സായി കൃഷ്ണയ്ക്ക് ബിഗ് ബോസിൽ സംഭവിച്ചത്, 'അതൊന്നും പുറത്തുവിട്ടില്ല, സിജോ അനുഭവിച്ചത് ഇതാണ്
ബിഗ് ബോസ് എഡിറ്റഡ് ഷോയാണെന്ന് എല്ലാവർക്കും അറിയാം. ഷോയ്ക്ക് വേണ്ട രീതിയിൽ ബിഗ് ബോസിലെ സംഭവങ്ങൾ എഡിറ്റി ഒതുക്കാറുണ്ടെന്ന് മത്സരാർത്ഥികൾ പലരും പറഞ്ഞിട്ടുണ്ട്. ഹൗസിനുള്ളിൽ നടന്ന പല കാര്യങ്ങളും പുറത്ത് കാണിച്ചിട്ടില്ലെന്ന പരിഭവവും പരാതികളും മത്സരാർത്ഥികൾ മുൻപ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങൾ അനുഭവിച്ച വേദനകളൊന്നും ഷോയിലൂടെ പുറത്തുവന്നിട്ടില്ലെന്ന് പറയുകയാണ് ബിഗ് ബോസ് മലയാളം സീസൺ 6 താരങ്ങളായ സായി കൃഷ്ണയും സിജോ ജോണും. ജാങ്കോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം.
താൻ രണ്ടാം വരവിൽ കാട്ടുതീയാണെന്ന് സിജോ ഷോയിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിലൊരു പ്രകടനം സിജോയിൽ നിന്ന് ഉണ്ടായോന്ന ചോദ്യത്തിന് സിജോയെ നല്ല രീതിയിൽ വെട്ടിമാറ്റിയതാണെന്ന് സായി മറുപടി നൽകി. പുറത്തിറങ്ങിയിട്ട് ഞാൻ നോക്കി,എവിടേയും സിജോയെ കണ്ടില്ലെന്നും സായി പറഞ്ഞു. സിയോയുടെ മറുപടി ഇങ്ങനെയായിരുന്നു -' ബിഗ് ബോസിൽ പോകുമ്പോൾ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് എനിക്ക് നല്ല ധാരണ ഉണ്ട്. അതനുസരിച്ചായിരിക്കും ഞാൻ പെർഫോം ചെയ്യുക. ഞാൻ വളരെ നന്നായി പെർഫോം ചെയ്തു എന്നല്ല. രണ്ടാമത്തെ വരവിൽ തീർച്ചയായും എന്റെ പെർഫോമൻസ് നന്നായിട്ടില്ലെന്ന് എനിക്ക് അറിയാം.പക്ഷെ നമ്മൾ വേദന അനുഭവിച്ച് നിന്ന സമയത്ത് ചെയ്ത കാര്യങ്ങൾ പോലും പുറത്തുവരാതെ നിന്നതിൽ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എന്റെ വായിൽ നിന്നും പഴുപ്പ് ചാടിയിട്ട് പോലും ഞാൻ അവിടെ പിടിച്ച് നിന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.

സായിക്ക് അവിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ദിവസങ്ങളോളം പ്രശ്നം ഉണ്ടായിരുന്നു. നടുവേദന മാത്രമാണ് നിങ്ങൾ കണ്ടത്. നിങ്ങളാരും കാണാത്തൊരു പ്രശ്നം ഉണ്ടായിരുന്നു. അതാരും അറിഞ്ഞിട്ടില്ല. ആഴ്ചകളോളം നിന്നു ആ പ്രശ്നം. ഇതൊക്കെ ആരും അറിഞ്ഞിട്ടില്ല', സിജോ പറഞ്ഞു.
സിജോ അനുഭവിച്ചത് തങ്ങൾ നേരിട്ട് കണ്ടതാണെന്ന് സായി വിശദീകരിച്ചു- 'സിജോയ്ക്ക് അവിടെ സ്പെഷ്യൽ ഫുഡ് ആയിരുന്നു. ഇവന് ഭക്ഷണം കഴിക്കാൻ പറ്റുമായിരുന്നില്ല. ആ സ്പെഷ്യൽ ഫുഡ് പോലും വൈകിയാണ് വരിക. നമ്മുക്ക് ഒരു കഷ്ണം ചിക്കനോ മട്ടനോ എങ്കിലും കിട്ടുന്നുണ്ട്. എന്നാൽ ഇവന് അതുപോലും കഴിക്കാൻ പറ്റുമായിരുന്നില്ല. ഓട്സും ഓട്സിന്റെ ഇഡലിയുമൊക്കെയാണ് വരുന്നത്. കഴിക്കാൻ പറ്റാതെ അനുഭവിക്കുന്ന സിജോയെ കണ്ടിട്ടുണ്ട്. രാത്രി പോയി ചോരയും പഴപ്പുമൊക്കെ തുപ്പും, ആ അവസ്ഥ ഭീകരമാണ്. ഇതൊക്കെ കഴിഞ്ഞിട്ട് പുറത്ത് വരുമ്പോൾ ഈ സംഭവങ്ങളൊന്നും ഇല്ല.
എനിക്ക് വന്നത് ഫിസ്റ്റുലയാണ്. പോയ പല മത്സരാർത്ഥികൾക്കും അതുണ്ടായിട്ടുണ്ട്. കലാവസ്ഥ പ്രശ്നം ഉണ്ട്. നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. കോർ ഓഡിയൻസ് നമ്മുടെ പ്രശ്നങ്ങളെല്ലാം കാണും. എന്നാൽ അവരല്ല, വേറൊരു വൈഡ് ഓഡിയൻസ് ഉണ്ട് ഇതിന്. 15 സെക്കന്റ് റിലായിരിക്കും അവർ കാണുക. അതിന്റെയൊരു പ്രശ്നം ആണ് ഇതൊക്കെ', സായി പറഞ്ഞു. ബിഗ് ബോസിൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു സായ് കൃഷ്ണ. ഷോ പൂർത്തിയാകും മുൻപ് മണി ടാസ്കിൽ വെച്ച് പണപ്പെട്ടിയുമായി താരം ഹൗസിന്റ് പടിയിറങ്ങുകയായിരുന്നു.












Click it and Unblock the Notifications