്ടായിരുന്നത്. ഭാര്യ വരുമ്പോൾ നല്ലൊരു പ്രമോ വരുമല്ലോ, നന്നായി പോകും അങ്ങനെയെങ്കിൽ ഫ്രണ്ട് കിസ് തന്നെ ചെയ്തേക്ക്, കയറിപ്പോട്ടെയെന്ന് പറഞ്ഞു. സ്നേഹ വന്നപ്പോൾ ഇവന് ഭയങ്കരം മടി. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഉമ്മ വെപ്പിച്ചു', സിജോ പറഞ്ഞു.
വിവാഹ ജീവിതത്തെ കുറിച്ചും സായി അഭിമുഖത്തിൽ സംസാരിച്ചു. 'വിവാഹം കഴിച്ചത് കൊണ്ട് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായതായി തോന്നിയിട്ടില്ല. ഇടക്ക് ഞാൻ ഒന്ന് മിസ് ആയി പോയിരുന്നു. അത് പിന്നെ ബിഗ് ബോസ് കഴിഞ്ഞപ്പോ തിരിച്ചുകിട്ടി. മൂന്ന് വർഷമായി ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട്. ഏറെ നാൾ പ്രണയിച്ചാണ് വിവാഹിതരായത്.
ബിഗ് ബോസൽ പോയപ്പോൾ സായി കൃഷ്ണയെ ഏറ്റവും കൂടുതൽ ട്രോളിയത് ഭാര്യ സ്നേഹയായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് സ്നേഹയുടെ മറുപടി ഇങ്ങനെ-' എനിക്ക് തോന്നിയ അഭിപ്രായമേ ഞാൻ പറയുള്ളൂവെന്ന് പറഞ്ഞിരുന്നു. അതാണ് ട്രോളിയത്. ഇല്ലെങ്കിൽ സായി ചെയ്യുന്ന കാര്യങ്ങളയൊക്കെ വെളുപ്പിച്ചാൽ കമന്റിൽ നന്നായി കേൾക്കേണ്ടി വന്നേനെ. ഞങ്ങൾ പ്രതീക്ഷിക്കുന്നൊരു സായി ഉണ്ടല്ലോ. അതുകൊണ്ട് ആദ്യ ദിവസമൊക്കെ ഞാൻ പൊക്കിയടിച്ച് പറഞ്ഞു. പിന്നെ നോക്കുമ്പോൾ അവിടെ ഗെയിം ഒന്നും കളിക്കുന്നില്ല. ഇതെന്ത് തേങ്ങയാണെന്ന് തോന്നി. ആദ്യം നല്ലത് പറഞ്ഞപ്പോൾ സ്വന്തം ഭർത്താവിനെ പൊക്കിയടിക്കുന്നുവെന്നായിരുന്നു കമന്റ്. പിന്നെ സ്വന്തം ഭർത്താവിനെ നെഗറ്റീവ് പറയുന്നുവല്ലേയെന്നായി. പിന്നെ ഞങ്ങൾ പരസ്പരം അങ്ങനെ ട്രോളാറുണ്ട്. വിവാഹം കഴിച്ചാലും നമ്മൾ രണ്ട് വ്യക്തിത്വങ്ങൾ തന്നെയാണ്. അത് പോലെ തുടരുക. അവനവന്റെ കാര്യങ്ങൾ ചെയ്യുക. പരസ്പരം അനാവശ്യമായി ഇടപെടാതെ യാതൊന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് പോകുക.












Click it and Unblock the Notifications