റോബിന്‍ ഫേക്ക് ഗെയിമിലൂടെ ഫാന്‍സിനെ ഉണ്ടാക്കി: സ്റ്റഫ് ഇല്ലെന്ന് അറിയുന്നതോടെ അവരൊക്കെ പോകും: ഷിയാസ് കരീം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഇഷ്ടപ്പെട്ട മത്സരാർത്ഥികളുടെ പേരുകള്‍ പറഞ്ഞ് ഷിയാസ് കരീം. റോക്കിയേയും സിജോയേയും വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവർക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ ശരിക്കും ഞെട്ടിച്ചു. അവർ ആദ്യം വലിയ കൂട്ടായിരുന്നല്ലോ. അർജുനും മുടിയനുമൊക്കെ പാവമാണ്. ആ ഇഷ്ടം വേറെയാണ്. മത്സരാർത്ഥികള്‍ എന്ന നിലയില്‍ സിജോയേയും റോക്കിയേയുമായിരുന്നു ഇഷ്ടമെന്നും കൌമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് പറയുന്നു.
ഞാന്‍ പങ്കെടുത്ത ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ സാബുചേട്ടന്‍ ഹിമയുടെ കഴുത്തില്‍ പിടിച്ചിരുന്നു. അതൊന്നും അത്ര വലിയ പ്രശ്നമായി മാറിയിരുന്നില്ല. രണ്ടുപേർക്കും പരാതിയില്ലാത്തതിനാല്‍ അത് അങ്ങനെ പോയി. എന്നാല്‍ ഈ സീസണില്‍ സംഭവിച്ചത് അത് അല്ലാലോ. നല്ല ഇടി തന്നെയാണ് നടന്നത്. റോക്കി ഒരു പാവം മനുഷ്യനായിരുന്നു. വ്യക്തിപരമായി അങ്ങനെ അറിയുന്ന വ്യക്തിയൊന്നും അല്ല അദ്ദേഹം.

ബിഗ് ബോസിലെ ലവ് സ്ട്രാറ്റജിയോട് ഞാന്‍ യോജിക്കുന്നില്ല. പേർളി ചേച്ചിയുടെ വിഷയത്തില്‍ തന്നെ അവർ ഇഷ്ടം പറയുന്നത് 40 ദിവസം കഴിഞ്ഞിട്ടാണ്. അതിന് മുമ്പ് ശ്രീനിഷിന് ചെറിയ ക്രഷ് ഉണ്ടായിരുന്നു. അതൊക്കെ വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. അത് പോലും മോശമാണെന്ന് പറഞ്ഞ മലയാളികള്‍ ഇപ്പോള്‍ കാണുന്ന കാര്യം സമ്മതിക്കുമോയെന്നും ഷിയാസ് ചോദിക്കുന്നു.
ബിഗ് ബോസ് എന്ന് പറയുന്നത് ഒരു കിടിലന്‍ ഷോയാണ്. അർജുനൊക്കെ ജീവിതത്തില്‍ കിട്ടിയ നല്ല അവസരമാണ് ഇത്. ഒരു ഇന്റർനാഷണല്‍ മോഡലാകാനുള്ള എല്ലാ കഴിവും അവനുണ്ട്. അതൊക്കെ ഉപകാരപ്പെടുത്തണം. ബിഗ് ബോസില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒരു ബാനറാണ്. അധികം സംസാരിക്കാത്ത ഒരു ക്യാരക്ടറാണ്. ജിന്റോയെ എനിക്ക് വ്യക്തിപരമായി അറിയാം. അയാള്‍ മണ്ടനും പൊട്ടനും ഒന്നുമല്ല. നല്ല വ്യക്തിത്വമുള്ള അടിപൊളി മനുഷ്യനാണ്. അയാളെ പൊട്ടനെന്ന് വിളിക്കുന്ന ആളുകളാണ് മണ്ടന്‍മാർ.
ജാന്മണിയും അടിപൊളിയാണ്. മലയാളം നല്ല രീതിയില്‍ അറിയാത്തതിന്റെ ഒരു പ്രശ്നമുണ്ട്. പിആർ ചെയ്തുകൊണ്ട് ഫാനുകളെ ഉണ്ടാക്കുന്ന ആളുകളുണ്ട്. ഇതിനായി ഇഷ്ടം പോലെ ഗ്രൂപ്പുകളൊക്കെയുണ്ട്. അവർ എതിരാളികള്‍ക്കെതിരെ മോശമായി കമന്റിടും. ഡോക്ടർ റോബിന്റെ ആരാധകർ എനിക്കെതിരെ ഭീകരമായ രീതിയില്‍ സൈബർ ബുള്ളിയിങ് നടത്തിയിരുന്നു. അയാളുടെ പേര് പറഞ്ഞാല്‍ പോലും ആക്രമണമായിരുന്നു.
ഫേക്ക് ഗെയിം കൊണ്ട് ഫാന്‍സുണ്ടാക്കിയ വ്യക്തിയാണ് റോബിന്‍. കൂടെയുള്ള ആളുകള്‍ തന്നെ പിന്നീട് അത് പറഞ്ഞിട്ടുണ്ട്. അത് കുറച്ചുകാലം ഉണ്ടാകും. എന്നാല്‍ ഇയാളുടെ കയ്യില്‍ സ്റ്റഫ് ഒന്നുമില്ലെന്ന് മനസ്സിലാക്കുന്നതോടെ അവർ താനെ പോകും. വീട്ടില്‍ പൈസയുണ്ടെങ്കില്‍ എന്തും ആകാം. ഞാന്‍ ബിഗ് ബോസിലെ അത്ര ഗെയിമർ ഒന്നുമല്ല. ഞാനായിട്ട് അവിടെ നിന്നു. അതായിരുന്നു എന്റെ മത്സരമെന്നും ഷിയാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications