വിഷ്ണു അക്കാര്യം കുത്തിപ്പറഞ്ഞതാണോ? എങ്കിലും ശോഭയുടെ മറുപടി കിടുക്കിയെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ. അഖിലും ശോഭയും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളുമാണ് കൂടുതൽ കണ്ടന്റുകൾ ആയി പുറത്തേക്ക് വന്നത്. അഖിലിന് ആരാധകർ കൂടുമ്പോൾ ശോഭയ്ക്ക് വിമർശകരായിരുന്നു കൂടിയത്.
ശോഭ അഖിലിനെ വല്ലാതെ ടാർഗറ്റ് ചെയ്യുന്നു എന്നായിരുന്നു വിമർശനം. കണ്ടന്റുകൾക്ക് വേണ്ടിയാണ് അഖിൽ ഇങ്ങനെ ചെയ്യുന്നത് എന്നും ആരോപണം ഉയർന്നു. എന്നാൽ വിമർശനം ഉയരുമ്പോഴും ശോഭ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടുമാറിയില്ല. ഒറ്റയ്ക്കാണെങ്കിലും നിലപാടിൽ ഉറച്ചുനിന്നാണ് ശോഭ കളിച്ചത്. പക്ഷേ ശോഭയ്ക്ക് രണ്ട് മുഖമാണ് എന്നായിരുന്നു ഹൗസിനകത്ത് തന്നെ നടന്ന ചർച്ച.

മാസ്ക്കണിഞ്ഞാണ് വീട്ടിൽ ശോഭ നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എങ്കിലും ഗ്രാന്റ് ഫിനാലെ വരെ ശോഭ എത്തി. പുറത്തിറങ്ങിയ ശേഷവും സോഷ്യൽ മീഡിയയിൽ ശോഭ സജീവമായി നിൽക്കുന്നുണ്ട്. ഇപ്പോൾ ശോഭ ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. മുഖംമൂടി പിടിച്ച് നിൽക്കുന്ന ചിത്രമാണ് ശോഭ പങ്കുവെച്ചത്. നാദിറയും വിഷ്ണുവുമൊക്കെ ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
കിട്ടി കിട്ടി ആ മാസ്ക് കിട്ടി എന്നായിരുന്നു നാദിറ കമന്റിട്ടത്. എന്നാൽ വിഷ്ണു ഇട്ട കമന്റാണ് കൂടുതൽ ചർച്ചയായത്. ഭയങ്കരീ ഇപ്പോഴാണോ ഇത് ഊരി മാറ്റുന്നത് എന്നായിരുന്നു വിഷ്ണു കമന്റിട്ടത്, ശോഭ മറുപടിയും നൽകിയിട്ടുണ്ട്.
ആഹാ നീ ഇത്ര പെട്ടെന്ന് മറന്നാ.. നിന്നെ ഞങ്ങൾ ഹൗസിൽ നിന്ന് പറഞ്ഞുവിട്ടപ്പോ നീ സൂക്ഷിക്കാൻ വെക്കാൻ തന്നതല്ലേടാ എന്നാണ് ശോഭ മറുപടി നൽകിയത്..
വിഷ്ണു ഇത് താമശയ്ക്ക് പറഞ്ഞതാണോ അതോ ശോഭയെ കുത്തിപ്പറഞ്ഞ് പരിഹസിച്ചതാണോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും ശോഭ നല്ല കിടിലിൻ മറുപടി തന്നെയാണ് കൊടുത്തിരിക്കുന്നതെന്നും ഇവർ പറയുന്നു. അതേസമയം അഖിലും നാദിറയും ഒരുമിച്ചുള്ള വീഡിയോയ്ക്ക് ശോഭ കമന്റ് ഇട്ടിരുന്നു.
ദേവിയെ ഇനി ഇതും കാണണോ എന്നായിരുന്നു ശോഭയുടെ കമന്റ്.. ഈ കമന്റും ചർച്ചയായിരുന്നു. ഹൗസിനകത്ത് ശോഭയും നാദിറയും ആയിരുന്നു നല്ല കൂട്ട്, അഖിലുമായി പല വിഷയത്തിലും ഇവർ ഉടക്കിയിരുന്നു., എന്നാൽ പുറത്തുവന്നപ്പോൾ നാദിറയും അഖിലും സൗഹൃദത്തിലായി. എന്നാൽ ശോഭ അകലംപാലിച്ച് തന്നെയാണ് നിൽക്കുന്നത്. എന്താണ് ശോഭ കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന സംശയത്തിലായിരുന്നു ആരാധകർ












Click it and Unblock the Notifications